അമിത വെയിറ്റിങ്ങ് പീരിയഡിന് പിന്നിലെ സത്യാവസ്ഥ എന്ത്! കാർ വാങ്ങുമ്പോൾ ഇത് ശ്രദ്ധിക്കണേ

ഇന്ത്യയിൽ പുതിയ കാർ വാങ്ങാൻ പോകുന്നവർ ആദ്യം കേൾക്കുന്ന വാക്കാണ് വെയിറ്റിംഗ് പീരിയഡ്. ഡിമാൻഡ് കൂടുതലായതിനാലാണ് താമസമെന്നതാണല്ലോ പൊതുവേ പറയുന്ന വിശദീകരണം. പക്ഷേ ശരിക്കും, ഈ കാത്തിരിപ്പ് പലപ്പോഴും നിർമാതാക്കളും ഡീലർമാരും ചേർന്ന് നിയന്ത്രിക്കുന്നതായിരിക്കുമെന്നതാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം. കൃത്രിമ ഡിമാൻ്റ് സൃഷ്ടിക്കുവാനും അത് പോലെ തന്നെ വാഹനത്തിൻ്റെ വാല്യു ഉയർത്തുന്നതിനും വിപണിയിൽ ഒരു ഓളം ഉണ്ടാക്കുന്നതിവ് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രധാന കാരണങ്ങളിൽ ഒന്ന് ഉൽപ്പാദനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്.അതായത് നിർമ്മാതാക്കൾ പലപ്പോഴും ഫാക്ടറികൾ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാറില്ല. ജനപ്രിയ മോഡലുകളുടെ ഉൽപ്പാദനം പരിമിതപ്പെടുത്തുന്നതിലൂടെ ചെലവ് നിയന്ത്രിക്കാനും, സ്റ്റോക്ക് കെട്ടിക്കിടക്കാനുള്ള റിസ്ക് ഒഴിവാക്കാനും കഴിയും.

വേരിയന്റ് അടിസ്ഥാനത്തിലുള്ള ഉൽപ്പാദനവും വലിയ പങ്കുവഹിക്കുന്നുണ്ട്. കൂടുതലായി വിറ്റുപോകുന്ന ബേസ് വേരിയന്റുകൾ കുറവ് എണ്ണത്തിൽ നിർമ്മിക്കുമ്പോൾ, ടോപ്പ് വേരിയന്റുകൾ വേഗത്തിൽ ലഭിക്കും. ഇതിലൂടെ ഉപഭോക്താവിനെ കൂടുതലായി പണം ചെലവഴിക്കാനും, വേഗത്തിൽ ഡെലിവറി നേടാനും പ്രേരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

car waiting period

ഡീലർഷിപ്പ് തലത്തിലുള്ള അലോട്ട്മെന്റും വെയിറ്റിംഗ് പീരിയഡിനെ ബാധിക്കുന്നു കാര്യമാണ്. ഓരോ മാസവും ഡീലർമാർക്ക് ലഭിക്കുന്ന കാറുകളുടെ എണ്ണം പരിമിതമാണ്. ഇൻഷുറൻസ്, ആക്‌സസറീസ്, എക്സ്റ്റൻഡഡ് വാറന്റി എന്നിവ സ്വീകരിക്കുന്നവർക്കാണ് പലപ്പോഴും മുൻഗണന. അധിക ചെലവുകൾ ഒഴിവാക്കുന്നവർ അവർ പോലും അറിയാതെ തന്നെ കൂടുതൽ കാത്തിരിക്കേണ്ടിവരും.

കൃത്രിമ കുറവ് അല്ലെങ്കിൽ ഡിമാൻ്റ് ഒരു ശക്തമായ മാർക്കറ്റിംഗ് തന്ത്രം കൂടിയാണ്. നീണ്ട വെയിറ്റിംഗ് പീരിയഡ് കാറിന് വലിയ ഡിമാൻഡ് ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഇത് ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും അടയാളമായി പലരും കാണുന്നു. കാത്തിരുന്ന കിട്ടുന്നതിന് വലിയ വിലയുണ്ടെന്നാണല്ലോ ധാരണ.

car waiting period

വില വർധന നിയന്ത്രിക്കാൻ വെയിറ്റിംഗ് പീരിയഡുകൾ സഹായിക്കുന്നുണ്ട്. ഡിമാൻ്റ് കൂടുതലായിരിക്കുമ്പോൾ വില ഉയർത്തിയാലും വലിയ എതിര്‍പ്പുണ്ടാകില്ല. ഇതിനകം മാസങ്ങളായി കാത്തിരിക്കുന്ന ഉപഭോക്താക്കൾ ചെറിയ വില വർധന കാരണം ബുക്കിംഗ് റദ്ദാക്കാൻ തയ്യാറാകാറില്ല. ഇത് കമ്പനികൾക്ക് സുരക്ഷിതമായ മറ്റൊരു മാർഗമാണ്.

മാരുതി സുസുക്കിയുടെ വിക്ടോറിസ് എന്ന മോഡലിൻ്റെ വെയിറ്റിങ്ങ് പീരിയഡ് എന്നത് 10 ആഴ്ചയാണ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ഥാർ റോക്സിൻ്റെ ഡെലിവറി സമയം അവതരിപ്പിച്ച സമയത്ത് ഒന്നര വർഷമായിരുന്നു. തെരഞ്ഞെടുത്ത വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 18 മാസം അതായത് 1.5 കൊല്ലം വരെയാണ്. പെട്രോള്‍-മാനുവല്‍, ഡീസല്‍-മാനുവല്‍ പതിപ്പുകളില്‍ ലഭ്യമായ ബേസ്-സ്‌പെക്ക് ഥാര്‍ റോക്‌സ് MX1 -ന് 12.99 ലക്ഷം മുതല്‍ 13.99 ലക്ഷം രൂപ വരെ വിലയുണ്ട. ഇതിനാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്.

ബുക്ക് ചെയ്ത വാഹനം ഡിജിറ്റലായി ട്രാക്ക് ചെയ്യാനുളള സംവിധാനം ഇത് വരെ നിലവിൽ വന്നിട്ടില്ല. അങ്ങനെയൊരു സംവിധാനമുണ്ടെങ്കിൽ അടുത്ത മാസമേ വാഹനം കിട്ടു അല്ലെങ്കിൽ സ്ഥിരമായി എക്സിക്യുട്ടീവിനെ വിളിച്ച് ശല്യം ചെയ്യേണ്ട അവസ്ഥയുമില്ല എന്നതാണ് ഗുണം.ഒരാൾ ബുക്കിംഗ് റദ്ദാക്കിയ കാർ ഉടൻ മറ്റൊരാൾക്ക് നൽകാൻ സാധിക്കും. എന്നാൽ പലപ്പോഴും ഈ കാറുകൾ മുൻഗണന ലഭിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രം മാറ്റിവയ്ക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 26, 2025, 17:05 [IST]
English summary
India car waiting period artificially controlled explained malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X