തുമ്പപ്പൂവിന് പകരം വിൻഡ്സർ ഇവി; 306 കാറുകൾകൊണ്ട് 'ഓണപ്പൂക്കളം' ഇട്ട് എംജി മോട്ടോർസ്
ഓണമായാൽ പിന്നെ ആഘോഷങ്ങളുടെ വരവാണ്. വീട്ടിലും നാട്ടിലും എല്ലാം തിരക്കും ബഹളവും ആയി ആകെ മൊത്തത്തിൽ ഒരു ആഘോഷം മൂഡാണ്. വാഹനവിപണിയിൽ ഉത്സവ സീസണുകളെന്നാൽ അത് ഒരു ചാകര സമയവും. പുത്തൻ വാഹനം വാങ്ങാൻ വരുന്നവരുടെ തിരക്കായിരിക്കും ഷോറൂമുകളിൽ എല്ലാം. ഈ ഓണക്കാലത്ത് വ്യത്യസ്തമായ രീതിയിൽ ഒരു ഓണപൂക്കളത്തിന് പകരം കാറുകൾ കൊണ്ട് കാർക്കളം തീർത്തിരിക്കുകയാണ് JSW എംജി മോട്ടോർസ്. കേരളത്തിൻ്റെ ഏറ്റവും വലിയ ഉത്സവമായത് കൊണ്ട് തന്നെ ബ്രാൻഡ് കേരളത്തിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി വലിയ ആഘോഷങ്ങളാണ് നടത്തുന്നത്. ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ 306 കാറുകൾ കൊണ്ട് കാർക്കളം സൃഷ്ടിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ്.
കേരളത്തിലെ തെരഞ്ഞെടുത്ത എംജി വാഹനയുടമകളും ഡീലർഷിപ്പുകളും സംയുക്തമായി നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണ് ഈ വലിയ നേട്ടമെന്ന് പറയാതിരിക്കാൻ കഴിയില്ല. കേരളത്തിൻ്റേതായ സാംസ്കാരിക പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം തന്നെ അവിസ്മരണീയമായ ബ്രാൻഡ് അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള എംജിയുടെ പ്രവർത്തനമാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ എക്‌സ്‌ക്ലൂസീവ് ഓണം ഓഫറുകളും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആകർഷകമായ ക്യാഷ് ഡിസ്കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസുകൾ, എംജി ഹെക്ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ, കോമറ്റ്, ZS ഇവി തുടങ്ങിയ മോഡലുകൾക്കായി പ്രത്യേക ഓഫറുകൾ എന്നിവയെല്ലാം ലഭിക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 2 മടങ്ങ് വളർച്ച കമ്പനി രേഖപ്പെടുത്തി. വർഷംതോറും കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് തങ്ങൾക്ക് ലഭിക്കുന്നത്. ഉപഭോക്താക്കളോട് സുസ്ഥിരതയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പ്രാദേശികവൽക്കരണം എന്നിവയെല്ലാം തുടരുമെന്നാണ് JSW MG മോട്ടോർ ഇന്ത്യയുടെ മാർക്കറ്റിംഗ് മേധാവി ഉദിത് മൽഹോത്ര പറഞ്ഞത്.
കൊച്ചിയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാർക്കളത്തിലൂടെ ഒരു പുതിയ മാനദണ്ഡം തന്നെ സൃഷ്ടിക്കാൻ സാധിച്ച ഈ നേട്ടത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ നേട്ടം സാംസ്കാരിക പൈതൃകത്തെ ഓട്ടോമോട്ടീവ് നവീകരണവുമായി മനോഹരമായി സംയോജിപ്പിക്കുകയും ചെയ്യാൻ ബ്രാൻഡിന് സാധിച്ചിരിക്കുകയാണ് എന്നാണ് ഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ സീനിയർ അഡ്ജുഡിക്കേറ്റർ വിവേക് നായർ എംജിയുടെ നേട്ടത്തെകുറിത്ത് അഭിപ്രായപ്പെട്ടത്.

രാജ്യത്ത് തങ്ങളുടെ എംജി സെലക്ട് എന്ന എക്സ്പീരിയൻസ് സെൻ്ററുകൾ ആരംഭിച്ചിരിക്കുകയാണ്. കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരളത്തിൽ ആദ്യത്തെ സെൻ്റർ കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. എംജി സെലക്ട് എക്സ്പീരിയൻസ് സെന്ററുകളിലൂടെ ഇന്ത്യയിലെ കാർ പ്രേമികൾക്ക് മികച്ച അനുഭവങ്ങൾ, വ്യക്തിഗതമായ സേവനങ്ങൾ, കൂടുതൽ പുതുമ, സുസ്ഥിരത എന്നിവയെല്ലാം സംയോജിപ്പിച്ച ഐക്കണിക് മോഡൽ ലൈനപ്പുകൾ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
കൊച്ചിയിൽ സൗത്ത് കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 328 ലെ മാഗ്ന ഹൗസിൽ ആണ് എംജി സെലക്ട് എക്സ്പീരിയൻസ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്. സെലക്ട് എക്സ്പീരിയൻസ് സെന്റർ ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിലായി 14 എക്സ്ക്ലൂസീവ് സെന്‍ററുകളുണ്ട്. എംജി M9 പ്രസിഡൻഷ്യൽ ലിമോസിൻ, എംജി സൈബർസ്റ്റർ എന്നിങ്ങനെ രണ്ട് ആഡംബര മോഡലുകളാണ് പ്രധാനമായി സെലക്ട് എക്സ്പീരിയൻസ് സെൻ്ററിലൂടെ വിൽപ്പനയ്ക്കെത്തുന്നത്.

69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാറിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 7 എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയവ സേഫ്റ്റി ഫീച്ചറുകൾ കൂടി ഒരുക്കിയിരിക്കുന്നതിനാൽ സുരക്ഷിതമായി യാത്ര ചെയ്യാം.
75 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് റോഡ്‌സ്റ്ററാണ് എംജി സൈബർസ്റ്റർ. അത്യാധുനിക രൂപകല്‍പ്പനയും, നൂതന സാങ്കേതികവിദ്യയും, മികച്ച പ്രകടനവും, ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സിസര്‍ ഡോറുകളും സോഫ്റ്റ് ടോപ്പും കണ്‍വെര്‍ട്ടബിള്‍ കാറിനെ സെഗ്മെന്റില്‍ വേറിട്ടതാക്കുന്നു. 510PS പവറും 725Nm ടോര്‍ക്കുമുള്ള എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് കാറുകളില്‍ ഒരു സ്പോര്‍ട്സ് കാറിന്റെ അനുഭവം നല്‍കുന്നു. വേഗതയ്ക്കും പ്രീമിയം ഫീച്ചറുകള്‍ക്കുമൊപ്പം ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യവും നല്‍കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








