നിങ്ങളുടെ പക്കൽ ജീപ്പ്, സിട്രൺ മോഡലുകളാണോ! സമ്മർ ക്യാമ്പയിന് വേണേൽ വണ്ടി വിട്ടോ ഷോറൂമിലേക്ക്

ഏതൊരു വാഹനം വാങ്ങിയാലും അത് മികച്ച രീതിയിൽ പരിപാലിക്കുക എന്നതിലാണ് കാര്യം. ദിവസവും വണ്ടി കഴുകുന്നതിലല്ല കാര്യം. വാഹനത്തിൻ്റെ പീരിയോഡിക്കൽ സർവീസ് കൃത്യസമയത്ത് തന്നെ നടത്തുക എന്നതിന് വലിയ പ്രാധാന്യം നൽകുക. സ്റ്റെല്ലാൻ്റിസിൻ്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകളായ് ജീപ്പ്, സിട്രൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. 2025 മെയ് 2 മുതൽ മെയ് 31 വരെ നടക്കുന്ന ക്യാമ്പയിനിൽ ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജീപ്പ്, സിട്രൺ ഡീലർഷിപ്പുകളിലും വർക്ക്‌ഷോപ്പുകളിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവന ലഭ്യമാകകുന്നതായിരിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ വാഹനത്തിന് എന്തൊക്കെ ഓഫറുകൾ ഉണ്ടെന്ന് അറിയാൻ നിങ്ങളുടെ അടുത്തുള്ള ഷോറൂമുകളിൽ ചെല്ലാൻ മറക്കരുതേ. പ്രീമിയം ബ്രാൻഡും പ്രീമിയം വില നിലവാരവും തന്നെയാണ് രണ്ട് ബ്രാൻഡുകളുടേയും മുഖമുദ്ര അത് കൊണ്ട തന്നെ ആളുകളിലേക്ക് കൂടുതൽ അടുക്കാനുള്ള പദ്ധതികളെല്ലാം ആവിഷ്ക്കരിച്ച് അമേരിക്കൻ വാഹന നിർമാതാക്കൾ മുമ്പോട്ട് കുതിക്കുകയാണ്. അതിന്റെ ഭാഗമായി ഇപ്പോഴിതാ ഓഫ്-റോഡ് എസ്‌യുവികളിലെ കിങിന് പുത്തനൊരു മോഡൽ കൂടി സമ്മാനിച്ചിരിക്കുകയാണ്. ഇതൊരു ലിമിറ്റഡ് എഡിഷൻ പതിപ്പായതിനാൽ വളരെ ചുരുങ്ങിയ യൂണിറ്റുകളിൽ മാത്രമാണ് വാങ്ങാനാവുക കേട്ടോ.

റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ എന്നറിയപ്പെടുന്ന എസ്‌യുവിയുടെ വെറും 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വാങ്ങാനാവുക. 1941 ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നതും. ഡിസൈനിലേക്ക് നോക്കിയാൽ വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള പഴയ ആ കളർ ഓപ്ഷൻ പുതിയ ലിമിറ്റഡ് എഡിഷൻ നിലനിർത്തിയിട്ടുണ്ടെന്ന് കാണാം.

വില്ലീസിന്റെ പ്രത്യേകത നിലനിർത്തിക്കൊണ്ട് മറ്റൊരു മോഡലിലും ഈ നിറം ലഭ്യമാവില്ല താനും. മിലിട്ടറി ഗ്രീൻ എന്നറിയപ്പെടുന്ന നിറത്തിനൊപ്പം 1941 എന്ന വർഷത്തെ ഓർമപ്പെടുത്തുന്ന ഡീക്കൽ സ്റ്റാമ്പും എസ്‌യുവിയുടെ ബോണറ്റിൽ കൊടുത്തിട്ടുണ്ട്. ജീപ്പിന്റെ യുദ്ധക്കളത്തിലെ തുടക്കങ്ങളെയാണ് ഇതെല്ലാം ഓർമിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നുമുണ്ട്. ഓഫ്-റോഡിനായി എപ്പോഴും റെഡിയാണെന്ന് വിളിച്ചുപറയുന്ന ചില സവിശേഷതകളും ഇതിൽ ഒരുക്കിയിട്ടുണ്ടേ.

സിട്രണിൻ്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റയെ പോലെ തന്നെ ബ്ലാക്ക് എഡീഷൻ അവതരിപ്പിച്ച് പുതിയ തന്ത്രം പയറ്റുകയാണ് കമ്പനി. C3 കോംപാക്‌ട് ഹാച്ച്ബാക്ക്, എയർക്രോസ്, ബസാൾട്ട് എസ്‌യുവികളാണ് കറുപ്പ് ധരിച്ച് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി കൊണ്ടുവന്നിരിക്കുന്ന മോഡലുകൾ അവയുടെ ടോപ്പ്-എൻഡ് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂവെന്ന് പ്രത്യേകം ശ്രദ്ധിക്കണേ.

സിട്രൺ C3 ഡാർക്ക് എഡിഷന് 8,38,300 രൂപയും എയർക്രോസ് ഡാർക്ക് എഡിഷന് 13,13,300 രൂപയും, ബസാൾട്ട് ബ്ലാക്ക് എഡിഷന് 12,80,000 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് ഇവയുടെ സ്റ്റാൻഡേർഡ് ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ ഏകദേശം 19,500 രൂപ മുതലാണ് അധികം മുടക്കേണ്ടി വരികയെന്ന് സാരം. മൂന്ന് മോഡലുകളുടെയും പുറംഭാഗം പെർല നേര ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രില്ലിലെ ഡാർക്ക് ക്രോം ഫിനിഷുകൾ, ബോഡി സൈഡ് മോൾഡിംഗുകൾ, സിട്രണിന്റെ ഷെവ്‌റോൺ ബാഡ്ജ് എന്നിവ കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഇതോടൊപ്പം ബമ്പറുകളിലും ഡോർ ഹാൻഡിലുകളിലും അധിക ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ് എസ്‌യുവികൾക്ക് അന്യായ റോഡ് പ്രസൻസുമാണ് സമ്മാനിക്കുന്നത്. ഇനി അകത്തേക്ക് കയറിയാലും ചെറിയ ചില നവീകരണങ്ങൾ കാണാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, May 11, 2025, 14:51 [IST]
English summary
Jeep and citroen announced summer 2025 campaigns all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X