6 ആഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ജാഗ്വർ ലാൻഡ് റോവർ തിരിച്ചെത്തി; ഇനി വിപണി കത്തുമെന്ന് ഉറപ്പ്

സൈബർ അറ്റാക്ക് നേരിട്ടത് മൂലം ആഡംബര വാഹനങ്ങളുടെ നിർമാണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു ജാഗ്വർ ലാൻഡ് റോവറിന്. യു.കെ കരാർ മൂലം നിലവിൽ ചെറിയ തിരിച്ചടികൾ കമ്പനി നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ കൂടി വാഹനങ്ങളുടെ നിർമാണം നിർത്തിവയ്ക്കേണ്ടി വന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. കാരണം യു.എസ് താരിഫ് അവതരിപ്പിച്ചതോടെ വിൽപ്പനയെ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ആറ് ആഴ്ച്ചകൾക്ക് ശേഷം തങ്ങളുടെ നിർമാണം പുനരാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ യുകെയില്‍ നിന്ന് 650 കോടി രൂപയുടെ കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍. അതേസമയം മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി 30 കോടി രൂപയായിരുന്നു.

ബോഡി, പെയിന്റ് ഷോപ്പുകൾക്കൊപ്പം തന്നെ എഞ്ചിൻ, ബാറ്ററി യൂണിറ്റുകളും പ്രവർത്തനം പുനരാരംഭിക്കുമെന്ന് ജെഎൽആർ സ്ഥിരീകരിച്ചിരുന്നു. പതിനായിര കണക്കിന് തൊഴിലാളികളുടെ പ്രശ്നമാണ് വീണ്ടും നിർമാണം ആരംഭിച്ചതോടെ പരിഹാരമായത്. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന സൈബർ അറ്റാക്കിൽ ജാഗ്വർ ലാൻഡ് റോവർ പകച്ചു പോയി എന്ന് തന്നെ പറയാം. എന്നാൽ അതിനെയെല്ലാം പരിഹരിച്ച് വീണ്ടും വിപണിയിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കാം.

jaguar land rover restarted production

അൽപ്പം ചരിത്രത്തിലേക്ക് പോയാൽ 1922-ൽ സ്ഥാപിതമായ ജാഗ്വർ ആഡംബര സ്‌പോർട്‌സ് കാറുകൾക്ക് പേരുകേട്ട ബ്രാൻഡായിരുന്നു. 1989-ൽ 2.5 ബില്യൺ ഡോളറിന് ഫോർഡ് അത് സ്വന്തമാക്കി. തുടർന്ന് ലക്ഷ്വറി എസ്‌യുവികൾക്ക് പേരുകേട്ട ലാൻഡ് റോവർ 2000-ൽ 2.7 ബില്യൺ ഡോളറിന് ഫോർഡ് വാങ്ങി. എന്നാൽ അധികകാലം ഇവ ലാഭത്തോടെ കൊണ്ടുനടക്കാൻ അമേരിക്കൻ ബ്രാൻഡിനായില്ല.

ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ഫോർഡിന്റെ ഉടമസ്‌ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ നഷ്‌ടത്തിന്റെ പടുകുഴിയിലേക്ക് മൂക്കുകുത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പുറമെ മത്സരം, ഗുണനിലവാര പ്രശ്നങ്ങൾ എന്നിവയാൽ ജെഎൽആർ നിരവധി പ്രതിസന്ധികളും അഭിമുഖീകരിച്ചു. എങ്ങനെയെങ്കിലും ജാഗ്വർ ലാൻഡ് റോവർ കമ്പനി തലയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഫോർഡ് ഗ്രൂപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന സ്ഥിതിയായി.

jaguar land rover restarted production

2008 ആയപ്പോഴേക്കും ആഗോള സാമ്പത്തിക പ്രതിസന്ധിയും പാപ്പരത്വത്തിൻ്റെ വക്കിലും നിന്ന ഫോർഡ് ബുദ്ധിമുട്ടുകയായിരുന്നു. നഷ്‌ടത്തിലോടുന്ന കമ്പനി സ്വന്തമാക്കാൻ ആരും തയാറാവാതിരുന്നിടത്ത് ദൈവത്തെ പോലെ രക്ഷകനായി ടാറ്റ മോട്ടോർസ് അവതരിച്ചു. അങ്ങനെ 2008-ൽ ജെഎൽആർ ടാറ്റയ്‌ക്കു സ്വന്തമായി. പണലഭ്യത മെച്ചപ്പെടുത്തുന്നതിലും ചെലവ് നിയന്ത്രിക്കുന്നതിലും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലും ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചു.

അതേസമയം റെട്രോ ഡിസൈനുകളിൽ കുടുങ്ങിപ്പോയ സെഡാൻ, കൂപ്പെ മോഡലുകൾ പുനർനിർമിക്കുക എന്ന വെല്ലുവിളിയായിരുന്നു ജാഗ്വർ നേരിട്ടത്. പ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡുകളുടെ നിലവാരം നിലനിർത്താൻ ടാറ്റ മോട്ടോർസിന് സാധിക്കുമോയെന്ന സംശയം വിമർശകർക്ക് തുടക്കത്തിലുണ്ടായിരുന്നു. പക്ഷേ രത്തൻ ടാറ്റയുടെ നിശ്ചയദാർഢ്യവും തന്ത്രപരമായ സമീപനവും ഫലം കണ്ടു.

ഫോർഡിൽ നിന്നും ഏറ്റെടുക്കൽ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 55 ദശലക്ഷം പൗണ്ട് (90.6 മില്യൺ ഡോളർ) അറ്റാദായം ജാഗ്വർ ലാൻഡ് റോവർ രേഖപ്പെടുത്തുകയും ചെയ്‌തു. കഠിനമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും JLR പുനരുജ്ജീവിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങൾ കാര്യമായ വിജയം കാണിച്ചുതുടങ്ങി. അങ്ങനെ കമ്പനി മൊത്തത്തിൽ ലാഭം കൊയ്ത് കുതിക്കുന്ന കമ്പനിയെ തകർക്കാൻ ആർക്കും സാധിക്കില്ല എന്നുള്ള തെളിവ് കൂടിയാണ് ഈ സംഭവം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 10, 2025, 9:00 [IST]
English summary
Jaguar land rover restarted production after cyber attack all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X