എന്തൊരു വണ്ടിയാ... പുതിയ അമേരിക്കൻ എസ്‌യുവി ഇന്ത്യയിൽ, ഈ വിലയ്ക്ക് രണ്ട് ഇന്നോവ വാങ്ങാം

ജീപ്പ് എന്ന ബ്രാൻഡിന് രാജ്യത്ത് എണ്ണിയാലൊടുങ്ങാത്ത ആരാധകരുണ്ട്. എല്ലാവർക്കും പ്രിയപ്പെട്ടത് റാങ്ലറും റുബീക്കോണും ഒക്കെയാണെങ്കിലും പലരും വിട്ടുപോകുന്ന ഒരു കിടിലൻ എസ്‌യുവിയാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി. ഇപ്പോഴിതാ 2025 മോഡൽ പുത്തൻ ഗ്രാൻഡ് ചെറോക്കി പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഡിസൈൻ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ഇൻ്റീരിയറിലേക്ക് കയറിയാൽ കിടിലൻ ഫീച്ചറുകൾ നിറച്ചു കൊണ്ട് സിഗ്നേച്ചർ മോഡൽ പുറത്തിറക്കി. ഇനി പണക്കാരുടെ ഗാരേജ് ഭരിക്കാൻ പോകുന്ന ഐറ്റമാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പുത്തൻ ചെറോക്കിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വിശദമായി നോക്കിയാലോ.

ഡിസൈനിൽ പഴയ മോഡലുമായി നോക്കിയാൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ആദ്യം പറഞ്ഞത് പോലെ ഇൻ്റീരിയറിലാണ് പ്രധാനമായും കമ്പനി മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അതോടൊപ്പം തന്നെ വാഹനത്തിന് പുത്തൻ ഓട്ടോമാറ്റിക് സൈഡ് സ്റ്റെപ്പ് കമ്പനി നൽകിയിട്ടുണ്ട്. പിന്നിൽ ഇരിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ ഉയർന്ന റെസല്യൂഷൻ ഐപിഎസ് പാനലുകൾ, കോർട്ടെക്സ് എ55 2.0 ജിഗാഹെർട്‌സ് പ്രോസസർ, ബിൽറ്റ്-ഇൻ സ്പീക്കറുകൾ എന്നിവ ഉളള ഇമ്മേഴ്‌സീവ് ഡ്യുവൽ 11.6 ഇഞ്ച് ആൻഡ്രോയിഡ് സ്ക്രീനാണ് അകത്ത് പുതിയതായി കൊണ്ടു വന്നിരിക്കുന്നത്.

2025 jeep grand Cherokee signature edition launched

അതോടൊപ്പം തന്നെ മികച്ച ഒരു സേഫ്റ്റി ഫീച്ചറായ ഡാഷ്ക്യാമറയും ചേർത്തിട്ടുണ്ട്. പ്രത്യേകത എന്താണെന്ന് വച്ചാൽ 360 ഡിഗ്രിയാണ്. ജീപ്പിന്റെ സിഗ്നേച്ചർ ഐറ്റമായ സെവൻ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, ക്ലാംഷെൽ ബോണറ്റ്, ബോക്സി രൂപഘടന, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പമുള്ള അഴകുറ്റ ഡിസൈൻ അതേപടി നിലനിർത്തിക്കൊണ്ടാണ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷനും പണികഴിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ് എന്നിവയാണ് എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ. ഇതുകൂടാതെ മുൻവശത്തെ യാത്രക്കാർക്കായി പ്രത്യേക ഡിജിറ്റൽ ഡിസ്‌പ്ലേയും സുഷിരങ്ങളുള്ള കാപ്രി ലെതറിൽ അപ്‌ഹോൾസ്റ്റേറി ചെയ്തിരിക്കുന്ന സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വോയ്‌സ് കമാൻഡ്, 9-സ്പീക്കർ ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയും ഗ്രാൻഡ് ചെറോക്കിയുടെ മൊഞ്ചേകാനായി കൊടുത്തിരിക്കുന്ന പ്രധാന ഫീച്ചറുകളാണ്.

2025 jeep grand Cherokee signature edition launched

സുരക്ഷയുടെ കാര്യത്തിൽ വേറെ ലെവലായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. 8 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, TCS, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, TPMS, ADAS എന്നിവ പോലുള്ള അത്യാധുനിക സേഫ്റ്റി ഫീച്ചറുകളാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും ലോഡുചെയ്‌ത ലിമിറ്റഡ് O വേരിയന്റിലും മാത്രമേ എസ്‌യുവി ഇന്ത്യയിൽ ലഭ്യമാകൂ.

268 bhp കരുത്തിൽ പരമാവധി 400 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ഹൃദയം. സ്റ്റാൻഡേർഡായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ QUADRATAC 4x4 സിസ്റ്റവും ലഭ്യമാവും. വരാനിരിക്കുന്ന സിഗ്നേച്ചർ എഡിഷനും ഇതേ സംവിധാനമായിരിക്കും മുമ്പോട്ടുകൊണ്ടുപോവുക.

2025 jeep grand Cherokee signature edition launched

5 സീറ്റർ എസ്‌യുവിയായാണ് ഗ്രാൻഡ് ചെറോക്കി വാങ്ങാനാവുക എന്നതും പ്രത്യേകം ഓർമിക്കേണ്ട സംഗതിയാണ് കേട്ടോ. ഗ്രാൻഡ് ചെറോക്കി പ്രാദേശികമായി കൂട്ടിച്ചേർക്കുന്ന വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ വിപണിയാണ് ഇന്ത്യ. നിലവിൽ 67.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആശാൻ വിപണത്തിന് എത്തുന്നത് എങ്കിൽ സിഗ്നേച്ചർ മോഡൽ 69 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് എത്തുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 12, 2025, 15:00 [IST]
English summary
Jeep launched 2025 grand cherokee signature edition priced at rs 69 04 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X