1.50 ലക്ഷം രൂപയുടെ ലാഭത്തിൽ 5 സ്റ്റാറുള്ള അമേരിക്കൻ വണ്ടി വാങ്ങാം; പുതുവർഷം കളറാക്കാൻ കച്ചക്കെട്ടി ജീപ്പ്
ജീപ്പ് കോമ്പസ് എസ്‌യുവിയുടെ ഈ വർഷാവസാന ഓഫറിൽ 1.50 ലക്ഷം രൂപ വരെ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജീപ്പ് ഇന്ത്യ. ഡിസംബർ 31 വരെയാണ് ഈ ആകർഷകമായ ഓഫർ പ്രാബല്യത്തിലുള്ളത്. നഗരയാത്രകൾക്കും ഓഫ്-റോഡ് സാഹസികതയ്ക്കും ഒരുപോലെ അനുയോജ്യമായ പ്രീമിയം കോംപാക്റ്റ് എസ്‌യുവിക്കൊപ്പം 202-ലേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് പറ്റിയ അവസരമാണിതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ. ഈ ഓഫറിനൊപ്പം 'ജീപ്പ് ട്രസ്റ്റ്' പാക്കേജും ലഭിക്കുന്നുണ്ട് കേട്ടോ. 3 വർഷം സൗജന്യ മെയിന്റനൻസ്, 5 വർഷം വാറണ്ടി, 20,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവയൊക്കെയാണ് ഈ പാക്കേജിലുളളത്.
ജീപ്പ് കോമ്പസ് 2025 മോഡലിന്റെ എക്സ്-ഷോറൂം വില 17.73 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. വിവിധ വേരിയന്റുകളിൽ ലഭ്യമായ ഇതിന്റെ ടോപ്-എൻഡ് ട്രാക്ക് എഡിഷൻ വേരിയൻ്റിന് 26.70 ലക്ഷം രൂപ വരെ വില വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. 170 hp പവറും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ മൾട്ടിജെറ്റ് ടർബോ ഡീസൽ എഞ്ചിനാണ് ജീപ്പ് കോമ്പസിന് കരുത്ത് പകരുന്നത്.

9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സുഗമമായ ഗിയർമാറ്റവും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു. FWD, 4WD ഓപ്ഷനുകൾ ഹൈവേകളിലും ഏത് ദുർഘട പാതകളിലും ഡ്രൈവർക്ക് ആത്മവിശ്വാസം നൽകുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള എതിരാളികളേക്കാൾ ഈ എഞ്ചിൻ കരുത്തുറ്റതാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
മൈലേജിന്റെ കാര്യത്തിൽ, ഡീസൽ വേരിയൻ്റ് ARAI സാക്ഷ്യപ്പെടുത്തിയ 16-17 kmpl ഇന്ധനക്ഷമത നൽകുന്നുണ്ട്. ഈ സെഗ്മെൻ്റിൽ ലഭിക്കുന്ന പ്രീമിയം എസ്‌യുവികൾക്ക് ഇത് വളരെ മികച്ച ഒന്ന് തന്നെയാണ്. യഥാർത്ഥ സാഹചര്യങ്ങളിൽ നഗരത്തിൽ 12-14 കിലോമീറ്ററും ഹൈവേകളിൽ 16-18 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാൻ സാധിക്കും.

ഡ്യുവൽ-പെയ്ൻ പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 10.1 ഇഞ്ച് യു കണക്റ്റ് ഇൻഫോടെയ്ൻമെൻ്റ്, ആൽപൈൻ ഓഡിയോ സിസ്റ്റം (9 സ്പീക്കറുകൾ), വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ടച്ച്‌സ്‌ക്രീൻ കൺട്രോളുകൾ എന്നിവയൊക്കെയാണ് കോമ്പസിലെ പ്രധാന ഫീച്ചറുകൾ.
സേഫ്റ്റിയുടെ കാര്യത്തിലും ഈ എസ്‌യുവി മുന്നിൽ തന്നെയാണ്. ജീപ്പ് കോമ്പസ് 2025 മോഡലിന് ഗ്ലോബൽ NCAP-ൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ കുടുംബങ്ങൾക്ക് വലിയ രീതിയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്. ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പോലുള്ള ADAS സവിശേഷതകളും ഈ വാഹനത്തിലുണ്ട്.
പ്രീമിയം ഡിസൈൻ, കരുത്തുറ്റ ഡീസൽ എഞ്ചിൻ, ഉയർന്ന സുരക്ഷ, 1.50 ലക്ഷം രൂപ വരെയുള്ള കിഴിവുകൾ എന്നിവ ജീപ്പ് കോമ്പസിനെ 20-30 ലക്ഷം രൂപ ബജറ്റിൽ ശക്തവും വിശ്വസനീയവുമായ ഡീസൽ എസ്‌യുവി ആഗ്രഹിക്കുന്നവർക്ക് മികച്ച ഡീൽ തന്നെയാണ്. ഈ വിഭാഗത്തിലെ ക്രെറ്റയെയോ സെൽറ്റോസിനെയോ അപേക്ഷിച്ച് ഇതൊരു വ്യത്യസ്തമായ ഡ്രൈവിംഗ് അനുഭവമാണ് നൽകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








