ഫോർച്ച്യൂണറിന്റെ വില്ലനാവാൻ മജസ്റ്റർ! കാണികൾക്ക് ആവേശമായി എംജിയുടെ പുത്തൻ 7-സീറ്റർ
JSW എംജി മോട്ടോർ ഇന്ത്യ ഒടുവിൽ നാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മജസ്റ്റർ ഫുൾ -സൈസ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. എംജി ഗ്ലോസ്റ്ററിന്റെ പരിഷ്കരിച്ച പതിപ്പാണിത്. അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്ന മാക്‌സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണിത്. മെക്കാനിക്കലുകളുടെ കാര്യത്തിൽ, ഇത് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്ന എംജി ഗ്ലോസ്റ്ററിന് സമാനമായിരിക്കും, കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല. എന്നാൽ എക്സ്റ്റീരിയർ & ഇന്റീരിയർ ഡിസൈനുകളിൽ മാറ്റം വന്നിട്ടുണ്ട്. രാജ്യത്തെ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയാണ് ഇത് വിൽക്കുന്നത്.
ആദ്യം, എംജി മജസ്റ്ററിന്റെ രൂപകൽപ്പനയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, മുകളിൽ സൂചിപ്പിച്ചതു പോലെ നിലവിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പുതിയ എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ പുതിയ ഫ്രണ്ട് ഫാസിയയാണ്.

ഹൊറിസോണ്ടൽ സ്ലാറ്റുകളുള്ള ഒരു വലിയ ബ്ലാക്ക് -ഔട്ട് ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് ഒരു വലിയ എംജി ലോഗോയും ഇതിന് ലഭിക്കുന്നതായി കാണാം. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സെറ്റപ്പ്, മുകളിൽ സ്ലിം എൽഇഡി DRL -കൾ, വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും ഇതിന് ലഭിക്കുന്നു.
ഇതിനു അടിയിലായി ഒരു പരുക്കൻ സിൽവർ സ്‌കിഡ് പ്ലേറ്റും പൂർണ്ണ നീളം കവർ ചെയ്യുന്ന ബ്ലാക്ക് ക്ലാഡിംഗും ഇതിലുണ്ട്, ഇത് ഈ എസ്‌യുവിയുടെ പരുക്കൻ രൂപത്തിന് ആക്കം കൂട്ടുന്നു. സൈഡ് പ്രൊഫൈലിൽ, ആറ് സ്‌പോക്കുകളുള്ള 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീലുകളാണ് ശ്രദ്ധ ആകർഷിക്കുന്നത്. വിൻഡോ ലൈനിൽ ബ്ലാക്ക് -ഔട്ട് ട്രിമ്മുകൾ, ORVM -കൾ, ഡോർ ഹാൻഡിലുകൾ എന്നിവയാണ് മറ്റ് പ്രകടമായ ഹൈലൈറ്റുകൾ.

റിയർ പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം, ഈ എസ്‌യുവിയിൽ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ റിയർ വിൻഡ്‌സ്‌ക്രീനിന് താഴെ ഒരു ബ്ലാക്ക് -ഔട്ട് എലമെന്റും കാണാം. റിയർ വൈപ്പറും വാഷറും ഇതിലുണ്ട്, കൂടാതെ വിൻഡ്‌ഷീൽഡിന് തൊട്ടുമുകളിൽ ഹൈ മൗണ്ടഡ് എൽഇഡി സ്റ്റോപ്പ് ലാമ്പുള്ള ഒരു ഇന്റഗ്രേറ്റഡ് സ്‌പോയിലറും ലഭിക്കുന്നു.
ഉള്ളിലേക്ക് നീങ്ങിയാൽ, എംജി മജസ്റ്ററിന് ഒരു വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നു, അത് ഒരു ഫ്രീ-സ്റ്റാൻഡിംഗ് യൂണിറ്റായിരിക്കും എന്നത് ശ്രദ്ധേയമാണ്. വാഹനത്തിന്റെ ഇന്റീരിയറിലെ മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളിൽ കസ്റ്റമൈസ് ചെയ്യാവുന്ന ഇന്റർഫേസുകളുള്ള ഒരു പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ ഉൾപ്പെടുന്നു. മൊത്തത്തിൽ ഇന്റീരിയറിന് ഒരു ബ്ലാക്ക് തീം ഉണ്ടായിരിക്കും.

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ മജസ്റ്ററിൽ ഡ്രൈവർ സീറ്റിനായി മസാജിംഗ് ഫംഗ്ഷനോടുകൂടിയ പവർ-അഡ്ജസ്റ്റ് അഡ്ജസ്റ്റബിൾ, ചൂടാക്കിയ & വെന്റിലേറ്റഡ് സീറ്റുകൾ, ഒരു പനോരമിക് സൺറൂഫ് എന്നിവ ഉണ്ടാകും. ത്രീ -സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പ്രീമിയം 12 -സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയും വാഹനത്തിൽ ഉണ്ടാവും.
എംജി മജസ്റ്ററിന്റെ സേഫ്റ്റി ഫീച്ചറുകളുടെ പട്ടികയിൽ ADAS ലെവൽ 2 സിസ്റ്റം ഉൾപ്പെടുന്നു. എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ -കീപ്പ് അസിസ്റ്റ് എന്നിങ്ങനെ മറ്റു പലതും ADAS സ്യൂട്ടിൽ ഉണ്ടാകും. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, 360 -ഡിഗ്രി ക്യാമറ എന്നിവയും ഇതിൽ ഉൾപ്പെടും. അവസാനമായി, ഓട്ടോ-ഹോൾഡ് സവിശേഷതയുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഇതിനു ലഭിക്കുന്നു.


Click it and Unblock the Notifications








