കാറിൻ്റെ സീറ്റ് കവർ ചെയ്യാൻ പോവാണോ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുണമുണ്ടേ
പുതിയ കാർ വാങ്ങിയാൽ എല്ലാവരും തന്നെ ആദ്യം ചെയ്യുന്ന കാര്യമാണ് സീറ്റ് കവർ ഇടുക എന്നത്. എന്നാൽ എങ്ങനെ നിങ്ങളുടെ വാഹനത്തിന് ചേരുന്നതും മികച്ചതുമായ സീറ്റ് അപ്ഹോൾസ്റ്ററി ചെയ്യാമെന്നത് എല്ലാവർക്കും തന്നെ സംശയമുള്ള ഒരു കാര്യമാണ്. നിങ്ങളുടെ കാറുകളിൽ സ്റ്റോക്ക് കണ്ടീഷനിൽ ലഭിക്കുന്ന അപ്ഹോൾസ്റ്ററി ഉണ്ടെങ്കിൽ അതിന് എന്തെങ്കിലും രീതിയിൽ കേടുപാടുകൾ വന്നാൽ മാത്രമേ പുതിയതായി ചെയ്യാവു. അതിനൊപ്പം തന്നെ നിങ്ങളുടെ ആവശ്യകത മറ്റൊരു ഘടകമാണ്. നിങ്ങൾ വാഹനം ദിവസവും ഉപയോഗിക്കുന്നുണ്ടെങ്കിൽ സീറ്റ് അപ്ഹോൾസ്റ്ററി ചെയ്യുന്നത് നല്ല കാര്യമാണ്. എന്നാൽ ആഴ്ച്ചയിൽ ഒരിക്കൽ മാത്രമാണ് വാഹനം ഉപയോഗിക്കുന്നതെങ്കിൽ വെറുതേ അപ്ഹോൾസ്റ്ററി ചെയ്യേണ്ട കാര്യമില്ല.
നിങ്ങൾ കാറിൽ അപ്ഹോൾസ്റ്ററി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മികച്ച മെറ്റീരിയൽ കണ്ടെത്തുക എന്നതാണ്. സീറ്റ് അപ്ഹോൾസ്റ്ററിചെയ്യുന്ന കടകളിൽ പോയി നേരിൽ കണ്ട് ബോധ്യപ്പെട്ട് നിങ്ങളുടെ കംഫർട്ട് നോക്കി വേണം സീറ്റ് കവറിന് വേണ്ടിയുള്ള മെറ്റീരിയൽ തെരഞ്ഞെടുക്കാൻ.ലെതർ, തുണി എന്നിങ്ങനെ പല തരത്തിലുള്ള മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്.

പലരും തങ്ങളുടെ പുതിയ വാഹനത്തിലുള്ള സീറ്റ് പൊതിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾ നീക്കം ചെയ്യാറില്ല. വളവുകൾ എടുക്കുമ്പോഴോ പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്തോ ഇത്തരം പ്ലാസ്റ്റിക് കവറുകൾ വളരെ അപകടകരമാണ്. ഇത്തരം ചില മെറ്റീരിയലുകൾ സ്റ്റിയറിംഗ് വീലിൽ ഉപയോഗിക്കുന്നവരും ഏറെയാണ്. ഇന്ന് വിപണിയിലെത്തുന്ന എല്ലാ കാറുകളിലും എയർബാഗുകൾ ഉണ്ടെന്നതിനാൽ സീറ്റും ഡാഷ്‌ബോർഡും അല്ലെങ്കിൽ സ്റ്റിയറിംഗ് വീലിൽ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് മൂടുന്നത് എയർബാഗുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന കാര്യമാണ്.
ഒരു അപകടമുണ്ടായാൽ അവ വിന്യസിച്ചേക്കാമെങ്കിലും എയർബാഗിനും ഡ്രൈവർക്കും ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉള്ളതിനാൽ അവ മതിയായ സംരക്ഷണം നൽകിയേക്കണമെന്നുമില്ല. അങ്ങനെ ജീവൻ വരെ പോയേക്കാം. ഇതൊന്നുമല്ലെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസായ സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യുമ്പോൾ സീറ്റിലെ പ്ലാസ്റ്റിക് കവർ ചൂടായി വിഷ പുക പുറന്തള്ളാൻ തുടങ്ങുകയും അത് ക്യാബിനിൽ നിറയുകയും ചെയ്യുന്ന സാഹചര്യവും നേരിടാൻ സാധ്യതയുണ്ട്.

ഇനി സീറ്റ് കവറിലേക്ക് തിരിച്ചു വരികയാണെങ്കിൽ നിങ്ങൾക്ക് മെയിൻ്റെയിൻ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സീറ്റ് കവറുകൾ വാഹനത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വെളള, ബീജ് കളറുകളിലുള്ള സീറ്റ് കവറുകളിൽ ചെളിയോ അഴുക്കോ പറ്റിയാൽ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും, അത് കൊണ്ട് തന്നെ ബൈറ്റ് നിറങ്ങളിലുള്ള സീറ്റ് കവറുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
ഇപ്പോൾ കേരളത്തിലെങ്ങും മഴക്കാമായത് കൊണ്ട് തന്നെ നിങ്ങളുടെ കാറുകളുടെ ഇൻ്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ കഷ്ടപ്പെടുന്നുണ്ടല്ലേ. മഴക്കാലത്ത് കാർ ഇന്റീരിയറിനെ സംരക്ഷിക്കുന്ന വസ്‌തുവാണ് സിലിക്ക ജെൽ പായ്ക്കറ്റുകൾ. വിപണിയിൽ സുലഭമായി ഇവ ലഭ്യമാണെന്നതും കാര്യങ്ങൾ എളുപ്പമാക്കും. ഈ പായ്ക്കറ്റുകൾക്ക് കാറിന്റെ ഇന്റീരിയറിലെ അധിക ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഘടകമാണ്. ഇത് മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ ക്യാബിനിനുള്ളിൽ പൂപ്പലും ദുർഗന്ധവും ഉണ്ടാകുന്നത് തടയും.

കാറിന്റെ കാർപ്പെറ്റിൽ നിന്ന് വെള്ളവും ചെളിയും ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം പഴയ പത്രപേപ്പറുകൾ ഫ്ലോറിൽ വിരിച്ച് ഉപയോഗിക്കുക എന്നതും നല്ലതാണ്. പത്രം വെള്ളം തൽക്ഷണം ആഗിരണം ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്. കൂടാതെ മിക്കവരുടേയും വീട്ടിൽ തന്നെ പത്രമുള്ളതിനാൽ ഇതിന് ചെലവുകളൊന്നും വരികയുമില്ല. വാഹനത്തിന്റെ ഫ്ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.

ടൗവലുകള്‍ ഉപയോഗിച്ച് സീറ്റ് കവര്‍ ചെയ്യുന്നതും നല്ലതാണ്. മൺസൂൺ കാലത്ത് കാറിന്റെ ഇന്റീരിയർ മികച്ച രീതിയിൽ കാത്തുസൂക്ഷിക്കാൻ മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ആക്‌സസറികൾ നിങ്ങളെ സഹായിക്കും. ഇത്തരം മുൻകരുതലുകൾ എടുത്താൽ മഴക്കാലത്തെ കാർ യാത്രയിലെ ആശങ്കകളെല്ലാം നമുക്ക് ഒഴിവാക്കാനാവും. ഇതോടൊപ്പം മഴയില്‍ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയില്‍ തുരുമ്പുണ്ടാക്കുമെന്ന കാര്യം മറക്കരുതേ.


Click it and Unblock the Notifications








