ഇനി ടോൾ ബൂത്തിൽ വണ്ടി നിർത്തണ്ട; കാശൊക്കെ ക്യാമറ പിരിച്ചോളുമെന്ന് സർക്കാർ

കേന്ദ്രസർക്കാർ രാജ്യത്തുടനീളമുള്ള ടോൾ ബൂത്തുകളെ പൂർണ്ണമായും ഇലക്ട്രോണിക് സംവിധാനങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് . നിലവിലുള്ള എല്ലാ ടോൾ പ്ലാസകളും അടുത്ത ഒരു വർഷത്തിനുള്ളിൽ നീക്കം ചെയ്ത് പൂർണ്ണമായും ഓട്ടോമാറ്റിക് ടോൾ പിരിവ് സമ്പ്രദായം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. പാർലമെൻ്റിലെ ചോദ്യോത്തര വേളയിലാണ് ദേശീയപാതാ മന്ത്രി ഇതുസംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളും ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് മാറുമെന്നും, പദ്ധതി ഇതിനോടകം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പത്ത് സ്ഥലങ്ങളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.

നിലവിലെ ഫാസ്ടാഗ് സംവിധാനത്തിൽ, വാഹനയാത്രക്കാർ ഫാസ്ടാഗ് കാർഡ് റീചാർജ് ചെയ്യേണ്ടതുണ്ട്. ഓരോ ടോൾ പ്ലാസയിലും വാഹനം നിർത്തി കാർഡ് സ്കാൻ ചെയ്യുകയും അതിലെ പണം കുറവ് ചെയ്യുകയുമാണ് പതിവ്. ഇത് സമയനഷ്ടമുണ്ടാക്കുകയും ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യുന്നു. പുതിയ മാറ്റങ്ങളനുസരിച്ച്, ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുന്ന ക്യാമറകൾ സ്ഥാപിക്കും.

toll booth

ഇത് വാഹനം നിർത്താതെ സുഗമമായി മുന്നോട്ട് പോകാൻ സഹായിക്കും. വാഹനം കടന്നുപോകുമ്പോൾത്തന്നെ ക്യാമറ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുകയും, വാഹനവുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക കുറവ് ചെയ്യുകയും ചെയ്യും. വാഹനങ്ങൾ തടയാൻ ബാരിയറുകളുണ്ടാകില്ല. അതിവേഗത്തിൽ വരുന്ന വാഹനങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞ് പണം ഈടാക്കാൻ ഈ ഓട്ടോണോമസ് സംവിധാനത്തിന് കഴിയും.

ഈ നവീകരിച്ച സംവിധാനം നിലവിൽ ഇന്ത്യയിലെ വിവിധ ടോൾ പ്ലാസകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിവരുന്നുണ്ട്. ഇത് വിജയകരമായാൽ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സംവിധാനം നിലവിൽ വന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറഞ്ഞതായും സമയം ലാഭിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. അനാവശ്യമായ ഇന്ധനച്ചെലവും മലിനീകരണവും ഇത് വഴി കുറയ്ക്കാൻ സാധിക്കും.

toll booth

ടോൾ നിരക്കുകൾ കൂടുതലാണെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള പരാതികൾക്കിടെ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ഫാസ്ടാഗിൽ വാർഷിക പാസ് സംവിധാനം പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം, ഒരു തവണ ടോൾ കടന്നുപോകാൻ 15 മാത്രമേ ഈടാക്കൂ. അതായത്, 3000 വാർഷിക ഫീസ് അടച്ച് ഒരു വർഷം 200 തവണ വരെ ടോൾ ബൂത്ത് കടന്നുപോകാം. ഇത് സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനകരമാണ്. എന്നാൽ, വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല.

ഇന്ത്യയിലെ ടോൾ പ്ലാസകൾ പലപ്പോഴും സമയനഷ്ടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് ടോൾ സംവിധാനങ്ങളിൽ വരുന്ന ഈ മാറ്റങ്ങൾ തീർച്ചയായും വലിയ രീതിയിൽ പൊതുജനങ്ങൾക്ക് സഹായകമാകുമെന്നും യാത്രാനുഭവം മെച്ചപ്പെടുത്തുമെന്നും കരുതപ്പെടുന്നു.

toll booth

നിലവിലെ സംവിധാനത്തില്‍, ഒറ്റ യാത്രയ്ക്ക് ഒരു തുകയും മടക്കയാത്രയ്ക്ക് (24 മണിക്കൂറിനുള്ളില്‍) കുറഞ്ഞ തുകയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് കുറയ്ക്കും. എന്നാല്‍, ഈ പുതിയ പാസില്‍ മടക്കയാത്രയ്ക്ക് പ്രത്യേക ഇളവുകളില്ല. ഓരോ തവണ ടോള്‍ പ്ലാസ കടക്കുമ്പോഴും അത് ഒരു യാത്രയായി കണക്കാക്കുകയും ആകെ 200 യാത്രകളില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ 200 യാത്രകള്‍ പൂര്‍ത്തിയായാല്‍, 3000 രൂപ അടച്ച് പാസ് പുതുക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 11, 2025, 9:00 [IST]
English summary
India toll booths to go fully electronic details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X