ട്രാക്കിലിറക്കിയാൽ തീപൊരി പാറും; കോമ്പസ് ട്രാക്ക് എഡീഷൻ അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ

രാജ്യത്ത് അവതരിപ്പിച്ചപ്പോൾ മുതൽ എല്ലാവരുടേയും പ്രിയങ്കരനായി മാറിയ ബ്രാൻഡാണ് ജീപ്പ്. സ്റ്റെലാൻ്റിസിൻ്റെ കീഴിലുളള ജീപ്പ് തങ്ങളുടെ കോമ്പസ് മോഡലിന് വേണ്ടി പുതിയ ഒരു ട്രാക്ക് എഡീഷൻ അവതരിപ്പിച്ചിരിക്കുകയാണ്. ഇതോടെ വിൽപ്പനയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കമ്പനിയുടെ വിശ്വാസം. 26.78 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കോമ്പസിൻ്റെ എസ് വേരിയൻ്റിലാണ് ട്രാക്ക് എഡീഷൻ ലഭിക്കുന്നതെന്ന് മാത്രമല്ല വളരെ പരിമിതമായ യൂണിറ്റുകൾ മാത്രമേ ലഭ്യമാകു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.മാനുവൽ,ഓട്ടോമാറ്റിക്ക്, ഫോർവീൽ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലും ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ആഡംബരമായ ഇൻ്റീരിയറുകളും പുതിയ ട്യൂപെലോ ലെതറെറ്റ് സീറ്റുകൾ, ഡാർക്ക് എസ്‌പ്രെസോ സ്മോക്ക് ക്രോം ഫിനിഷുകൾ, സ്പ്രൂസ് ബീജ്
കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, എംബോസ് ചെയ്‌ത ജീപ്പ് ബ്രാൻഡിംഗുള്ള ട്യൂപെലോ വിനൈൽ ആക്‌സന്റുകൾ, ട്രാക്ക് എഡിഷൻ ഫ്ലോർ മാറ്റുകൾ എന്നിവയെല്ലാം പുതിയ ട്രാക്ക് എഡീഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കോർട്ടിന ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും പിയാനോ ബ്ലാക്ക് ഇൻസെർട്ടുകളും അകത്തളത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

jeep india launched compass track edition

ട്രാക്ക് എഡീഷൻ്റെ എക്സ്റ്റീരിയറിൽ സിഗ്നേച്ചർ ഹുഡ് ഡെക്കൽ, ഗ്രില്ലിലെ പിയാനോ ബ്ലാക്ക് ഡീറ്റെയിലിംഗ്,ബാഡ്ജുകൾ, മോൾഡിംഗുകൾ, എക്‌സ്‌ക്ലൂസീവ് ട്രാക്ക് എഡിഷൻ സൈൻ എന്നിവ കൊണ്ട് വളരെ മികച്ചതാക്കിയിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട്-കട്ട് ടെക് ഗ്രേ അലോയ് വീലുകളും കോൺട്രാസ്റ്റിംഗ് സ്പ്രൂസ് ബീജ് ഹൈലൈറ്റുകളും ബോൾഡ് ലുക്ക് എടുത്ത് കാട്ടുന്നുണ്ട്. ഇത് എസ്‌യുവിയുടെ റോഡ് പ്രസൻസ് വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട

കോമ്പസ് ട്രാക്ക് എഡിഷനിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന കൂടുതൽ ഉയർന്ന എസ്‌യുവി അനുഭവം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ബ്രാൻഡ്‌സ് ബിസിനസ് ഹെഡും ഡയറക്ടറുമായ കുമാർ പ്രിയേഷ് പറഞ്ഞത്.ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എസ്‌യുവികളിൽ ഒന്നാണ് കോമ്പസ്, അതിന്റെ കരുത്തുറ്റ നിർമ്മാണം, നൂതന സാങ്കേതികവിദ്യ, ഡൈനാമിക് ഡ്രൈവിംഗ് പ്രകടനം എന്നിവയ്ക്ക് പേരുകേട്ടതാണ്.

jeep india launched compass track edition

സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്/ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ്, മോഡൽ എസ് എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിലാണ് വാഹനം ലഭിക്കുന്നത്, അതോടൊപ്പം തന്നെ അഞ്ച് നിറങ്ങളായ പേൾ വൈറ്റ്, ബ്രില്യന്റ് ബ്ലാക്ക്, ടെക്‌നോ മെറ്റാലിക് ഗ്രീൻ, എക്സോട്ടിക്ക റെഡ്, ഗ്രിജിയോ മഗ്‌നീഷ്യോ ഗ്രേ എന്നിങ്ങനെയാണ് കമ്പനി ജീപ്പ് കോമ്പസ് ലഭ്യമാക്കുന്നത്.

വാഹനത്തിൻ്റെ കരുത്ത് നൽകുന്ന എഞ്ചിനിലേക്ക് വന്നാൽ 2.0L മൾട്ടിജെറ്റ് ടർബോ ഡീസൽ എഞ്ചിൻ 170 HP പവറും 350 Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. ടു വീൽ ഡ്രൈവിലും ഫോർ വീൽ ഡ്രൈവിലും വാഹനം ലഭിക്കും. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓപ്ഷനുകളുമായിട്ടാണ് ജീപ് കോമ്പസിൻ്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

jeep india launched compass track edition

സേഫ്റ്റിയിലേക്ക് വന്നാൽ 50-ലധികം സ്റ്റാൻഡേർഡും ലഭ്യമായതുമായ സുരക്ഷാ സവിശേഷതകൾ. EBD ഉള്ള നാല്-ചാനൽ ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്,ഓൾ-സ്പീഡ് ട്രാക്ഷൻ കൺട്രോൾ, റിയർ സീറ്റ് റിമൈൻഡർ അലേർട്ട്, റെയിൻ ബ്രേക്ക് അസിസ്റ്റ് എന്നിവയെല്ലാം ആണ് ഹൈലൈറ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 9, 2025, 7:00 [IST]
English summary
Jeep india launched compass track edition all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X