മാർക്കറ്റ് പിടിക്കാൻ കളം മാറ്റി ചവിട്ടി ജീപ്പ്; ഹൈക്രോസ് പേടിക്കണോ വേണ്ടയോ, വായിച്ചറിയാം
ഇപ്പോൾ ഓട്ടോമോട്ടീവ് വിപണിയിൽ ഡിമാൻ്റുളളത് ഹൈബ്രിഡ് മോഡലുകൾക്കാണ്. എന്നാൽ അതിൽ തന്നെ ടൊയോട്ട തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത് കൊണ്ട് തന്നെ എതിരാളികൾക്ക് അതിൻ്റെ ഏഴയലത്ത് വരാൻ പറ്റുന്നില്ല. അങ്ങനെ ഇരിക്കെ ഇപ്പോഴിതാ ജീപ്പ് ബ്രാൻഡ് തങ്ങളുടെ കോമ്പസ് എന്ന് മോഡലിന് ഒരു പുതിയ ടെക്നോളജി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇ-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഇ-ഹൈബ്രിഡ്, ഇ.വി എന്നിങ്ങനെ മൂന്ന് പവർ ട്രെയിനുകളിലാണ് വാഹനം അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.നിലവിലുളള മോഡലിനേക്കാൾ മികച്ച ലുക്കാണ് പുതിയ മോഡലിന് ലഭിച്ചിരിക്കുന്നതെന്ന് ചിത്രത്തിലൂടെ വ്യക്തമാണ്. പക്ഷേ ഇന്ത്യയിലേത്ത് ഈ മോഡൽ എത്തുമോ എന്നുളള കാര്യമാണ് ഇനി അറിയേണ്ടത്
ജീപ്പിന്റെ സിഗ്നേച്ചർ 7-സ്ലോട്ട് ഗ്രില്ല് തന്നെയാണ് ഇതിൻ്റേയും പ്രത്യേകത. പുതിയ വളരെ മിനിമലിസ്റ്റിക്കായ എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ അരികുകളിൽ സ്ഥാപിച്ചിരിക്കുന്നതിനൊപ്പം ഡിആർഎൽ സിഗ്നേച്ചറുകളും ലഭിക്കുന്നുണ്ട് . വേരിയന്റിനെ ആശ്രയിച്ച് ഡിസൈനിൽ അല്പം വ്യത്യാസമുള്ള ഫ്രണ്ട് ബമ്പറിന് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വലിയ എയർ ഇൻടേക്കും ലഭിക്കുന്നുണ്ട്.

വാഹനത്തിൻ്റെ വലിപ്പത്തിലും അളവുകളിലേക്കും വന്നാൽ 4548mm നീളമുള്ള പുതിയ കോമ്പസിന് മുൻ മോഡലിനേക്കാൾ 150mm നീളമുണ്ട്. 2795mm വീൽബേസും 159mm കൂടുതലാണ്, അത് പോലെ തന്നെ ഓരോ നിരയിലും 55mm അധിക ലെഗ് റൂം ലഭിക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. ഇൻ്റീരിയറിലേക്ക് വന്നാൽ 16 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ, 10 ഇഞ്ച് വലിപ്പമുളള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്.
സ്റ്റെല്ലാന്റിസിന്റെ STLA മീഡിയം പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ കോമ്പസും പ്രവർത്തിക്കുന്നത്. പുതിയ സിട്രോൺ C5 എയർക്രോസിൽ സുപരിചിതമായ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ തന്നെയാണ് ഇതിലും കൊണ്ടുവന്നിരിക്കുന്നത്. 0.9kWh ബാറ്ററിയും 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്ന 145hp പുറപ്പെടുവിക്കുന്ന, 1.2-ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൻ്റെ കരുത്ത്.

അതോടൊപ്പം തന്നെ 195hp പവറുള്ള 125hp ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് 1.6-ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന PHEV ഉണ്ട്, കൂടാതെ 21kWh ബാറ്ററി സംവിധാനവും ലഭിക്കുന്നു. നിലവിൽ ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ ഹാരിയര്‍ എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഈ കാറിന്റെ ബേസ് വേരിയന്റിന് കമ്പനി 18.99 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ടോപ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ 32.41 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇടക്കിടെ ഈ കാറിന് ജീപ്പ് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാറുള്ളതിനാല്‍ ഇതിലും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും. ഈ കാര്‍ മുമ്പ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ കിട്ടു.

ജീപ്പ് കോമ്പസിലെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് 2WD അല്ലെങ്കില്‍ 4WD ഓപ്ഷനുകളില്‍ വാങ്ങാം. ടോപ്-സ്‌പെക്ക് മോഡല്‍ എസ് വേരിയന്റില്‍ മാത്രമേ 4x4 ഓപ്ഷന്‍ ലഭിക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








