എംജിയുടെ രോമത്തിൽ പോലും ഏശില്ല! അപൂർവ ലോഹത്തെ പറ്റി MG മോട്ടോർസ് എംഡി പറഞ്ഞത് വൈറൽ
ഇലക്ട്രിക് വാഹന മേഖലയെ പിടിച്ചുലയ്ക്കാൻ തക്ക ശക്തിയുള്ള ഒരു ആയുധമാണ് ചൈന ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവികളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന റെയർ എർത്ത് മെറ്റൽ എല്ലാ രാജ്യങ്ങൾക്കും നൽക്കുന്ന ചൈനയാണ്. ചൈന ഇത് നൽകാത്തത് മൂലം ഇവി മേഖലയിൽ പ്രതിസന്ധി നേരിടുന്ന വാർത്തകൾ നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിരുന്നു. ഒരു പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനം നിര്‍മ്മിക്കാന്‍ ഏകദേശം 100 ഗ്രാം റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 500 ഗ്രാം അപൂര്‍വ ധാതുക്കള്‍ ആവശ്യമാണ്.
ഒരു ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാനാണെങ്കില്‍ ഏകദേശം 800 ഗ്രാം അപൂര്‍വ ധാതുക്കള്‍ വേണ്ടിവരും. അതായത്, പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവി നിര്‍മാണത്തിന് ഏകദേശം എട്ട് മടങ്ങ് കൂടുതല്‍ അപൂര്‍വ ധാതുക്കള്‍ വേണം. സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനായി സെറിയം (Cerium) പോലുള്ള ധാതുക്കള്‍ ഉപയോഗിക്കുന്നു. ഇത്രയധികം പ്രാധാന്യമുള്ള ധാതുക്കളുടെ കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ വ്യവസായ ലോകത്ത് വലിയ ആശങ്കയുണ്ടാക്കി.

ഈ വിഷയത്തിൽ ഇന്ത്യ ലോഹം നിർമിക്കാനുളള പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ എംജി മോട്ടോർസിൻ്റെ എംഡിയുടെ പ്രസ്താവനയാണ് എങ്ങും ശ്രദ്ധ നേടുന്നത് .ഞങ്ങളുടെ ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ലെന്നും, റെയർ എർത്ത് മെറ്റലിൻ്റെ ക്ഷാമം ഞങ്ങളുടെ നിർമാണത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തില്ലെന്നുമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞത്.
നിലവില്‍ ഇന്ത്യക്ക് ആവശ്യമായ 80 ശതമാനം റെയര്‍ എര്‍ത്ത് മൂലകങ്ങളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പകരമായി ഇന്ത്യ ഇനിമുതല്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇവ ഇറക്കുമതി ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നതിന് പുറമെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് അടക്കമുള്ള കമ്പനികളിലൂടെയും സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെയും തദ്ദേശീയമായി ഇവ നിര്‍മിക്കാനും പദ്ധതിയുണ്ട്.

എംജിയുടെ ഏറ്റവും വിൽപ്പനയുളള മോഡലാണ് വിൻഡ്സർ.വിൻഡ്‌സർ ഇവി വന്നതോടെ എതിരാളികളുടെ കോട്ട മൊത്തത്തിൽ പിടിച്ചെടുക്കാൻ ചൈനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചു എന്നതാണ് പ്രത്യേകത. വിപണിയിലെത്തിയ ആദ്യനാളുകളിൽ 38 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ് ഇന്ത്യയുടെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയതെങ്കിൽ പിന്നീട് 2025 മെയ് മാസത്തിൽ വലിയ 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ വിൻഡ്‌സർ പ്രോ മോഡലും വിപണിയിലെത്തി.
ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനോടുകൂടിയ ബ്രാൻഡിന്റെ ആദ്യ ഓഫറായിരുന്നു വിൻഡ്‌സർ ഇവി എന്നതും വിൽപ്പന വേഗം വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത് ഇലക്ട്രിക് ക്രോസ്ഓവറിന്റെ വില ഗണ്യമായി കുറയ്ക്കാൻ സഹായിച്ച കാര്യമാണ്. ബാറ്ററി സ്വന്തമായി വാങ്ങുന്നതിന് പകരം വാഹനത്തിലെ ബാറ്ററി പായ്ക്ക് വാടകയ്ക്ക് എടുക്കുന്ന സംവിധാനമാണിത്. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3 രൂപ 50 പൈസ നൽകിയാൽ മതിയാവും.

ബാറ്ററി-ആസ്-എ-സർവീസ് വഴി എംജി വിൻഡ്‌സർ ഇവി വാങ്ങുമ്പോൾ 10 ലക്ഷം മുതൽ 13.10 ലക്ഷം വരെയാണ് വില വരുന്നത്. അതേസമയം കാറിന്റെ ബാറ്ററി ഉൾപ്പടെ സ്വന്തമായി വാങ്ങുകയാണെങ്കിൽ 14 ലക്ഷം മുതൽ 18.10 ലക്ഷം വരെ എക്സ്ഷോറൂം വില നൽകേണ്ടതായും വരും. ഇലക്ട്രിക് സിയുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 38 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്.
ഇത് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നതും. അതേസമയം എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റുകൾക്ക് 52.9 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു. പക്ഷേ രണ്ട് വേരിയന്റുകളുടേയും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റങ്ങളില്ല കേട്ടോ. രണ്ട് മോഡലുകളും 134 bhp പവറിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








