മഴക്കാലത്ത് ഇസൂസു ഉടമകൾക്ക് സന്തോഷവാർത്ത; കിടിലൻ മൺസൂൺ ക്യാമ്പുമായി ബ്രാൻഡ്
മഴക്കാലമായാൽ വാഹനത്തിന് അൽപ്പം ശ്രദ്ധ കൂടുതൽ കൊടുക്കേണ്ട സമയമാണെന്ന് എല്ലാവർക്കും അറിയാലോ. ചെളിയും അഴുക്കും വാഹനത്തിൽ കൂടുതലായി പറ്റിപ്പിടിക്കാൻ സാധ്യത ഏറെയാണ്. അത് മാത്രമല്ല മഴവെളളത്തിൽ കൂടെ വെളളം തെറിപ്പിച്ച് പോകുന്നത് പലർക്കും ഒരു രസമാണ്. എല്ലാ സീസണുകളിലും തങ്ങളുടെ വാഹനങ്ങൾക്ക് കൃത്യമായി സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നവരിൽ മുന്നിൽ തന്നെയാണ് ഇസുസു എന്ന ബ്രാൻഡ്. ജൂൺ 16 നും ജൂൺ 21 നും ഇടയിലാണ് ക്യാമ്പ് നടത്തുന്നത്. ഇതിനൊപ്പം തന്നെ കസ്റ്റമേഴ്സിന് തൻ്റെ വാഹനങ്ങൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതാണ് പ്രത്യേകത.
ആനുകൂല്യങ്ങൾക്കൊപ്പം വാഹനങ്ങളുടെ ഏതൊക്കെ തരത്തിലുള്ള അറ്റകുറ്റപ്പണികളും അത് പോലെ തന്നെ സർവീസുകളും മൺസൂൺ ക്യാമ്പിന്റെ ലക്ഷ്യം. രാജ്യത്തുടനീളമുളള 58 സർവീസ് സെൻ്ററുകളിലായിട്ടാണ് ഇസുസു തങ്ങളുടെ മൺസൂൺ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇസുസുവിൻ്റെ മറ്റ് വാർത്തകളിലേക്ക് വന്നാൽ 555 കോടി രൂപ മുടക്കി എസ്എംഎല്‍ ഇസുസു കമ്പനിയുടെ 58.96 ശതമാനം ഓഹരി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയിരിക്കുകയാണ്.

പിക്കപ്പ് ട്രക്ക് എന്നുകേൾക്കുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ഇസൂസു ഡി-മാക്സ് വി-ക്രോസിന്റേത്. പ്രധാന എതിരാളികൾ മനസിൽ കാണുന്നതിനു മുമ്പേ തന്നെ ബ്രാൻഡ് തങ്ങളുടെ പിക്കപ്പിനെ വൈദ്യുതീകരിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ മുമ്പേ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇസൂസുവിന്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രൊഡക്ഷൻ രൂപത്തിൽ ഡി-മാക്‌സ് ഇവിയെ അവതരിപ്പിച്ചിരുന്നു ഇസൂസു. NEC ബർമിംഗ്ഹാമിൽ നടന്ന 2025 കൊമേഴ്‌സ്യൽ വെഹിക്കിൾ ഷോയിലാണ് (CV Show) കമ്പനി പൂർണ ഇലക്ട്രിക് ഡി-മാക്‌സിന്റെ പ്രൊഡക്ഷൻ പതിപ്പിനെ അനാച്ഛാദനം ചെയ്‌തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യം യൂറോപ്യൻ വിപണികളിലാവും മോഡൽ എത്തുകയെന്നാണ് വിവരം.
ഡി-മാക്‌സ് ഇവിയുടെ എക്സ്റ്റീരിയർ ഡിസൈൻ നിലവിലെ ICE എഞ്ചിൻ മോഡലിന് സമാനമാണെന്ന് വേണം പറയാൻ. കൺസെപ്റ്റ് പതിപ്പ് ഒരു ക്ലോസ്ഡ്-ഓഫ് ഗ്രിൽ ഡിസൈൻ, പുതിയ ലൈറ്റിംഗ് പോലുള്ള ഘടകങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. കൺസെപ്റ്റിനൊപ്പം സ്‌പോർട്ടിയർ ഡ്യുവൽ-ടോൺ അലോയ് വീലുകളും പണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ ബർമിംഗ്ഹാമിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രൊഡക്ഷൻ മോഡലിൽ ഇതൊന്നും കാണാനാവില്ല.
ഗ്രില്ലും മറ്റ് കാര്യങ്ങളുമെല്ലാം ICE എഞ്ചിൻ പതിപ്പിന് സമാനമായിരുന്നു. വൈദ്യുതീകരിച്ച മോഡൽ കരുത്തുറ്റ ഡി-മാക്സ് പ്ലാറ്റ്‌ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള ഡി-മാക്സ് DL40, വി-ക്രോസ് ഡീസൽ വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് ട്രിമ്മുകളിലാണ് ഡി-മാക്സ് ഇവി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് ഡി-മാക്സിനൊപ്പം എക്സ്റ്റെൻഡഡ് ക്യാബ്, ഡബിൾ ക്യാബ് ഓപ്ഷനുകൾ ലഭ്യമാകും.
66.9 kWh ഹൈ-പെർഫോമൻസ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇസൂസു ഡി-മാക്‌സ് ഇവിയുടെ ഹൃദയം. ഡീസൽ ഹൃദയവുമായി ഓടുന്ന മോഡലുകളുടെ അതേ ഹെവി-ഡ്യൂട്ടി പെർഫോമൻസ് ഇലക്ട്രിക് ഡി-മാക്‌സ് നൽകുന്നുവെന്ന് അതിലെ നൂതന ഇലക്ട്രിക് ഡ്രൈവ്‌ട്രെയിൻ ഉറപ്പാക്കുന്നു. ഇരട്ട മോട്ടോറുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ ഇവിക്ക് 190 bhp കരുത്തിൽ 325 Nm torque വരെ നിർമിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








