ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍പ്പനയുള്ള 10 കാറുകള്‍! പട്ടികയില്‍ 1 മാരുതിയും

വാഹനലോകവും മാധ്യമങ്ങളും എപ്പോഴും വിപണിയില്‍ ഏറ്റവും ഡിമാന്‍ഡും വില്‍പ്പനയുമുള്ള കാറുകളെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍ അവയുടെ സെയില്‍സ് പെര്‍ഫോമന്‍സിന് മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ക്ക് കൈയ്യടികള്‍ നേടിക്കൊടുക്കുന്നു. എന്നാല്‍, താന്‍ ഷോറൂമില്‍ ഇരിക്കുമ്പോള്‍ കസ്റ്റമര്‍ മറ്റ് മോഡലുകള്‍ തേടിപ്പോയി വാങ്ങുന്നത് കണ്ട് സങ്കടപ്പെട്ടിരിക്കുന്ന ചില കാറുകള്‍ ഉണ്ട്. ഇവയെ മാധ്യമങ്ങള്‍ മാത്രമല്ല അവരുടെ നിര്‍മാതാക്കള്‍ പോലും പലപ്പോഴും അവഗണിക്കുന്നു. അവര്‍ക്ക് വളരെ കുറച്ച് ഉപഭോക്താക്കളെ മാത്രമേ കണ്ടെത്താന്‍ സാധിക്കുന്നുള്ളൂ.

വലിയ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിട്ട് പോലും ഈ കാറുകള്‍ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. 2025 സെപ്റ്റംബറില്‍ ഏറ്റവും കുറച്ച് വില്‍പ്പന നേടിയ 10 കാറുകളെ ഗാഡിവാഡി പട്ടികപ്പെടുത്തിയിട്ടുണ്ട്. 35 ലക്ഷത്തില്‍ താഴെ വിലയുള്ള ഈ കാറുകള്‍ പോയമാസം 17 മുതല്‍ 219 യൂണിറ്റ് വരെ മാത്രമാണ് വില്‍പ്പന നേടിയത്. 1 ഉപഭോക്താവിനെ പോലും കണ്ടെത്താനാകാത്ത സിബിയു റൂട്ടില്‍ വരുന്ന പ്രീമിയം വാഹനങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

toyota hilux black edition

പട്ടികയില്‍ പത്താം സ്ഥാനത്ത് ടൊയോട്ട പുറത്തിറക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കാണ്. 2025 സെപ്റ്റംബറില്‍ ടൊയോട്ട ഹൈലക്‌സ് 219 യൂണിറ്റ് വില്‍പ്പന നേടി. 2024 സെപ്റ്റംബറില്‍ വിറ്റ 186 യൂണിറ്റുകളെ അപേക്ഷിച്ച് ഹൈലക്‌സ് 28% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഒമ്പതാം സ്ഥാനത്ത് ടൊയോട്ട ഇന്നോ ഹൈക്രോസിന്റെ മാരുതി റീബാഡ്ജ് പതിപ്പായ ഇന്‍വിക്‌റ്റോയാണ്.

2025 സെപ്റ്റംബറില്‍ മാരുതി 215 ഇന്‍വിക്‌റ്റോ എംപിവികളാണ് വിറ്റത്. 12 മാസം മുമ്പ് വിറ്റ 312 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 31% വാര്‍ഷിക വളര്‍ച്ച നേടാനായി. എട്ടാം സ്ഥാനത്തുള്ളത് സിട്രണ്‍ വിപണിയിലെത്തിക്കുന്ന എസ്‌യുവി കൂപ്പെ ആയ ബസാള്‍ട്ട് ആണ്. കഴിഞ്ഞ മാസം 210 പേരാണ് ബസാള്‍ട്ട് വാങ്ങാനായി സിട്രണ്‍ ഷോറൂമില്‍ കയറിയത്. 2024 സെപ്റ്റംബറില്‍ 341 യൂണിറ്റായിരുന്നു ബസാള്‍ട്ടിന്റെ വില്‍പ്പന. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 38% ഇടിഞ്ഞു.

mahindra xuv400 pro range

വാര്‍ഷികാടിസ്ഥാനത്തില്‍ 84 ശതമാനം വില്‍പ്പന ഇടിവ് നേരിട്ട മഹീന്ദ്ര XUV400 ഇവിയാണ് ഇന്ത്യയില്‍ ഏറ്റവും കുറച്ച് വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത്. 2024 സെപ്റ്റംബറില്‍ 948 യൂണിറ്റ് വില്‍പ്പന നേടിയ ഇലക്ട്രിക് എസ്‌യുവിക്ക് കഴിഞ്ഞ മാസം നേടാനായത് 149 പുതിയ കസ്റ്റമേഴ്‌സിനെ മാത്രമാണ്.

