മാരക അപ്‌ഡേറ്റ് ലഭിച്ചിട്ടും വില 8 ലക്ഷത്തില്‍ താഴെ! എസ്‌യുവി വാങ്ങാന്‍ ഹ്യുണ്ടായി ഷോറൂമില്‍ വരിനിന്ന് ജനം

ആഭ്യന്തര, കയറ്റുമതി വിപണികളില്‍ നിന്നായി 66840 യൂണിറ്റ് വില്‍പ്പനയുമായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആഭ്യന്തര വിപണിയില്‍ 4.34 ശതമാനം വളര്‍ച്ചയോടെ 50,340 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നത്തെയും പോലെ ക്രെറ്റ 17344 യൂണിറ്റ് വില്‍പ്പനയുമായി തന്റെ റോള്‍ ഭംഗിയാക്കി. ഒപ്പം അടുത്തിടെ അടിമുടി മാറ്റങ്ങളോടെ പുറത്തിറങ്ങിയ ന്യൂജെന്‍ വെന്യുവും വമ്പന്‍ വില്‍പ്പന നേടി. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ 32000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയ വെന്യുവിന്റെ ഡിമാന്‍ഡ് പ്രകടമായിരുന്നു. കഴിഞ്ഞ മാസം പുതിയ വെന്യു നേടിയ വില്‍പ്പന കണക്കുകള്‍ അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അത് ചുവടെ വിശദമായി വായിക്കാം.

രണ്ടാം തലമുറ ഹ്യുണ്ടായി വെന്യുവിന്റെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ ഗാഡിവാഡി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് അനുസരിച്ച് 2025 ഹ്യുണ്ടായി വെന്യു നവംബര്‍ മാസം 11645 യൂണിറ്റ് വില്‍പ്പന നേടി. 2024 നവംബര്‍ മാസം വില്‍പ്പന 9754 യൂണിറ്റ് ആയിരുന്നു. ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1891 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചു. വാര്‍ഷിക വളര്‍ച്ച 19 ശതമാനമാണ്.

hyundai venue facelift

ഇതോടെ ഇന്ത്യയില്‍ പോയ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ 15-ാം സ്ഥാനം നേടാന്‍ വെന്യുവിനായി. സ്വന്തം സെഗ്‌മെന്റില്‍ അതായത് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ആറാം സ്ഥാനത്താണ് വെന്യു. ടാറ്റ നെക്‌സോണ്‍, ടാറ്റ പഞ്ച്, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ് എന്നീ മോഡലുകളാണ് വെന്യുവിന്റെ മുന്നിലുള്ളത്. വരും മാസങ്ങളില്‍ സെയില്‍സ് ചാര്‍ട്ടില്‍ മുന്നോട്ട് കയറാന്‍ വെന്യുവിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

അതിന്റെ ക്ലാസിലെ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായ വെന്യുവിന് അടുത്തിടെയാണ് ജനറേഷന്‍ അപ്ഡേറ്റ് ലഭിച്ചത്. പുതിയ ഡിസൈന്‍, അപ്ഗ്രേഡഡ് ഫീച്ചര്‍ ലിസ്റ്റ്, പുതിയ പവര്‍ട്രെയിന്‍ ഓപ്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അപ്‌ഡേറ്റ് കൂടുതല്‍ ആധുനികവും ഫീച്ചര്‍ സമ്പന്നവുമായ പാക്കേജ് കൊണ്ടുവരുന്നു. മുന്‍വശത്ത് നോക്കുമ്പോള്‍ അല്‍കസാര്‍, ക്രെറ്റ തുടങ്ങിയ പുതിയ ഹ്യുണ്ടായി മോഡലുകളെ അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗാണ് 2025 വെന്യുവിന് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.

hyundai venue facelift interior

വശങ്ങളിലേക്ക് നോക്കുമ്പോള്‍, ഇതിന് മസ്‌കുലര്‍ ഹാഞ്ചുകളും 'വെന്യു' ബാഡ്ജിംഗുള്ള സി-പില്ലര്‍ ഇന്‍സേര്‍ട്ടും ലഭിക്കുന്നു. കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററും ഒരു 3D മോട്ടിഫും ഉപയോഗിച്ച് റിയര്‍ എന്‍ഡ് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ടുള്ള കൂടുതല്‍ വിശാലമായ ക്യാബിന്‍ ന്യൂജെന്‍ മോഡലിന് ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമുള്ള ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് സ്‌ക്രീന്‍ സജ്ജീകരണത്തിനൊപ്പം ഇത് കൂടുതല്‍ പ്രീമിയമായി കാണപ്പെടുന്നു.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, വോയ്സ്-എനേബിള്‍ഡ് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍, 4-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് തുടങ്ങിയ സവിശേഷതകള്‍ വെന്യുവില്‍ ലഭിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിലും പുതിയ വെന്യു പുലിയാണ്.

hyundai venue facelift rear end

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോ-ഹോള്‍ഡ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് പോലുള്ള സാധാരണ സവിശേഷതകള്‍ക്കൊപ്പം നവീകരിച്ച ലെവല്‍ 2 ADAS സ്യൂട്ടും ഇതിന് ലഭിക്കുന്നു.മുന്‍തലമുറയിലെ അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു ലഭ്യമാണ്.

വേരിയന്റിനെ ആശ്രയിച്ച് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. ഡീസലിന് ഇപ്പോള്‍ ഓപ്ഷനല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നുവെന്നതാണ് പുതിയ മോഡലിന്റെ ഒരു ഹൈലൈറ്റ്. ലിറ്ററിന് 17.9 കിലോമീറ്റര്‍ മുതല്‍ 20.99 കിലോമീറ്റര്‍ വരെ മൈലേജ് അവകാശപ്പെടുന്നു. അപ്‌ഡേറ്റഡ് വെന്യുവിന്റെ വില 7.90 ലക്ഷം രൂപയില്‍ തുടങ്ങി 15.69 ലക്ഷം രൂപ വരെ പോകുന്നു (എക്‌സ്-ഷോറൂം).

More from DriveSpark

Article Published On: Sunday, December 14, 2025, 9:00 [IST]
English summary
Hyundai venue sales report 2025 november 19 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X