ഇനി ടയർ പഞ്ചറായി വഴിയിൽ കിടക്കേണ്ട; ഡിജിറ്റൽ സെൻസറുളള ടയറുമായി JK Tyres

ഇന്ത്യയിലെ പ്രമുഖ ടയർ നിർമ്മാതാക്കളായ ജെ കെ ടയർ & ഇൻഡസ്ട്രീസ്, ഡിജിറ്റൽ സെൻസറുകൾ ഘടിപ്പിച്ച കാർ ടയറുകൾ പുറത്തിറക്കിയിരിക്കുകയാണ്. മധ്യപ്രദേശിലെ പൻമോറിലുള്ള ജെ കെ ടയറിന്റെ പ്ലാന്റിലാണ് ഈ നൂതന ടയറുകൾ നിർമ്മിക്കുന്നത്. കണക്റ്റഡ് മൊബിലിറ്റി സൊല്യൂഷനുകളുടെ ഭാഗമായി വാഹനങ്ങളിലെ ഡാറ്റാ നിരീക്ഷണം ടയറുകളിലും ലഭ്യമാക്കുകയാണ് ഈ പുതിയ ഉൽപ്പന്നത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ടയറുകളുടെ ഉൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ ടയർ പ്രഷർ, താപനില, വായു ചോർച്ചയുടെ ആദ്യ സൂചനകൾ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്നതാണ്.

ടയറുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വാഹനത്തിലെ ഒരു കണക്റ്റഡ് സ്ക്രീനിലേക്ക് അയക്കുകയും, ഉപയോക്താക്കൾക്ക് തത്സമയ അറിയിപ്പുകൾ നൽകുകയും ചെയ്യും. ഇത് ടയറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ കുറയ്ക്കാനും മുൻകൂട്ടിയുള്ള മെയിൻ്റെയനൻസിന് മുന്നറിയിപ്പ് നൽകാനും ഇതിലൂടെ സഹായിക്കുമെന്ന് ജെ കെ ടയർ വക്താക്കൾ അറിയിച്ചിരിക്കുന്നത്.

Jk Tyre Industries Launches Car Tyres Equipped With Digital Sensor

ദീർഘകാലം നിലനിൽക്കുന്നതും ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമായ രീതിയിലാണ് ഈ ടയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് തദ്ദേശീയ ഉത്പാദനത്തെയും സാങ്കേതിക വിദ്യയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജെ കെ ടയറിന്റെ പൂതിയ നീക്കമായി കണക്കാക്കാൻ സാധിക്കുന്നതാണ്. കണക്റ്റഡ് മൊബിലിറ്റി സാങ്കേതികവിദ്യകളിലെ ജെ കെ ടയറിന്റെ നിരന്തരമായ പരിശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ കണ്ടുപിടിത്തമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിൻഹാനിയ ലോഞ്ച് ചടങ്ങിൽ പറഞ്ഞു.

വാഹന സംവിധാനങ്ങൾ ഡിജിറ്റൽ ഇന്റഗ്രേഷന്റെ ഉയർന്ന തലങ്ങളിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ, സ്മാർട്ട് ടയർ സൊല്യൂഷനുകൾ വാഹന നിർമ്മാതാക്കൾക്ക് ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ സ്മാർട്ട് ടയറുകൾ ജെ കെ ടയർ ഡീലർഷിപ്പുകൾ വഴി വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ 14 മുതൽ 17 ഇഞ്ച് വരെയുള്ള വലിപ്പങ്ങളിൽ ഇവ ലഭ്യമാകും. പിന്നീട് ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്സിനും (OEMs) ഇവ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

Jk Tyre Industries Launches Car Tyres Equipped With Digital Sensor

2019-ൽ TREEL സെൻസറുകളിലൂടെ ക്ലൗഡ് അധിഷ്ഠിത അനലിറ്റിക്സുമായി ബന്ധിപ്പിച്ച ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനങ്ങളിൽ ജെ കെ ടയർ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. സാധാരണ സെൻസറുകൾ പുറത്ത് ഘടിപ്പിക്കുകയോ വാൽവിൽ സ്ഥാപിക്കുകയോ ചെയ്യുമ്പോൾ, ഈ പുതിയ എംബഡഡ് സെൻസർ ടയറുകളിൽ നിരീക്ഷണ സെൻസറുകൾ ടയറിന്റെ ഉളളിൽ തന്നെയുണ്ട് എന്നതാണ് പ്രധാന പ്രത്യേകത.

യാത്രക്കാർക്കും വാണിജ്യ വാഹനങ്ങൾക്കുമുള്ള ആപ്ലിക്കേഷൻ സാധ്യതകൾ വികസിപ്പിക്കുന്നതിന് വേണ്ടി കണക്റ്റഡ് ടയർ സാങ്കേതികവിദ്യയിൽ തുടർച്ചയായ ഗവേഷണത്തിനും വികസനത്തിനും ജെ കെ ടയർ പദ്ധതിയിടുകയാണ്. ഇന്ത്യയിലെ ഒരു മുൻനിര ടയർ നിർമ്മാണ കമ്പനിയാണ് ജെ കെ ടയർ. ഇത്തരം കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളുമാണ് അവർക്ക് ഈ സ്ഥാനം നിലനിർത്താൻ സഹായിക്കുന്നത്.

Jk Tyre Industries Launches Car Tyres Equipped With Digital Sensor

ഇത്തരം നൂതന സാങ്കേതികവിദ്യകളുള്ള ടയറുകൾ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. സാധാരണയായി വാഹനങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ മാറ്റുന്ന ഭാഗമാണല്ലോ ടയറുകൾ. ഈ സെൻസറുകളുള്ള ജെ കെ ടയറുകൾ തുടക്കത്തിൽ ഉയർന്ന വിലയുള്ള കാറുകളിലായിരിക്കും കൂടുതലായി ഉപയോഗിക്കുക. അത് കൊണ്ട് തന്നെ, പൊതു വിപണിയിലേക്ക് ഈ ടയറുകൾ എത്താൻ അല്പം സമയമെടുത്തേക്കാം എന്നൊരു കാര്യം കൂടിയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 11, 2025, 18:00 [IST]
English summary
Jk tyre industries launches car tyres equipped with digital sensors details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X