ഇനി കണ്ണുംപൂട്ടി എംജിയുടെ ഇവി വാങ്ങാം! 5 വർഷം വരെ ASSURED BUYBACK പ്രഖ്യാപിച്ച് JSW MG MOTOR

ഇലക്ട്രിക് കാർ വാങ്ങാൻ ആലോചിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഭാവിയിലെ വാഹനത്തിൻ്റെ റീസെയിൽ വില എന്താകുമെന്നത്. ഒരു 3,4 വർഷത്തിന് ശേഷം ഇവി വിൽക്കാൻ പറ്റുമോ? എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഇപ്പോൾ JSW MG Motor ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി, 5 വർഷം വരെ ഉറപ്പായ Buy Back പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയാണ് ബ്രാൻഡ്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് 3,4 അല്ലെങ്കിൽ 5 വർഷങ്ങൾക്ക് ശേഷം 40 മുതൽ 60 ശതമാനം വരെ ഉറപ്പുള്ള റീസെയിൽ മൂല്യം ലഭിക്കും. ലോൺ, ഫിനാൻസ് സ്കീമുകളുമായി ബന്ധിപ്പിക്കാത്തതാണ് ഈ പദ്ധതിയുടെ മറ്റൊരു വലിയ പ്രത്യേകത. അതായത്, EV വാങ്ങുന്ന നിമിഷം മുതൽ തന്നെ ഭാവിയിലെ വില കുറയുമോ എന്ന പേടി വേണ്ട.

ഇതുവരെ ഇന്ത്യയിൽ ഇവി വാങ്ങാൻ പോകുന്നവരെ പിന്നോട്ട് വലിക്കുന്ന ഒരു കാര്യമായിരുന്നു വാഹനത്തിൻ്റെ റീസെയിൽ വാല്യു കുറയുമോ എന്ന ഭയം. എംജിയുടെ പുതിയ ബൈ ബാക്ക് പ്രോഗ്രാം വഴി ഈ ആശങ്ക പൂർണമായി മാറ്റുകയാണ്. നിശ്ചിത കാലയളവിന് ശേഷം ഉപഭോക്താക്കൾക്ക് വാഹനം കൈവശം വെക്കണോ, തിരികെ നൽകണോ, അല്ലെങ്കിൽ പുതിയ MG EV-യിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്നതിന് സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രധാന ആകർഷണം.

ASSURED BUYBACK JSW MG MOTOR

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ MG ZS EV പോലുള്ള കൊമേഴ്ഷ്യൽ ഫ്ലീറ്റ് വാഹനങ്ങൾക്കും ഈ സ്കീമിന്റെ ആനുകൂല്യം ലഭിക്കും എന്നതാണ്. ഇന്ത്യയിലെ ഇവി സെഗ്മെന്റിൽ ഇതുവരെ കാണാത്ത,ഫസ്റ്റ് ഇൻ സെഗ്മെൻ്റ് നീക്കമാണിതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഉപഭോക്താക്കൾക്ക് സുതാര്യതയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് സ്കീം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ വില പുതുക്കുന്ന ആദ്യ മാസ്-മാര്‍ക്കറ്റ് കാര്‍ നിര്‍മ്മാതാക്കളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. അടുത്തിടെയാണ് ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ടുവന്ന് എംജി തങ്ങളുടെ പോര്‍ട്ട്ഫോളിയോ പരിഷ്‌കരിച്ചത്. പുതുക്കിയ വിലയും സവിശേഷതകളുമായി പുറത്തിറങ്ങിയ 2026 ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിലവര്‍ധനവിന് മുമ്പും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരശേഷിയോടെ നിലകൊള്ളുന്നു. നിലവില്‍, നിരവധി എംജി വാഹനങ്ങള്‍ക്ക് പ്രൊമോഷണല്‍ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

ASSURED BUYBACK JSW MG MOTOR

പുതിയ ഹെക്ടറിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (139 ബിഎച്ച്പി, 250 എൻഎം) 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സോടെ ലഭിക്കും. 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ (165 ബിഎച്ച്പി, 350 എൻഎം) 6-സ്പീഡ് മാനുവൽ ഗിയർബോക്‌സോടെ മാത്രമാണ് ലഭ്യമാവുക.

5 സീറ്റർ ഹെക്ടർ ഫേസ്ലിഫ്റ്റിന് 11.99 ലക്ഷം മുതൽ 18.09 ലക്ഷം വരെയാണ് വില. ഏഴ് സീറ്റുകളുള്ള ഹെക്ടർ പ്ലസിന് ₹17.29 ലക്ഷം മുതൽ ₹19.49 ലക്ഷം വരെ പ്രതീക്ഷിക്കുന്നു. ഡീസൽ വേരിയൻ്റുകളുടെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രാരംഭ വില എംജിയെ പുതിയ എതിരാളികൾക്കെതിരെ മത്സരിക്കാൻ വലിയ രീതിയിൽ തന്നെ സഹായിക്കും.

ASSURED BUYBACK JSW MG MOTOR

പുതിയ കാർ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം, ഈ ഫേസ്ലിഫ്റ്റ് ആകർഷകമായ ഡിസൈൻ, അപ്ഡേറ്റ് ചെയ്ത ഇന്റീരിയർ, ആധുനിക സോഫ്റ്റ്‌വെയർ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നു. ഹെക്ടറിന്റെ വിശാലമായ ഉൾവശം, യാത്രാസുഖം, സാങ്കേതികവിദ്യ എന്നിവ പുതിയ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പര്യാപ്തമാണ്. കേരളത്തിൽ എംജിയുടെ ഷോറുമുകളിൽ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനുളള സംവിധാനമൊരുക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 29, 2025, 16:00 [IST]
English summary
Jsw mg ev assured buy back 5 years india electric car resale value
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X