ഡിഫൻഡർ എന്ന സ്വപ്നം ഇനി വിദൂരമല്ല; ടാറ്റ മോട്ടോർസ് മുടക്കാൻ പോകുന്നത് 9000 കോടി

ഏതൊരു വാഹനപ്രേമിയുടേയും പ്രിയപ്പെട്ട വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎൽആർ രാജ്യത്തെ ഒരു സംസ്ഥാനത്ത് നിന്ന് കൂടി വാഹനം നിർമിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. ഏത് സംസ്ഥാനത്തിനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് അറിയണ്ടേ. അതിന് മുൻപ് കുറച്ച് കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പണ്ട് മുതലേ സികെഡി കിറ്റുകളിൽ നിന്നുള്ള വാഹനങ്ങൾ ജെ‌എൽ‌ആർ പ്രാദേശികമായി തന്നെ നിർമ്മിക്കുന്നുണ്ട്. റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ എന്നിവയ്ക്ക് പുറമേ, റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് പോലുള്ള മുൻനിര എസ്‌യുവികളെല്ലാം തന്നെ പൂനെയിലുള്ള ടാറ്റ ഫാക്ടറിയിലാണ് നിർമിക്കുന്നത്.

ഇന്ത്യ-യുകെ കരാർ എല്ലാവർക്കും അറിവുളള കാര്യമാണല്ലോ.ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകും. നിലവില്‍ ബ്രിട്ടനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 100 ശതമാനമാണ്. ഇത് 10 ശതമാനമായി കുറയുമ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ കമ്പനികള്‍ക്ക് ഏറെ ഗുണം ചെയ്യും.

jlr local assembly in tamilnadu

വസ്ത്രങ്ങള്‍, സമുദ്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ നേരിട്ട് പ്രയോജനപ്പെടും. യുകെയില്‍ നിന്നുള്ള കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 90 ശതമാനം തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചത് കാറുകളുടെ വില കുറയാന്‍ ഇടയാക്കും. അതിനാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മിനി, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് കാര്യമായ വിലക്കുറവിന് സാക്ഷ്യം വഹിക്കും.

ഇനി ജെഎൽആറിൻ്റെ പുതിയ നിർമാണത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ തമിഴ്‌നാട്ടിലെ റാണിപേട്ടിലുള്ള ടാറ്റയുടെ ഉൽ‌പാദന കേന്ദ്രത്തിൽ നിന്ന് കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ കിറ്റുകൾ ഉപയോഗിച്ചാണ് ജെ‌എൽ‌ആർ വാഹനങ്ങൾ നിർമ്മിക്കുന്നത്. പ്ലാൻ്റിലേക്ക് 9000 കോടിയുടെ നിക്ഷേപമാണ് ടാറ്റ മോട്ടോർസ് നടത്താൻ പോകുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ യുകെയില്‍ നിന്ന് 650 കോടി രൂപയുടെ കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍. അതേസമയം മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി 30 കോടി രൂപയായിരുന്നു. 1,150 കോടി രൂപയുടെ ഓട്ടോ ഘടകങ്ങളും ഇറക്കുമതി ചെയ്തു. ഇന്ത്യയില്‍ നിലവില്‍ കാറുകള്‍ വില്‍ക്കുന്ന ആഡംബര ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബെന്റ്‌ലി, ഫെറാറി, റോള്‍സ് റോയ്സ്, ജെഎല്‍ആര്‍ എന്നിവയടക്കം 500 കോടി രൂപയുടെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.

ജെഎൽആറിൻ്റെ ഏറെ ഡിമാൻ്റുളള മോഡലാണ് ഡിഫൻഡർ. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്‌റ്റൈലുകളിലാണ് വില്‍ക്കുന്നത്: 90, 110, 130. വലിപ്പത്തിന്റെയും ശേഷിയുടെയും കാര്യത്തിലാണ് ഇവ വ്യത്യാസപ്പെടുന്നത്. കൂട്ടത്തില്‍ ഏറ്റവും ചെറുതും കുറഞ്ഞ വീല്‍ബേസുമായി വരുന്ന ഡിഫെന്‍ഡര്‍ 90-ക്ക് രണ്ട് ഡോറുകളാണ് ലഭിക്കുന്നത്. നാല് ഡോറുകളും ക്യാബിനില്‍ മതിയായ ഇടവും നല്‍കുന്ന ഡിഫെന്‍ഡര്‍ 110 ആണ് ഫാമിലികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.

ഡിഫെന്‍ഡര്‍ 130 ആണ് ഏറ്റവും നീളം കൂടിയത്. മൂന്ന് നിര സീറ്റിംഗ് കോണ്‍ഫിഗറേഷനും വലിയ കാര്‍ഗോ ഏരിയയും ഉള്ളതിനാല്‍ വലിയ കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ പരമാവധി കപാസിറ്റി ആവശ്യമുള്ളവര്‍ക്കാണ് ഇത് അനുയോജ്യം. ഇവിടെ ബോളിവുഡ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത് ഡിഫെന്‍ഡര്‍ 130 ആണ്. ഡിഫെന്‍ഡര്‍ 130 HSE മോഡലില്‍ 3 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 26, 2025, 17:56 [IST]
English summary
Jaguar land rover will start the local assembly of vehicles tamil nadu from early 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X