175-പോയിന്റ് പരിശോധന കഴിഞ്ഞ വണ്ടിക്ക് ഇനി വാറണ്ടി 2 വര്‍ഷം! യൂസ്ഡ് കാറും വിശ്വസിച്ച് വാങ്ങാന്‍ കിയ

ഇന്ത്യയിലെ പല മുന്‍നിര കാര്‍ കമ്പനികള്‍ക്കും യൂസ്ഡ് കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുണ്ട്. മാരുതി സുസുക്കി ട്രൂവാല്യു , ഹ്യുണ്ടായി H പ്രോമിസ് തുടങ്ങിയവയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ ബ്രാന്‍ഡുകളില്‍ ഒന്നായ കിയ മോട്ടോര്‍സും സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് (Certified Pre-Owned- CPO) പ്രാഗ്രാമിന് കീഴില്‍ യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി കിയ ഇന്ത്യ ചില സുപ്രധാന നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ്. അത് എന്താണെന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

കിയ കാറുകളുടെയും മറ്റ് ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെയും വാറണ്ടികളും സര്‍ട്ടിഫിക്കേഷന്‍ കവറേജും ദീര്‍ഘിപ്പിച്ച് സിപിഒ പ്രോഗ്രാമില്‍ പ്രധാന അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇപ്പോള്‍ യൂസ്ഡ് കിയ മോഡലുകളുടെ സര്‍ട്ടിഫിക്കേഷന്‍ പ്രായപരിധി 7 വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ ഇത് 5 വര്‍ഷമായിരുന്നു. ഈ കാറുകള്‍ക്ക് ഇനി 24 മാസം (2 വര്‍ഷം) അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കും.

kia certified pre-owned cars warranty

ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക. ഈ നീക്കം യൂസ്ഡ് കിയ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കും. മാത്രമല്ല കിയ ഇന്ത്യ തങ്ങളുടെ സിപിഒ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന ഇതര ബ്രാന്‍ഡുകളുടെ കാറുകള്‍ക്കായി ഒരു പുതിയ സര്‍ട്ടിഫിക്കേഷനും വാറണ്ടി പ്ലാനും അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് കാറുകള്‍ക്ക് 12 മാസം വരെ അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കും.

അതായത് നിങ്ങള്‍ ഒരു കിയ അല്ലെങ്കില്‍ മറ്റൊരു ബ്രാന്‍ഡിന്റെ യൂസ്ഡ് കാര്‍ വാങ്ങിയാലും കിയയുടെ ഗുണനിലവാര പരിശോധനകളുടെയും വില്‍പ്പനാനന്തര പിന്തുണയുടെയും ആനുകൂല്യം നിങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കും. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച പ്രീ-ഓണ്‍ഡ് കാര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളില്‍ ഒന്നായ ഇത് ബ്രാന്‍ഡ് പരിഗണിക്കാതെ തന്നെ വിശാലമായ ശ്രേണിയില്‍ നിന്ന് പ്രീ-ഓണ്‍ഡ് കാറുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

'കിയ സിപിഒ വാറണ്ടി മെച്ചപ്പെടുത്തുകയും മറ്റ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫൈഡ് വാഹനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു. സുതാര്യത, മനസമാധാനം, ഉപഭോക്തൃ സംതൃപ്തി എന്നിവയില്‍ കിയയുടെ ശ്രദ്ധ ഇത് പ്രതിഫലിപ്പിക്കുന്നു' കിയ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.

കിയ സിപിഒ പ്രോഗ്രാമിന് കീഴില്‍ വില്‍ക്കുന്ന ഓരോ പ്രീ-ഓണ്‍ഡ് കാറും സമഗ്രമായ 175-പോയിന്റ് പരിശോധനയ്ക്ക് വിധേയമാകുന്നു. എഞ്ചിന്‍, ഇലക്ട്രോണിക്‌സ് എന്നിവ മുതല്‍ സുരക്ഷാ സവിശേഷതകളും ഇന്റീരിയറുകളും വരെ ഈ പരിശോധനകള്‍ക്ക് കീഴില്‍ ഉള്‍പ്പെടുന്നു. ഈ സ്റ്റാന്‍ഡേര്‍ഡ് ഗുണനിലവാര മാനദണ്ഡം വിജയകരമായി പാലിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും സിപിഒ ശൃംഖല വഴി വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്യുന്നുള്ളൂ. ഈ കര്‍ശനമായ വിലയിരുത്തല്‍ ഉപഭോക്താക്കള്‍ക്ക് സ്ഥിരത, സുതാര്യത, ദീര്‍ഘകാല വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നു.

രാജ്യത്തുടനീളം 114 ഔട്ട്ലെറ്റുകളുള്ള ഇന്ത്യയില്‍ അതിവേഗം വളരുന്ന സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ശൃംഖല കളില്‍ ഒന്നാണ് കിയ ഇന്ത്യയ്ക്കുള്ളത്. യൂസ്ഡ് കാര്‍ വാങ്ങുന്നത് പുതിയത് വാങ്ങുന്നത് പോലെ സുരക്ഷിതവും വിശ്വസനീയവും സുതാര്യവുമാക്കുക എന്നതാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. സിപിഒ വാറണ്ടി, സര്‍ട്ടിഫിക്കേഷന്‍ എന്നിവയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മൂല്യവും വിശ്വാസവും ദീര്‍ഘകാല ആത്മവിശ്വാസവും പ്രദാനം ചെയ്യാനാണ് കിയ ലക്ഷ്യമിടുന്നത്. അതുവഴി പ്രീ-ഓണ്‍ഡ് കാര്‍ വിഭാഗത്തില്‍ മുന്‍നിരയിലെത്താനും കമ്പനിക്ക് ആഗ്രഹമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 12, 2025, 18:37 [IST]
English summary
Kia announced two major warranty upgrades to certified pre owned program for kia other brand cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X