കാറിൽ നിങ്ങൾക്ക് ശുദ്ധവായു നൽകുന്ന ശുദ്ധൻ; ഇവൻ ആളൊരു കില്ലാടി തന്നെ

ശുദ്ധവായു ശ്വസിക്കാൻ എല്ലാവർക്കും വലിയ താൽപ്പര്യമാണല്ലോ, എന്നാൽ വർധിച്ചു വരുന്ന വായുമലിനീകരണം കാരണം ഭാവിയിൽ ശുദ്ധവായു പണം കൊടുത്ത് മേടിക്കേണ്ടി വരുമെന്ന അവസ്ഥ വിദൂരമല്ല. നിങ്ങളുടെ കാറുകളിൽ പലപ്പോഴും ദുർദന്ധം അകറ്റാൻ എയർ ഫ്രഷ്നർ ഉപയോഗിക്കാറുണ്ട്. എന്നാൽ എയർ പ്യൂരിഫയർ ഇപ്പോൾ ഒട്ടുമിക്ക പ്രീമിയം കാറുകളിൽ എല്ലാം തന്നെ ബ്രാൻഡ് നൽകുന്നുണ്ട്. എന്നാൽ ഇത് കൊണ്ട് ശരിക്കും വായു ശുദ്ധമാക്കാൻ സാധിക്കുമോ. എങ്ങനെയാണ് ഇതിൻ്റെ പ്രവർത്തനം എന്ന് പലർക്കും സംശയമുണ്ടായേക്കാം. വിശദമായി തന്നെ ലേഖനത്തിൽ പങ്കുവയ്ക്കുകയാണ്. ഭാവിയിൽ നിങ്ങളൊരു കാർ വാങ്ങാൻ പോകുകയാണെങ്കിൽ പോലും ഈ ഫീച്ചർ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പല കാറിലെയും പ്യൂരിഫയറുകളിൽ HEPA ഫിൽറ്ററും ആക്റ്റിവേറ്റഡ് കാർബൺ ഫിൽറ്റർ ആണ് ഉപയോഗിക്കുന്നത്. ഹെപ്പാ ഫിൽറ്റർ കാറിനുളളിലെ PM2.5, PM10 പോലുള്ള സൂക്ഷ്മപടലങ്ങൾ പിടിച്ചെടുക്കുന്നു. ആക്റ്റിവേറ്റഡ് കാർബൺ ഫിൽറ്ററിൻ്റെ ജോലി എന്താണെന്ന് വച്ചാൽ കാറിനുളളിലേക്ക് വരുന്ന പുക, ദുര്‍ഗന്ധം എന്നിവയെല്ലാം പിടിച്ചെടുക്കാൻ സഹായിക്കുന്നു. ഇത് മൂലം ആസ്തമ,അലർജി ഉളളവർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും.

car air purifier

പല വാഹനങ്ങളിലും പല സ്ഥലത്തായിട്ടാണ് എയർ പ്യൂരിഫയർ സ്ഥാപിക്കുന്നത്. കാറിനുള്ളിലെ സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റില്‍ ഒരു എയര്‍ പ്യൂരിഫയറും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI) ഡിസ്‌പ്ലേയും സംയോജിപ്പിച്ചിരിക്കുന്നത് കാണാം. ഒരു സ്മാര്‍ട്ട് കാര്‍ എയര്‍ പ്യൂരിഫയര്‍ നിങ്ങളുടെ വാഹനത്തിനുള്ളിലെ വായു യാന്ത്രികമായി നിരീക്ഷിച്ച് വൃത്തിയാക്കുന്നു.

ഇത് കാറിലെ യാത്രക്കാര്‍ ശുദ്ധവും സുരക്ഷിതവുമായ വായു ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഡല്‍ഹി പോലെ വായു മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്. മാത്രമല്ല കനത്ത ട്രാഫിക്കില്‍ പെട്ടുപോകുമ്പോഴും ഇത് രക്ഷയാകും. 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള സൂക്ഷ്മ കണികകളെയാണ് PM 2.5 സൂചിപ്പിക്കുന്നത്. മൂക്കും തൊണ്ടയും മറികടന്ന് ശ്വാസകോശത്തിലെത്തുകയും ദോഷം വരുത്തുകയും ചെയ്യുന്ന തരത്തിൽ വളരെ ചെറുതാണ് 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള സൂക്ഷ്മ കണികകൾ എന്നത്.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചില പരിമിതികളും ഉണ്ട് കേട്ടോ. അതായത് നിങ്ങൾ ഗ്ലാസ് താഴ്ത്തി വാഹനമോടിക്കുമ്പോൾ അകത്തേക്ക് കയറുന്ന പൊടിപടലങ്ങൾ തടയാൻ പ്യൂരിഫയറിന് സാധിക്കില്ല. അടച്ചിട്ട കാറിലെ ക്യാബിൻ വായു ഗണ്യമായി ശുദ്ധമാക്കാൻ സാധിക്കുന്നു. മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ വോയ്സ് കമാന്‍ഡുകള്‍ വഴി ഇത് നിയന്ത്രിക്കാന്‍ കഴിയും.

ഇന്ത്യയില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളില്‍ പോലും ഇപ്പോള്‍ ഇന്‍-കാബിന്‍ എയര്‍ പ്യൂരിഫയറുകള്‍ ലഭ്യമാണ്. കിയ, ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളും കുറഞ്ഞ ബജറ്റില്‍ വായു ശുദ്ധീകരണ സാങ്കേതികവിദ്യകള്‍ വാഗ്ദാനം ചെയ്യുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ സ്മാര്‍ട്ട് പ്യുവര്‍ എയര്‍ പ്യൂരിഫയിംഗ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന കാര്‍ ആണ് സോനെറ്റ്.

സോനെറ്റിന്റെ HTK+ മുതല്‍ മുകളിലോട്ടുള്ള വേരിയന്റുകളില്‍ ലഭ്യമാണ്. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ ഇത് സംരക്ഷണം നല്‍കുന്നു. സോനെറ്റിന്റെ HTK+ വേരിയന്റിന് നിലവില്‍ 9.10 ലക്ഷം രൂപ വിലയുണ്ട്. കാറിനുള്ളിലെ സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റില്‍ ഒരു എയര്‍ പ്യൂരിഫയറും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI) ഡിസ്‌പ്ലേയും സംയോജിപ്പിച്ചിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 5, 2025, 8:00 [IST]
English summary
Is car air purifier effective all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X