കിയ കാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; 9 ദിവസത്തെ സർവീസ് ക്യാമ്പുമായി ജനപ്രിയ ബ്രാൻഡ്

കിയ ഇന്ത്യ ദക്ഷിണേന്ത്യയിലുടനീളം 2025 നവംബർ 15 മുതൽ 23 വരെ ഓണർഷിപ്പ് സർവീസ് ക്യാമ്പ് ആരംഭിക്കുകയാണ്, വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ഉപഭോക്തൃ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ 122 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിലായാണ് 9 ദിവസത്തെ ഈ ക്യാമ്പ് നടത്തുന്നത്. വെറുതെ വിൽപ്പന മാത്രമല്ല അതിലുപരി വാഹനങ്ങളുടെ സർവീസിങ്ങിലും വലിയ ഉത്തരവാദിത്തവും ശ്രദ്ധയും കമ്പനി നൽകുന്നുണ്ട് എന്നതിൻ്റെ തെളിവ് കൂടിയാണല്ലോ ഇത്.

ക്യാമ്പിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ എക്സ്റ്റീരിയർ, ഇന്റീരിയർ, എഞ്ചിൻ കമ്പാർട്ട്മെന്റ്, അണ്ടർബോഡി, ഓൺ-റോഡ് പെർഫോമൻസ് തുടങ്ങിയ നിർണായക പരിശോധനാ മേഖലകൾ ഉൾക്കൊള്ളുന്ന 36-പോയിന്റ് ചെക്കപ്പുകൾ. കാർ കെയർ സേവനങ്ങളിൽ 20 ശതമാനത്തോളം കിഴിവ്, സൗജന്യ കാർ മൂല്യനിർണ്ണയം, കിയ ഒറിജിനൽ ആക്‌സസറികളിൽ 10 ശതമാനത്തിൻ്റെ വരെ കിഴിവ്, സൗജന്യ കാർ ടോപ്പ് വാഷ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഓഫറുകൾ
ക്യാമ്പിൽ ഉണ്ടായിരിക്കും.

kia ownership service camp

കിയ കാറുകളുടെയും മറ്റ് ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെയും വാറണ്ടികളും സര്‍ട്ടിഫിക്കേഷന്‍ കവറേജും ദീര്‍ഘിപ്പിച്ച് സിപിഒ പ്രോഗ്രാമില്‍ പ്രധാന അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇപ്പോള്‍ യൂസ്ഡ് കിയ മോഡലുകളുടെ സര്‍ട്ടിഫിക്കേഷന്‍ പ്രായപരിധി 7 വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ ഇത് 5 വര്‍ഷമായിരുന്നു. ഈ കാറുകള്‍ക്ക് ഇനി 24 മാസം (2 വര്‍ഷം) അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കും.

ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക. ഈ നീക്കം യൂസ്ഡ് കിയ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കും. മാത്രമല്ല കിയ ഇന്ത്യ തങ്ങളുടെ സിപിഒ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന ഇതര ബ്രാന്‍ഡുകളുടെ കാറുകള്‍ക്കായി ഒരു പുതിയ സര്‍ട്ടിഫിക്കേഷനും വാറണ്ടി പ്ലാനും അവതരിപ്പിച്ചു.

അതിനൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് കാറുകള്‍ക്ക് 12 മാസം വരെ അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കുകയും ചെയ്യും. അതായത് നിങ്ങള്‍ ഒരു കിയ അല്ലെങ്കില്‍ മറ്റൊരു ബ്രാന്‍ഡിന്റെ യൂസ്ഡ് കാര്‍ വാങ്ങിയാലും കിയയുടെ ഗുണനിലവാര പരിശോധനകളുടെയും വില്‍പ്പനാനന്തര പിന്തുണയുടെയും ആനുകൂല്യം നിങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കും.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച പ്രീ-ഓണ്‍ഡ് കാര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളില്‍ ഒന്നായ ഇത് ബ്രാന്‍ഡ് പരിഗണിക്കാതെ തന്നെ വിശാലമായ ശ്രേണിയില്‍ നിന്ന് പ്രീ-ഓണ്‍ഡ് കാറുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.കിയ സിപിഒ പ്രോഗ്രാമിന് കീഴില്‍ വില്‍ക്കുന്ന ഓരോ പ്രീ-ഓണ്‍ഡ് കാറും സമഗ്രമായ 175-പോയിന്റ് പരിശോധനയ്ക്ക് വിധേയമാകുന്നു. എഞ്ചിന്‍, ഇലക്ട്രോണിക്‌സ് എന്നിവ മുതല്‍ സുരക്ഷാ സവിശേഷതകളും ഇന്റീരിയറുകളും വരെ ഈ പരിശോധനകള്‍ക്ക് കീഴില്‍ ഉള്‍പ്പെടുന്നു.

കാരൻസ് ക്ലാവിസ് ഇവിയുടെ വരവോടെ ബ്രാൻഡിന്റെ പോർട്ട്ഫോളിയേയും വിൽപ്പന എണ്ണത്തെയും വലിയ തോതിൽ ഉയർത്താൻ സാധിച്ചിട്ടുണ്ട്. ടാക്സി ഫ്ലീറ്റും അത് പോലെ തന്നെ ഒരു ഫാമിലി കാറെന്ന ലേബലിലേക്ക് എത്താൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഒരു മാസം തികച്ച് 50 യൂണിറ്റ് പോലും വിൽക്കാതിരുന്ന കാലത്ത് നിന്ന് ഒക്ടോബർ മാസം ഇവി വിറ്റത് 650 യൂണിറ്റുകൾക്ക് മുകളിലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 14, 2025, 18:00 [IST]
English summary
Kia announced commencement of ownership service camp across south india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X