JSW-MG കൂട്ടുകെട്ടിൽ വിളളൽ വീണോ! ഇലക്ട്രിക് കാറുകൾ തനിയെ നിർമിക്കാനൊരുങ്ങി JSW
ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, ഇലക്ട്രിക് കാർ വിപണിയിലേക്ക് തങ്ങൾ ഒറ്റയ്ക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വ്യവസായ ഭീമൻ ഇന്ത്യക്ക് പുറമെ അമേരിക്കയിലും ആഫ്രിക്കയിലുമടക്കം ആഗോളതലത്തിൽ സാന്നിധ്യമറിയിച്ചിട്ടുളളതാണ്. പെയിന്റ്, സിമൻ്റ്, സ്റ്റീൽ, ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. ഇവയിൽ ഓട്ടോമൊബീൽ മേഖലയും കൂടി ഉൾപ്പെടുത്തുന്നതോടെ തങ്ങളുടെ സാമ്രാദ്യം വളർന്ന് പന്തലിക്കുമെന്ന് തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്.നിലവിൽ, എംജി മോട്ടോർ ഇന്ത്യയുമായി സഹകരിച്ചാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യൻ വിപണിയിൽ പ്രവർത്തിക്കുന്നത്.
എന്നാൽ, ഉടൻ തന്നെ 'ജെഎസ്ഡബ്ല്യു മോട്ടോഴ്സ്' എന്ന പേരിൽ സ്വന്തം ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2027 ഓടെയായിരിക്കും ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് വാഹനം വിപണിയിലെത്തുകയെന്നാണ് ലഭിക്കുന്ന സൂചന. ഇത് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ജെഎസ്ഡബ്ല്യു മോട്ടോഴ്സിനെ ഒരു നിർണ്ണായക ശക്തിയാക്കി മാറ്റിയേക്കുമെന്നാണ് പല വിദഗ്ദരുടേയും അഭിപ്രായം.

ആദ്യ ഘട്ടത്തിൽ പ്രീമിയം വിഭാഗത്തിലുള്ള ഇലക്ട്രിക് കാറുകളാവും ജെഎസ്ഡബ്ല്യു മോട്ടോഴ്സ് അവതരിപ്പിക്കുക. പിന്നീട്, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലുള്ള മോഡലുകളും പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. നിലവിൽ, ജെഎസ്ഡബ്ല്യു എംജി മോട്ടോർസ് ഇന്ത്യൻ ഇവി വിപണിയിൽ വിൻഡ്സർ ഇവി, കോമറ്റ് ഇവി, ഇസഡ്എസ് ഇവി, സൈബർസ്റ്റർ, M9 തുടങ്ങിയ മോഡലുകൾ വിൽക്കുന്നുണ്ട്. ഈ പട്ടികയിലേക്ക് ഉടൻ തന്നെ ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്റെ പുതിയ ഇവികളും എത്തും.
ഈ ഉദ്യമത്തിനായി ഒഡീഷയിൽ ഒരു പുതിയ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. കട്ടക്ക് ജില്ലയിലെ നാരാജ് എന്ന സ്ഥലത്ത് ഇലക്ട്രിക് കാർ, ബാറ്ററി നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കും. കൂടാതെ, ജഗത്സിംഗ്പൂർ ജില്ലയിലെ പാരദീപിൽ ലിഥിയം റിഫൈനറി പ്ലാന്റും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് സ്ഥാപിക്കുന്നുണ്ട്. ഈ പുതിയ സംരംഭങ്ങളിലൂടെ ഒഡീഷയിൽ ഏകദേശം 11,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കാർടോക്ക് പോലുള്ള മാധ്യമങ്ങൾ ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഈ നീക്കം ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റാ മോട്ടോഴ്സിന് കടുത്ത വെല്ലുവിളിയുയർത്താൻ സാധ്യതയുണ്ട്. എന്നാൽ ഇതോടെ എംജി മോട്ടോർസുമായി ബ്രാൻഡ് പിരിയുകയാണോ എന്നുളള നിരവധി സംശയങ്ങളാണ ഉയർന്ന് വരുന്നത്. നിലവിൽ അത്തരത്തിൽ ജെഎസ്‌ഡബ്ല്യുവിന് ഒരു പദ്ധതിയും ഇല്ല എന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പുതുവര്‍ഷത്തിലെ വിലവര്‍ധനവ് എംജി ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളെയും ബാധിക്കും. ജനപ്രിയ മോഡലുകളായ ഹെക്ടര്‍, ഗ്ലോസ്റ്റര്‍, വിന്‍ഡ്‌സര്‍ ഇവി, കോമെറ്റ് ഇവി എന്നിവ ഇതില്‍ ഉള്‍പ്പെടും. ജനുവരിയില്‍ വില കൂടുമെന്ന് കേട്ട് നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക് പക്ഷേ അതില്‍ നിന്ന് രക്ഷനേടാന്‍ ഒരു അവസരമുണ്ട്. എംജി കാറുകള്‍ക്ക് നിലവില്‍ ഡീലര്‍ കിഴിവുകള്‍ ലഭ്യമായതിനാല്‍ വര്‍ഷാവസാനം നടത്തുന്ന പര്‍ച്ചേസുകള്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമാണ്.
അടുത്ത കാലത്തായി ഉല്‍പ്പാദന, വിതരണ ശൃംഖലാ ചെലവുകളില്‍ കാര്യമായ വര്‍ധനവുണ്ടായതായാണ് എംജി സൂചിപ്പിക്കുന്നത്. എക്‌സ്-ഷോറൂം വിലയില്‍ മാറ്റം വരുത്താതെ ഇന്‍പുട് ചെലവുകളില്‍ അടക്കമുള്ള വര്‍ധനവിന്റെ ഭാരം പൂര്‍ണമായി വഹിക്കാന്‍ കഴിയില്ലെന്നാണ് എംജി മോട്ടോര്‍ ഇന്ത്യ പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടുന്ന മറ്റ് വാഹന നിര്‍മ്മാതാക്കളും സമാന നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് എംജിയുടെയും ഈ നടപടി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








