24 KM മൈലേജുളള ഹ്യുണ്ടായി എസ്‌യുവിക്ക് 1.73 ലക്ഷത്തിൻ്റെ കുറവ്; ഫെയ്‌സ്‌ലിഫ്റ്റിനെ വരവേൽക്കാൻ ബ്രാൻഡ്

ഒന്നര മാസത്തോളമായിട്ട് രാജ്യത്തെ ഡീലർഷിപ്പുകളിലെല്ലാം തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്,ജിഎസ്ടി ഇളവും അതിനൊപ്പം തന്നെ ഉത്സവസീസണുകളുടെ ഓഫറുകൾ കൂടിയായപ്പോൾ പതിനായിര കണക്കിന് വാഹനങ്ങളാണ് പുറത്തിറങ്ങുന്നത്. ഉത്സവകാലത്തോടനുബന്ധിച്ച് പുതിയ വാഹനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ എല്ലാവർക്കും ധൃതിയായിരുന്നു. അത് കൊണ്ട് തന്നെ ജിഎസ്ടി ഇളവ് മുതൽ നവരാത്രി,ദീപാവലി വരെ ലക്ഷകണക്കിന് വാഹനങ്ങളാണ് വിറ്റു പോയതെന്നാണ് പുറത്ത് വരുന്ന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിതാ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മോഡലായ വെന്യുവിന് 1.73 ലക്ഷം രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പെട്ടെന്ന് എന്താണ് വെന്യു മോഡലിന് 1.73 ലക്ഷം രൂപയുടെ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആർക്കും തോന്നിയേക്കാം. പ്രധാന കാരണം എന്താണെന്ന് വച്ചാൽ പുതിയ വെന്യു വരുന്നതിന് മുന്നോടിയായി പഴയ സ്റ്റോക്ക് വിറ്റുതീർക്കുന്നതിന് വേണ്ടിയാണ് ഹ്യുണ്ടായി ഇത്തരത്തിലൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വേരിയൻ്റ് തിരിച്ചുള്ള വിലകളിലേക്ക് വിശദമായി തന്നെ പരിശോധിക്കാം.

Hyundai venue offer

ബേസ് മോഡൽ പെട്രോൾ വേരിയൻ്റിന് 7.94 ലക്ഷം രൂപയായിരുന്നുവെങ്കിൽ ഓഫറിൽ അത് 7.26 ലക്ഷം രൂപയായിട്ടുണ്ട്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ടോപ്പ്-എൻഡ് SX(O) ഡ്യുവൽ-ടോൺ വേരിയന്റിന് 13.62 ലക്ഷം രൂപയിൽ നിന്ന് 12.46 ലക്ഷം രൂപയായി കുറഞ്ഞിരിക്കുകയാണ്. ഇനി N ലൈൻ മോഡലിലേക്ക് നോക്കിയാൽ ഡ്യുവൽ-ടോൺ വേരിയന്റിന് മുമ്പ് 13.18 ലക്ഷം രൂപയിൽ നിന്ന് 12.09 ലക്ഷം രൂപയായിട്ടുണ്ടേ. ഡീസൽ മോഡലുകൾക്ക് 1.34 ലക്ഷം രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്.

പുത്തൻ വെന്യുവിനെ വരവേൽക്കുന്നതിൻ്റെ ഭാഗമായിട്ട് പഴയ സ്റ്റോക്കുകളെല്ലാം തന്നെ പരമാവധി വിറ്റു തീർക്കുന്നതിന് വേണ്ടിയാണ് ഡീലർഷിപ്പുകൾ ഇത്ര ഭീമമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഹ്യുണ്ടായി വെന്യുവിൻ്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. 2025 നവംബർ നാലിന് പുത്തൻ ഹ്യുണ്ടായി വെന്യു വിപണിയിലിറക്കാനാണ് കമ്പനി പ്ലാൻ ചെയ്‌തിരിക്കുന്നത്.

Hyundai venue offer

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന സബ് കോംപാക്‌ട് എസ്‌യുവിയിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന സൂചനകളും ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ലെവൽ 2 ADAS പോലുള്ള സവിശേഷതകൾ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലുണ്ടാവുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. സെൻസർ ഫ്യൂഷൻ സാങ്കേതികവിദ്യയോടുകൂടിയ ലെവൽ 2 ADAS സവിശേഷതകൾ അടുത്ത തലമുറ വെന്യുവിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

അതായത് ADAS കഴിവുകൾക്കായി ഒബ്ജക്റ്റ് ഡിറ്റക്ഷൻ, ട്രാക്കിംഗ്, ഡിസിഷൻ മേക്കിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ വെന്യു റഡാർ, LiDAR, ക്യാമറകൾ, മറ്റ് സെൻസറുകൾ എന്നിവ ഉപയോഗിക്കും. ഇതിനു വിപരീതമായി നിലവിലെ തലമുറ ഹ്യുണ്ടായി വെന്യു ക്യാമറ അധിഷ്ഠിത സംവിധാനത്തോടുകൂടിയ ലെവൽ 1 ADAS സവിശേഷതകളോടെയാണ് വരുന്നത്. എന്തായാലും ഈ വരവിൽ ബ്രെസ, നെക്സോൺ പോലുള്ള എതിരാളികൾ വിറക്കുമെന്ന് ഉറപ്പാണ്.

ADAS ഫീച്ചറുകൾക്ക് പുറമേ വരാനിരിക്കുന്ന പുത്തൻ ഹ്യുണ്ടായി വെന്യുവിന്റെ ഇന്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകളും ഉണ്ടാകും. ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവർത്തിക്കും വിധമാണ് ഒരുക്കുക. വാഹന സംവിധാനത്തിനായി ഓവർ-ദി-എയർ അപ്‌ഡേറ്റുകളും കാർ നിർമാതാക്കൾ വാഗ്ദാനം ചെയ്യും. കൂടാതെ രണ്ടാം തലമുറ ഹ്യുണ്ടായി വെന്യുവിന്റെ സേഫ്റ്റി വർധിപ്പിക്കുന്നതിനായി ശക്തമായ ഒരു ബോഡി ഘടന നൽകുമെന്നും ഹ്യുണ്ടായി പറയുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 23, 2025, 9:42 [IST]
English summary
Hyundai venue is currently offered with total benefits of up to rs 1 73 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X