വണ്ടി അമേരിക്കനാണെങ്കിലും സമാധാനം ഗ്യാരണ്ടി! രണ്ട് സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവികളുമായി ജീപ്പ്
അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഒന്നിലേറെ കിടിലന്‍ മോഡലുകള്‍ വില്‍ക്കുന്നുണ്ട്. അവയ്ക്ക് കമ്പനി ഇടക്ക് ലിമിറ്റഡ് എഡിഷന്‍ സമ്മാനിക്കാറുണ്ട്. ഇപ്പോള്‍ ജീപ്പ് അതിന്റെ കോമ്പസ്, മെറിഡിയന്‍ എസ്‌യുവികളുടെ ട്രയല്‍ എഡിഷനുകള്‍ പുറത്തിറക്കി. കോമ്പസ് ലോംഗിറ്റിയൂഡ് (O), മെറിഡിയന്‍ ലിമിറ്റഡ് (O) ട്രിം ലെവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രയല്‍ എഡിഷനുകള്‍. ജീപ്പ് കോമ്പസ്, മെറിഡിയന്‍ ട്രയല്‍ എഡിഷനുകള്‍ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ഡീലര്‍ഷിപ്പുകളില്‍ പരിമിത കാലത്തേക്ക് വാങ്ങാനാകും. രണ്ട് ട്രയല്‍ എഡിഷന്‍ എസ്‌യുവികളും 'ജീപ്പ് ട്രസ്റ്റ്' എക്‌സ്‌ക്ലൂസീവ് ഓണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ദീര്‍ഘകാല ആനുകൂല്യങ്ങളോടെ ലഭ്യമാകും. പുത്തന്‍ മോഡലുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ആദ്യം നമുക്ക് ജീപ്പ് കോമ്പസ്, മെറിഡിയന്‍ ട്രയല്‍ എഡിഷനുകളുടെ പുറംമോടിയിലെയും അകത്തളത്തിലെയും മാറ്റങ്ങള്‍ പരിശോധിക്കാം. കോമ്പസ് ട്രയല്‍ എഡിഷനില്‍ എക്‌സ്‌ക്ലൂസീവ് ഹൂഡ്, സൈഡ് ബോഡി ഡെക്കലുകള്‍, മാറ്റ് ബ്ലാക്ക് ഗ്രില്‍ ആക്‌സന്റുകള്‍, ന്യൂട്രല്‍ ഗ്രേ എലമെന്റുകള്‍ എന്നിവ പ്രധാന ഭാഗങ്ങളിലായി നല്‍കിയിരിക്കുന്നു. ഗ്രാനൈറ്റ് മെറ്റാലിക് സാറ്റിന്‍ ഗ്ലോസ് 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഡാര്‍ക്ക് കാമൊഫ്‌ലാഷ് ഗ്രാഫിക് എന്നിവ എസ്‌യുവിയുടെ മൊഞ്ച് കൂട്ടുന്നു.

സ്‌പോര്‍ട്ടിയായിട്ടാണ് ട്രയല്‍ എഡിഷനുകളുടെ അകത്തളം ഒരുക്കിയിരിക്കുന്നത്. കോമ്പസ് ട്രയല്‍ എഡിഷനില്‍ ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും, ഡാഷ്ബോര്‍ഡില്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ഇഗ്‌നൈറ്റ് റെഡ് മിഡ്-ബോള്‍സ്റ്റര്‍ ട്രേസറുകളും ഉണ്ട്. സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവിടങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള സ്റ്റിച്ചിംഗുകളും, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഫ്‌ലോര്‍ മാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മെറിഡിയന്‍ ട്രയല്‍ എഡിഷന്‍ അതിന്റെ പ്രീമിയം ലുക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന് ട്രയല്‍ എഡിഷന്‍ ബാഡ്ജിംഗുകള്‍ക്കൊപ്പം ഹുഡ് ഡീക്കലുകളുമുണ്ട്. ഗ്ലോസ് ബ്ലാക്ക് റൂഫ് ഇതിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ഗ്രില്‍, ഹെഡ്ലാമ്പ്, ചുറ്റുമുള്ള മറ്റ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍ എന്നിവയില്‍ ന്യൂട്രല്‍ ഗ്രേ ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്. പിയാനോ ബ്ലാക്ക് ആക്‌സന്റുകള്‍, ചുവന്ന ഫ്രണ്ട് ഫാസിയ ഹൈലൈറ്റുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ എസ്‌യുവിക്ക് കരുത്തുറ്റ രൂപം നല്‍കുന്നു.

ഇതിന് പുറമെ ട്രയല്‍ തീംഡ് സ്‌കഫ് പ്ലേറ്റും ബ്ലാക്ക്ഡ്ഔട്ട് ഒആര്‍വിഎമ്മുകളും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. മെറിഡിയന്‍ ട്രയല്‍ എഡിഷന്റെ അകത്തളം റൂബി റെഡ് ആക്‌സന്റുകളുള്ള ഹൈ-കോണ്‍ട്രാസ്റ്റ് ബ്ലാക്ക് വിനൈല്‍ ഇന്റീരിയറിലാണ് ഒരുക്കിയിരിക്കുന്നത്. കാമൊഫ്‌ലാഷ്-തീംഡ് ആപ്ലിക്കേഷനുകള്‍, ഒരു പിയാനോ ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍, സ്പീക്കര്‍ സറൗണ്ടുകള്‍ എന്നിവ ഇതിലുണ്ട്.
സ്‌പെഷ്യല്‍ എഡിഷനുകള്‍ അവവതരിപ്പിച്ചതിന് പുറമെ കമ്പനി ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലത്തേക്ക് മനസ്സമാധാനം ഉറപ്പാക്കുന്നതിനായി 'ജീപ്പ് ട്രസ്റ്റ്' എന്ന എക്‌സ്‌ക്ലൂസീവ് ഓണര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ചു. സംരംഭത്തിന് കീഴില്‍ 3 വര്‍ഷത്തെ സൗജന്യ ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് (AMC), 5 വര്‍ഷത്തെ വിപുലീകൃത വാറണ്ടി, കോമ്പസ് ട്രയല്‍ എഡിഷന്‍ വാങ്ങുന്നവര്‍ക്ക് 20,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവ ലഭിക്കും. അതേസമയം മെറിഡിയന്‍ ട്രയല്‍ എഡിഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 3 വര്‍ഷത്തെ എഎംസി അധിക ചിലവില്ലാതെ ലഭിക്കും.

ജീപ്പ് കോമ്പസ് ട്രയല്‍ എഡിഷന്റെ വില 25.41 ലക്ഷം രൂപയില്‍ ആരംഭിക്കുന്നതായി ജീപ്പ് ഞങ്ങളുമായി പങ്കുവെച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മെറിഡിയന്‍ ട്രയല്‍ എഡിഷന്റെ വില 31.27 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. മെറിഡിയന്‍ ട്രയല്‍ എഡിഷനുകള്‍ക്കൊപ്പം ജീപ്പ് ട്രസ്റ്റ് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജീപ്പ് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








