ലാൻഡ് റോവർ തിരിച്ച് വിളിക്കുന്നത് 1.21 ലക്ഷം കാറുകൾ; കാരണം സസ്പെൻഷൻ തകരാറെന്ന് റിപ്പോർട്ടുകൾ
ഒരു വാഹനം തിരികെ വിളിക്കുന്നത് ഒരിക്കലും കമ്പനിയുടെ പിഴവായി കണക്കാക്കരുത്. വാഹനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വന്നാൽ കമ്പനി ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്നത് കൊണ്ടാണ് എത്രയും പെട്ടെന്ന് വാഹനങ്ങൾ തിരികെ വിളിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ 1.21 ലക്ഷം കാറുകളാണ് ജാഗ്വർ ലാൻഡ് റോവർ തിരികെ വിളിച്ചിരിക്കുന്നത്. ഇത്രയും കാറുകൾ തിരികെ വിളിക്കണമെങ്കിൽ എന്തെങ്കിലും ഗുരുതരമായ വിഷയമായിരിക്കും എന്ന് എല്ലാവർക്കും ബോധ്യമായി കാണുമല്ലോ. എന്തിനായിരിക്കും ഇത്രയും കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. അതോടൊപ്പം തന്നെ നിങ്ങളുടെ വാഹനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള ആശങ്കയും തീർക്കാം.
ഇനി ജാഗ്വർ ലാൻഡ് റോവർ തങ്ങളുടെ വാഹനം തിരികെ വിളിച്ചിരിക്കുന്നതിൻ്റെ കാരണം നോക്കിയാൽ റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട് കാറുകളുടെ സസ്പെൻഷൻ തകരാറാണ് ഇത്രയും വാഹനങ്ങൾ തിരിച്ചു വിളിച്ചിരിക്കുന്നതിൻ്റെ കാരണം. മുന്നിലെ സസ്പെൻഷനിൽ കേൾക്കുന്ന ശബ്ദം ഭാവിയിൽ വാഹനത്തിന്റെ സ്റ്റെബിളിറ്റിക്കും സ്റ്റീയറിങ്ങിനും തകരാർ ഉണ്ടാക്കിയേക്കാം എന്നാണ് കമ്പനിയുടെ കണ്ടെത്തൽ. ഇന്ത്യയിലെ വാഹനങ്ങൾക്ക് നിലവിൽ പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കയിലാണ് 1.21 ലക്ഷം കാറുകൾ തിരികെ വിളിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനുശേഷം യുകെ ഏര്‍പ്പെടുന്ന നിര്‍ണായകമായ വ്യാപാര കരാറാര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്. നിലവില്‍ ബ്രിട്ടനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 100 ശതമാനമാണ്. ഇത് 10 ശതമാനമായാണ് കുറയാന്‍ പോകുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ പോലുള്ള കമ്പനികള്‍ക്ക് ഏറെ ഗുണം ചെയ്യാന്‍ പോകുന്ന ഈ നീക്കം വാഹന ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
വസ്ത്രങ്ങള്‍, സമുദ്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ നേരിട്ട് പ്രയോജനപ്പെടും. യുകെയില്‍ നിന്നുള്ള കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 90 ശതമാനം തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചത് കാറുകളുടെ വില കുറയാന്‍ ഇടയാക്കും. അതിനാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മിനി, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് കാര്യമായ വിലക്കുറവിന് സാക്ഷ്യം വഹിക്കും.

കഴിഞ്ഞ വര്‍ഷം ഇന്ത്യ യുകെയില്‍ നിന്ന് 650 കോടി രൂപയുടെ കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍. അതേസമയം മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി 30 കോടി രൂപയായിരുന്നു. 1,150 കോടി രൂപയുടെ ഓട്ടോ ഘടകങ്ങളും ഇറക്കുമതി ചെയ്തു. ഇന്ത്യയില്‍ നിലവില്‍ കാറുകള്‍ വില്‍ക്കുന്ന ആഡംബര ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബെന്റ്‌ലി, ഫെറാറി, റോള്‍സ് റോയ്സ്, ജെഎല്‍ആര്‍ എന്നിവയടക്കം 500 കോടി രൂപയുടെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.
ബ്രിട്ടീഷ് ബ്രാന്‍ഡുകളെ കുറിച്ച് പറയുമ്പോള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇതിനകം തന്നെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള അവരുടെ പ്ലാന്റില്‍ റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് തുടങ്ങിയ മോഡലുകള്‍ പ്രാദേശികമായി അംബിള്‍ ചെയ്യുന്നുണ്ട്. പുതിയ സംഭവവികാസങ്ങള്‍ മോഡലുകളുടെ വില വീണ്ടും കുറയ്ക്കാന്‍ സാധ്യത കാണുന്നു. റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ്, ബജാജ് എന്നീ ചില ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ക്കും കരാര്‍ കൊണ്ട് ഗുണമുണ്ടാകും.
ബ്രിട്ടീഷ് ആഡംബര എസ്‌യുവി നിര്‍മ്മാതാക്കളായ റേഞ്ച് റോവര്‍ പുതിയ റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ 4.99 കോടി രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരുന്നു. ഈ അള്‍ട്രാ എക്‌സ്‌ക്ലൂസീവ് എസ്യുവി ലോകമെമ്പാടും 12 യൂണിറ്റ് മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ബ്രാന്‍ഡ് ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷനാണ് റേഞ്ച് റോവര്‍ SV മസാര എഡിഷന്‍.
പേര് സൂചിപ്പിക്കുന്നത് പോലെ ജെഎല്‍ആറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) വിഭാഗം നിര്‍മ്മിച്ചതാണ് റേഞ്ച് റോവര്‍ SV മസാര എഡിഷന്‍. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ നീലക്കല്ലുകളില്‍ നിന്നാണ് 'മസാര' എന്ന പേര് ലഭിച്ചതെന്നാണ് റേഞ്ച് റോവര്‍ പറയുന്നത്. 607 bhp പവറും 750 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.4 ലിറ്റര്‍ V8 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ സ്പെഷ്യല്‍ കാറിന് തുടിപ്പേകുന്നത്.


Click it and Unblock the Notifications








