ബേസ് വേരിയനറ് വരെ എജ്ജാതി ലുക്ക്! വെന്യുവിന് സര്‍പ്രൈസ് വിലയിട്ടാല്‍ ബ്രെസയും നെക്‌സോണും തീര്‍ന്നു

അടുത്തിടെ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) നവംബര്‍ നാലിന് രണ്ടാം തലമുറ വെന്യു കോംപാക്ട് എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണ്. കമ്പനി ഇതിനോടകം കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായും ഓഫ്‌ലൈനായും കാര്‍ ബുക്ക് ചെയ്യാം. ഔദ്യോഗികമായി വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ഹ്യുണ്ടായി വെന്യുവിന്റെ പുതിയ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. വരാനിരിക്കുന്ന ഈ എസ്‌യുവിയുടെ മിക്ക വിവരങ്ങളും കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ വെന്യുവിന്റെ ലോവര്‍ വേരിയന്റുകള്‍ ഡീലര്‍ സ്റ്റോക്ക് യാര്‍ഡുകളില്‍ എത്തിയിരിക്കുകയാണ്.

ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ നിന്ന് വെന്യുവിന്റെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്നു. ടോപ് സ്‌പെക് വേരിയന്റിന് സമീപം പാര്‍ക്ക് ചെയ്ത വെള്ള നിറത്തിലുള്ള ലോ-സ്‌പെക് വെന്യുവില്‍ നിരവധി പ്രകടമായ മാറ്റങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നമുക്ക് വിശദമായി പരിശോധിക്കാം.

hyundai venue facelift lower variants

വെന്യു എസ്‌യുവിയുടെ താഴ്ന്ന വേരിയന്റില്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, കവറോടുകൂടിയ ചെറിയ സ്റ്റീല്‍ വീലുകള്‍ എന്നിവ ലഭിക്കുന്നു. വീലുകള്‍ 15-ഓ അല്ലെങ്കില്‍ 16-ഇഞ്ച് യൂണിറ്റുകളോ ആകാന്‍ സാധ്യതയുണ്ട്. ലോവര്‍ വേരിയന്റുകളില്‍ റൂഫ് റെയിലുകളും കാണാനാകില്ല. പുതിയ വെന്യു എസ്‌യുവിയുടെ മിഡ്- അല്ലെങ്കില്‍ എന്‍ട്രി ലെവല്‍ വേരിയന്റുകളിലൊന്നായിരിക്കാം ഇതെന്ന് ഈ ഡിസൈന്‍ സൂചനകള്‍ വ്യക്തമാക്കുന്നു.

അകത്തേക്ക് കടക്കുമ്പോള്‍ സിമ്പിള്‍ സെറ്റപ്പാണങ്കിലും ക്യാബിന്‍ ആധുനികവും പ്രവര്‍ത്തനക്ഷമവുമാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഡ്രൈവര്‍ ക്ലസ്റ്ററും ഉള്‍ക്കൊള്ളുന്ന കര്‍വ്ഡ് ഡ്യുവല്‍-സ്‌ക്രീന്‍ ലേഔട്ടും, മോഴ്‌സ് കോഡില്‍ ഹ്യുണ്ടായി ലോഗോ പതിപ്പിച്ച പുതിയ സ്റ്റിയറിംഗ് വീലും ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കര്‍ട്ടന്‍ സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഡ്യുവല്‍-ടോണ്‍ ക്യാബിന്‍ തീം, അപ്‌ഡേറ്റ് ചെയ്ത HVAC കണ്‍ട്രോളുകള്‍ എന്നിവയും ഈ വേരിയന്റില്‍ ലഭ്യമാണ്.

എന്‍ട്രി-സ്‌പെക് ട്രിമ്മിന് പുറമെ ഡാര്‍ക്ക് ബ്ലാക്ക് നിറത്തിലുള്ള വെന്യുവിന്റെ ടോപ്പ്-എന്‍ഡ് വേരിയന്റിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ വെന്യുവിന്റെ കളര്‍ പാലറ്റില്‍ ഹ്യുണ്ടായി നാല് പുതിയ കളര്‍ ഓപ്ഷനുകള്‍ ചേര്‍ത്തിട്ടുണ്ട്, അതില്‍ മിസ്റ്റിക് സഫയര്‍, ഹേസല്‍ ബ്ലൂ, ഡ്രാഗണ്‍ റെഡ്, അബിസ് ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍-ടോണ്‍ ഹേസല്‍ ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു.

