ചുമ്മാ ഷോ കാണിക്കാൻ കട്ടി കൂട്ടി ഒട്ടിക്കരുതേ; ടിൻ്റഡ് ഗ്ലാസ് ഫിലിമിൻ്റെ ഗുണവും ദോഷവും അറിഞ്ഞാലോ

ചൂടുകാലത്ത് വാഹനങ്ങളിൽ ടിൻ്റഡ് ഗ്ലാസ് ഫിലിം ഉണ്ടായിരുന്നുവെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. നിങ്ങളുടെ കാറിലെ ഗ്ലാസിൽ ഫിലിം ഒട്ടിക്കണമെന്ന് വിചാരിക്കുന്നുണ്ടോ. പ്രധാനമായു കാറിന്റെ വിൻഡോകളിൽ വെയിലിന്റെ ചൂടും പ്രകാശവും കുറയ്ക്കാനായി ഒട്ടിക്കുന്നതാണ് ടിന്റഡ് ഗ്ലാസ് ഫിലിം. UV പ്രൊട്ടക്ഷൻ, പ്രൈവസി, ക്യാബിൻ പെട്ടെന്ന് തണുക്കുക എന്നിവയൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഇന്ത്യയിൽ ടിന്റിങ് സംബന്ധിച്ച നിയമങ്ങൾ കർശനമാണ് എന്ന് കൂടി ഓർമിപ്പിക്കുകയാണ് കേട്ടോ. എന്നാൽ ഇതിൻ്റെ ഗുണവും ദോഷവും ഒന്ന് അറിഞ്ഞിരുന്നാലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ടിന്റഡ് ഫിലിം സൂര്യപ്രകാശത്തിലെ UV, IR രശ്മികൾ എന്നിവയെല്ലാം തടയുന്നതിനാൽ കാറിന്റെ ഉളളിൽ ചൂട് 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ചൂട് കുറയുന്നത് കൊണ്ട് തന്നെ കാറിൻ്റെ ഏസി വേഗത്തിൽ തണുപ്പിക്കാൻ കഴിയുകയും അതുവഴി ഫ്യൂവൽ എഫിഷൻസിയിലും ചെറിയ പുരോഗതി കാണാൻ സാധിക്കുകയും ചെയ്യും.

tinted glass film

യാത്രക്കാർക്ക് ഏതുവിധത്തിലുളള ഗുണമാണ് ലഭിക്കുന്നത് എന്ന് പരിശോധിച്ചാൽ 99 ശതമാനം വരെ അൾട്രാവയലറ്റ് രശ്മികൾ തടയുന്നത് ത്വക്കിനും കണ്ണുകൾക്കും നല്ലതാണ്. വെയിലേറ്റ് വാഹനത്തിൻ്റെ ഇൻ്റീരിയറിൻ്റെ നിറം മങ്ങുന്നത് കുറയ്ക്കാനും ടിൻ്റഡ് ഗ്ലാസ് ഫിലിം ഒട്ടിക്കുന്നതിലൂടെ സാധിക്കുന്നു. ഫിലിം ഒട്ടിക്കാത്ത വാഹനങ്ങളുടെ ഡാഷ്ബോർഡ്,സീറ്റുകൾ,സ്റ്റീയറിങ്ങ് എന്നിവകളുടെ നിറം മങ്ങുന്നത് പതിവാണ്.

അപകടസമയത്ത് പോലും ടിൻ്റഡ് ഗ്ലാസ് ഫിലിം ഗ്ലാസ് നിങ്ങൾക്ക് ഗുണകരമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതായത് അപകടസമയത്ത് വാഹനങ്ങളുടെ ഹ്ലാസ് പൊട്ടിചിതറാതിരിക്കാൻ ഫിലിം സഹായിക്കും. ഇനി ഗുണങ്ങളുടെ ലിസ്റ്റിനൊപ്പം ടിൻ്റഡ് ഗ്ലാസ് ഫിലിമുകളുടെ ദോഷവശം എന്താണെന്ന് കൂടി പരിശോധിച്ചാലോ.

tinted glass film

രാത്രികാല ഡ്രൈവിങ്ങിൽ കറുപ്പ് ടിൻ്റഡ് നിങ്ങളുടെ കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് ഫിലിം ഒട്ടിക്കുന്നതിൽ വളരെ കൃത്യമായി നിയമം അനുശാസിക്കുന്ന അളവുണ്ട്. അതിന് മുകളിൽ വിസിബിളിറ്റി കുറഞ്ഞാൽ നിങ്ങൾ പിഴ അടയ്ക്കുകയോ, വാഹനത്തിലെ ഫിലിം മാറ്റുകയോ ചെയ്യേണ്ടതാണ്. കാറിൻ്റെ ഗ്ലാസുകളിൽ അനുവദനീയമായ അളവിൽ ടിന്റഡ് ഫിലിമുകൾ ഉപയോഗിക്കാം. കേരള ഹൈക്കോടതിയിൽ നിന്നും ഇതിനുള്ള ഉത്തരവ് പുറത്തുവന്നതിനു ശേഷമാണ് പലരും ഇതറിയുന്നത്.

നിയമമനുസരിച്ച്, മുൻവശത്തെ വിൻഡ്ഷീൽഡിനും പിൻഭാഗത്തെ വിൻഡ്ഷീൽഡിനും കുറഞ്ഞത് 70 ശതമാനമെങ്കിലും സുതാര്യതയും ഉണ്ടായിരിക്കണം. അതേസമയം കാറിൻ്റെ സൈഡ് വിൻഡോകളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും ദൃശ്യപരത ഉണ്ടായിരിക്കണം. അനുവദനീയമായ ഈ അളവുകൾക്ക് താഴെ കാഴ്ച്ച കുറയ്ക്കുന്ന ഏത് സൺഫിലിമും നിയമവിരുദ്ധമാണ്.

tinted glass film

ടിൻ്റഡ് ഫിലിമുകൾ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. ഈ പുതിയ വിധി നടപ്പാക്കുന്നതിലൂടെ എല്ലാ കാർ ഉടമകൾക്കും സുരക്ഷാ ഗ്ലേസിംഗിൻ്റെ നേട്ടങ്ങൾ ആസ്വദിക്കാനാകും. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും സൺഫിലിം ഒട്ടിക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.ഇത് വാഹനപ്രേമികൾക്ക് വലിയ രീതിയിൽ ആത്മധൈര്യം നൽകുന്ന ഒന്നായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 16, 2025, 12:00 [IST]
English summary
Is tinted glass film good or bad for cars explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X