സിഎൻജി വാങ്ങിയാൽ പിന്നങ്ങോട്ട് ലാഭത്തോട് ലാഭം! ടാറ്റ വേണോ നിസാൻ വേണോ എന്നറിയാൻ വായിക്കണേ

സിഎൻജി അവതരിപ്പിച്ചതോടെ ഇന്ധനവിലയിൽ പൊറുതി മുട്ടിയിരുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകാൻ പല ബ്രാൻഡുകൾക്കും സാധിച്ചിട്ടുണ്ട്. പക്ഷേ സിഎൻജി മോഡലുകളുടെ സേഫ്റ്റി മറ്റൊരു ആശങ്കയായിരുന്നു, ടാറ്റ മോട്ടോർസ് തങ്ങളുടെ സിഎൻജി മോഡലുകളിലൂടെ അതിനും പരിഹാരം കണ്ടുപിടിച്ചു.ഇപ്പോൾ സിഎൻജ എന്നാൽ ടാറ്റയുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നിസാൻ തങ്ങളുടെ മാഗ്നൈറ്റ് മോഡലിന് സിഎൻജി അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ മോഡൽ കൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കുന്ന നിസാൻ്റെ മികച്ച ഒരു പ്ലാൻ തന്നെയായിട്ട് വേണം ഇതിനെ കാണാൻ. ടാറ്റ പഞ്ചിൻ്റെ സിഎൻജി മോഡലും മാഗ്നൈറ്റും തമ്മിലൊരു താരതമ്യം നോക്കിയാലോ.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സിഎന്‍ജി എസ്‌യുവിയാണ് ടാറ്റ പഞ്ച്. 8 ലക്ഷം രൂപയില്‍ താഴെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. താങ്ങാനാവുന്ന വിലയും മികച്ച ഫീച്ചറുകളും നിറഞ്ഞ വാഹനം തിരയുന്ന വര്‍ക്ക് ഇത് ആകര്‍ഷകമായ ഓപ്ഷനാണെന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ, എന്നാൽ നിസാൻ മാഗൈനറ്റിൽ മറ്റ് ബ്രാൻഡുകളെ പോലെ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിൽ നിന്നും വിഭിന്നമായി സർക്കാർ അംഗീകൃത റെട്രോഫിറ്റ് സിഎൻജി കിറ്റുകളാണ് മാഗ്നൈറ്റിൽ ഓഫർ ചെയ്യുന്നത്.

tata punch icng vs Nissan magnite cng

നിസാൻ വേണ്ടി ഈ കിറ്റുകൾ ഉത്പാദിപ്പിച്ച് നിർമ്മിച്ചിരിക്കുന്നത് മോട്ടോസൻ എന്ന തേർഡ് പാർട്ടി കമ്പനിയാണ്. പുതുതായി അവതരിപ്പിച്ച റെട്രോഫിറ്റ് സിഎൻജി കിറ്റിന്റെ വില 74,999 രൂപയാണ്. മാനുവൽ ഗിയർബോക്സുള്ള നിസാൻ മാഗ്നൈറ്റ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ സിഎൻജി കിറ്റ് ഓപ്ഷൻ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇന്ധനക്ഷമത തന്നെയാണ് നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ സിഎൻജി കിറ്റ് ഘടിപ്പിക്കാനുള്ള കാരണം.

ഇനി സിഎൻജി മോഡലുകളുടെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ടാറ്റ പഞ്ചിൽ ഒരു സാധാരണക്കാരന് വേണ്ട എല്ലാ ഫീച്ചറുകളും ടാറ്റ നൽകുന്നുണ്ട്. ടാറ്റ പഞ്ച് സിഎന്‍ജിയില്‍ പുതിയ മിഡ് വേരിയന്റായ അഡ്വഞ്ചര്‍ S, അഡ്വഞ്ചര്‍+ S എന്നിവ സണ്‍റൂഫ് പോലുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇത് വാഹനത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ടാറ്റയുടെ തലയിൽ തെളിഞ്ഞ ബുദ്ധിയാണ്.

tata punch icng vs Nissan magnite cng

പ്രാക്റ്റിക്കാലിറ്റിയിലേക്ക് വന്നാൽ ടാറ്റ പഞ്ച് ഒരു പടി മുന്നിലാണെന്ന് വേണം പറയാൻ. പ്രത്യേകിച്ച് സെഗ്മെന്റില്‍ ആദ്യമായി നൂതനമായ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യ കൊണ്ടുവന്നത് പഞ്ച് ആണ്. പിന്നീടാണ് പഞ്ചിന്റെ എതിരാളിയായി എക്സ്റ്ററില്‍ ഹ്യുണ്ടായി സമാനമായ രീതി പിന്തുടര്‍ന്നത്. വലിയ സിഎന്‍ജി സിലണ്ടര്‍ ടാങ്കുകള്‍ ബൂട്ട് സ്പെയ്സ് കവരുന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

ടാറ്റ പഞ്ച് സിഎന്‍ജിക്ക് 210 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്. ഇത് സിഎന്‍ജി കാറിനെ ദൈനംദിന ഉപയോഗത്തിന് വളരെ പ്രായോഗികമാക്കുന്നു. 90-ഡിഗ്രി ഡോറുകള്‍ കാറിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കുന്നു. ഈ 5 സീറ്റര്‍ കാറിന്റെ രണ്ടാം നിരയില്‍ മൂന്ന് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ കുടുംബങ്ങള്‍ക്ക് പറ്റിയ ചോയ്സാണ്.

tata punch icng vs Nissan magnite cng

റിപ്പോർട്ടുകൾ പ്രകാരം മാഗ്നൈറ്റ് സിഎൻജിയുടെ ഇന്ധനക്ഷമത കണക്കുകൾ കിലോഗ്രാമിന് 18 മുതൽ 22 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, സിഎൻജി മോഡിൽ പവർ, ടോർക്ക്, സർട്ടിഫൈഡ് മൈലേജ് എന്നിവയ്ക്കുള്ള ഔദ്യോഗിക കണക്കുകൾ നിസ്സാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിഎൻജി ഇന്ധനത്തിന്റെ സവിശേഷതകളും ടർബോ ഓപ്ഷന്റെ അഭാവവും കണക്കിലെടുക്കുമ്പോൾ വാഹനത്തിൻ്റെ പെർഫോമൻസിൽ ചെറിയ വിട്ടുവീഴ്ചകൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 30, 2025, 11:53 [IST]
English summary
Indias best cng cars tata punch icng vs nissan magnite cng detailed comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X