പുതിയ തലമുറ അപ്ഡേറ്റോടെ വെന്യുവിന്റെ വലുപ്പവും വര്‍ധിച്ചിട്ടുണ്ട്. മുന്‍ മോഡലിനേക്കാള്‍ 48 mm ഉയരവും 30 mm വീതിയും കൂടിയിട്ടുണ്ട്. എന്നിരുന്നാലും മൊത്തത്തിലുള്ള നീളം പഴയപടി തുടരുന്നു. കൂടാതെ, പുതിയ മോഡലിന്റെ വീല്‍ബേസും 20 mm കൂടുതലാണ്. പുതിയ വെന്യുവിന്റെ വേരിയന്റുകളുടെ നാമവും മാറിയിട്ടുണ്ട്. നിലവിലുള്ള E, EX, S, SX, SX(O) എന്നിവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പുതിയ വേരിയന്റുകള്‍ക്ക് HX എന്ന് പേരിട്ടിരിക്കുന്നു.

hyundai venue facelift lower variants

തുടര്‍ന്ന് HX2, HX4, HX5, HX6, HX7, HX8, ടോപ് എന്‍ഡ് വേരിയന്റിന് HX10 എന്നിങ്ങനെ ഒരു നമ്പര്‍ നല്‍കിയിരിക്കുന്നു.പുതിയ തലമുറ വെന്യു മെച്ചപ്പെട്ട പ്രായോഗികതയുമായാണ് വരുന്നത്. വീല്‍ബേസ് കൂടിയതിനാല്‍ രണ്ടാം നിര യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടം ലഭിക്കും. കൂടാതെ, ഈ കോംപാക്റ്റ് എസ്‌യുവിയില്‍ പിന്‍ വിന്‍ഡോ സണ്‍ഷേഡുകളും ടൂ സ്‌റ്റെപ്പ് റിക്ലൈനിംഗ് ബാക്ക്‌റെസ്റ്റുകളും ഉണ്ട്. സ്‌കൂപ്പ്ഡ് ഫ്രണ്ട് സീറ്റ്ബാക്കുകളും വിശാലമായ ഡോര്‍ ഓപ്പണിംഗുകളും എസ്‌യുവിയുടെ പ്രായോഗികത മെച്ചപ്പെടുത്തുന്നു.

പുതിയ വെന്യുവിന്റെ ക്യാബിനിലെ പ്രധാന ഹൈലൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഇരട്ട 12.3 ഇഞ്ച് കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേകളാണ്. ഇത് പുതിയ വെന്യുവിനെ സാങ്കേതികമായി ആകര്‍ഷകമാക്കുന്നു. പുതിയ വെന്യുവിന് 3 ലെയര്‍ ക്രമീകരണത്തോടെ പൂര്‍ണ്ണമായും പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട് ഉണ്ട്. സെന്‍ട്രല്‍ എസി വെന്റുകള്‍ ഹൊറിസോണ്ടലായും സൈഡ് വെന്റുകള്‍ വെര്‍ട്ടിക്കലായും സ്ഥാപിച്ചിരിക്കുന്നു.

hyundai venue facelift lower variants

ആംബിയന്റ് ലൈറ്റിംഗുള്ള കോഫി-ടേബിള്‍ സെന്റര്‍ കണ്‍സോള്‍, ഗിയര്‍ ഷിഫ്റ്റ് ലിവര്‍, വയര്‍ലെസ് ചാര്‍ജര്‍, രണ്ട് കപ്പ് ഹോള്‍ഡറുകള്‍, ഡ്രൈവ് മോഡലുകള്‍ക്കായി ഒരു റോട്ടറി ഡയല്‍, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലെവല്‍ 2 ADAS, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഡ്യുവല്‍ ഡിസ്‌പ്ലേ തുടങ്ങി നിരവധി പുതിയ സവിശേഷതകളോടെ വെന്യു സെഗ്മെന്റില്‍ വലിയൊരു കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്.

1.2-ലിറ്റര്‍ NA പെട്രോള്‍, 1.0-ലിറ്റര്‍ tGDi പെട്രോള്‍, 1.5-ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനുകള്‍ വെന്യുവിന് കരുത്ത് പകരുന്നത് തുടരും. എങ്കിലും വെന്യൂ ഫെയ്‌സ്‌ലിഫ്റ്റ് ഡീസല്‍ എഞ്ചിനോടൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുമായി വരുന്നുവെന്ന പ്രത്യേകതയുണ്ട്. ഏതായാലും ബേസ് വേരിയന്റ് വരെ മികച്ച രീതിയില്‍ സജ്ജീകരിച്ച ഹ്യുണ്ടായി ന്യൂജെന്‍ വെന്യുവിന്റെ വില നിര്‍ണയത്തില്‍ സര്‍പ്രൈസ വല്ലതും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്നറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.

More from DriveSpark

Article Published On: Thursday, October 30, 2025, 18:43 [IST]
English summary
Hyundai venue facelift lower variant spotted at dealer stockyards before november 4th launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X