ജീപ്പ് കോമ്പസാണ് പട്ടികയില്‍ ആറാമത്. 2024 സെപ്റ്റംബറിലെ 310 യൂണിറ്റില്‍ നിന്ന് കോമ്പസിന്റെ വില്‍പ്പന കഴിഞ്ഞ മാസം 140 യൂണിറ്റായി ഇടിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 55% ഇടിവാണ് രേഖപ്പെടുത്തിയത്. ജീപ്പിന്റെ തന്നെ മെറിഡിയന്‍ ഇരട്ടിയിലധികം വാഹനങ്ങള്‍ അധികം വിറ്റെങ്കിലും പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇരിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷത്തെ 55 യൂണിറ്റ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 110 യൂണിറ്റാക്കി ഉയര്‍ത്തിയാണ് മെറിഡിയന്‍ 100% വളര്‍ച്ച നേടിയത്.

2025 mg astor

എംജി ആസ്റ്റര്‍ എസ്‌യുവിയാണ് നാലാമത്. കഴിഞ്ഞ മാസം ആസ്റ്ററിന്റെ വില്‍പ്പന വെറും 90 യൂണിറ്റായിരുന്നു. 12 മാസം മുമ്പ് 760 യൂണിറ്റ് വില്‍പ്പന നേടിയിരുന്ന കാറിന് 88% ഇടിവാണ് നേരിട്ടത്. 85 യൂണിറ്റ് വില്‍പ്പനയുമായി ഹ്യുണ്ടായി ട്യൂസോണ്‍ പട്ടികയില്‍ മൂന്നാമതാണ്. 2024 സെപ്റ്റംബറില്‍ 98 യൂണിറ്റായിരുന്നു വില്‍പ്പന. ഇടിവ് 13% ആണ്.

റാങ്ക് മോഡൽ സെപ്റ്റംബർ 2025 വിൽപ്പന സെപ്റ്റംബർ 2024 വിൽപ്പന
1 സിട്രണ്‍ eC3 (-39%) 17 28
2 സിട്രണ്‍ എയര്‍ക്രോസ് (44%) 59 41
3 ഹ്യുണ്ടായി ട്യൂസോണ്‍ (-13%) 85 98
4 എംജി ആസ്റ്റര്‍ (-88%) 90 760
5 ജീപ്പ് മെറിഡിയൻ (100%) 110 55
6 ജീപ്പ് കോമ്പസ് (-55%) 140 310
7 മഹീന്ദ്ര XUV400 ഇവി (-84%) 149 948
8 സിട്രണ്‍ ബസാള്‍ട്ട് (-38%) 210 341
9 മാരുതി ഇന്‍വിക്‌റ്റോ (31%) 215 312
10 ടൊയോട്ട ഹൈലക്‌സ് (28%) 219 186

35 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍പ്പനയുളള കാറുകളുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ രണ്ട് സിട്രണ്‍ മോഡലുകള്‍ ആണ്. 2025 സെപ്റ്റംബറില്‍ 59 യൂണിറ്റ് വില്‍പ്പനയുമായി സിട്രണ്‍ എയര്‍ക്രോസ് പട്ടികയില്‍ രണ്ടാമതാണ്. 2024 സെപ്റ്റംബറിലെ 41 യൂണിറ്റിനെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 44% വളര്‍ച്ചയുണ്ടായി.

citroen ec3

പോയ മാസം ഇന്ത്യയില്‍ ഏറ്റവും കുറച്ച് വില്‍പ്പന നേടിയ മാസ് മാര്‍ക്കറ്റ് കാര്‍ സിട്രണ്‍ eC3 ആണ്. 2025 സെപ്റ്റംബറില്‍ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ 17 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. അതേസമയം, 2024 സെപ്റ്റംബറില്‍ 28 യൂണിറ്റുകള്‍ വിറ്റിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 39% ഇടിവാണ് ബജറ്റ് ഇവി രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ 5 കാറുകള്‍ ജീപ്പിന്റെയും സിട്രണിന്റെയുമാണ്.

സ്‌റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ രണ്ട് ബ്രാന്‍ഡുകളും. മാരുതി സുസുക്കി, മഹീന്ദ്ര, എംജി, ടൊയോട്ട എന്നീ കമ്പനികളുടെ ഓരോ കാര്‍ വീതവും ഈ പട്ടികയില്‍ ഉണ്ട്. ട്യൂസോണ്‍, ഇന്‍വിക്‌റ്റോ, ഹൈലക്‌സ് എന്നിവ താരതമ്യേന വില കൂടിയ കാറുകള്‍ ആയതിനാല്‍ വില്‍പ്പന കുറഞ്ഞതില്‍ വലിയ അതിശയമില്ല. എന്നാല്‍ ആസ്റ്ററിന്റെയും XUV400 ഇവിയുടെയും വില്‍പ്പന ഇടിവ് എംജിയും മഹീന്ദ്രയും ഗൗരവത്തില്‍ ഏടുക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, October 14, 2025, 15:41 [IST]
English summary
Indias 10 least selling cars in september 2025 includes maruti hyundai mahindra models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X