ക്ലാവിസിന്റെ മൈലേജ് പുറത്തുവിട്ട് കിയ! എര്‍ട്ടിഗയ്ക്ക് ആശ്വാസം, ഇനി വില അറിഞ്ഞാല്‍ മതി

ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വാഹനങ്ങളില്‍ ഒന്ന കിയ കാരെന്‍സ് ക്ലാവിസ് ആണ്. ഇതിനോടകം തന്നെ 2 ലക്ഷത്തിലകം ഇന്ത്യന്‍ വീടുകളില്‍ സ്ഥാനം പിടിച്ച കാരെന്‍സ് എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ക്ലാവിസിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ പ്രധാനമായും അറിയാന്‍ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങള്‍ ഒന്ന് വിലയും മറ്റൊന്ന് മൈലേജുമാണ്. കാരെന്‍സ് ക്ലാവിസിന്റെ വില അറിയാന്‍ നമ്മള്‍ മെയ് 23 വരെ കാത്തിരിക്കണം.

എന്നാല്‍ എംപിവിയുടെ ARAI ക്ലെയിംഡ് മൈലേജ് കണക്കുകള്‍ കിയ പുറത്തുവിട്ടിട്ടുണ്ട്. കാരെന്‍സ് ക്ലാവിസിന്റെ മൈലേജ് അറിയുന്നതിന് മുമ്പ് നമുക്ക് കാര്‍ ഒന്ന് പരിചയപ്പെടാം. വലുതും ആഡംബരപൂര്‍ണ്ണവും ഫീച്ചര്‍ സമ്പന്നവുമായ ഒരു കാര്‍ തിരയുന്ന കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷനായാണ്് കിയ കാരെന്‍സ് ക്ലാവിസ് കൊണ്ടുവന്നിരിക്കുന്നത്. 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്നതിനാല്‍ ചെറിയ കുടുംബങ്ങള്‍ക്കും വലിയ കുടുംബങ്ങള്‍ക്കും പറ്റും.

kia-carens-clavis

HTE, HTE (O), HTK, HTK+, HTK+ (O), HTX, HTX + എന്നിങ്ങനെ 7വേരിയന്റുകളില്‍ കാരെന്‍സ് ക്ലാവിസ് ഓഫര്‍ ചെയ്യുന്നു. 6-സീറ്റ് ലേഔട്ട് കാരെന്‍സ് ക്ലാവിസിന്റെ ടോപ്പ്-സ്‌പെക്ക് HTX + ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ. ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂറ്റര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, അറോറ ബ്ലാക്ക് പേള്‍, ക്ലിയര്‍ വൈറ്റ് തുടങ്ങിയ നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ കാരെന്‍സ് ക്ലാവിസ് ലഭ്യമാകും. മൂന്ന് കാരന്‍സ് ക്ലാവിസ് എഞ്ചിനുകളിലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ലഭ്യമാണ്. ഡീസല്‍ എഞ്ചിനോടൊപ്പം 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഗ്ദാനം ചെയ്യുന്നു. അതേസമയം ടര്‍ബോ-പെട്രോള്‍ യൂണിറ്റിന് മാനുവലിനു പുറമേ 6-സ്പീഡ് iMT, 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭിക്കും.

kia-carens-clavis dashboard

കിയ കാരെന്‍സ് ക്ലാവിസിന്റെ മൈലേജ് നോക്കുമ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഡീസല്‍ വേരിയന്റുകളാണ്. എംപിവിയുടെ 6-സ്പീഡ് മാനുവല്‍ പതിപ്പ് ലിറ്ററിന് 19.54 കിലോമീറ്റര്‍ മൈലേജും 6-സ്പീഡ് ഓട്ടോമാറ്റിക് 17.50 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. കാരെന്‍സ് ക്ലാവിസിന്റെ ഇന്ധനക്ഷമത കണക്കില്‍ രണ്ടാമത് 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്.

ഈ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കിന്റെ കൂടെ ലിറ്ററിന് 16.66 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI അവകാശപ്പെടുന്നത്. അതേസമയം 6-സ്പീഡ് മാനുവല്‍, ഐഎംടി ട്രാന്‍സ്മിഷനുകള്‍ 15.95 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയുന്നു. എന്‍ട്രി ലെവല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 15.34 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം.

എഞ്ചിൻ ട്രാൻസ്മിഷൻ ഇന്ധനക്ഷമത
1.5 ലിറ്റർ NA പെട്രോൾ 6-സ്പീഡ് MT 15.34 kmpl
1.5 ലിറ്റർ ടർബോ പെട്രോൾ

6-സ്പീഡ് MT

15.95 kmpl
1.5 ലിറ്റർ ടർബോ പെട്രോൾ 6-സ്പീഡ് iMT 15.95 kmpl
1.5 ലിറ്റർ ടർബോ പെട്രോൾ 7-സ്പീഡ് DCT 16.66 kmpl
1.5 ലിറ്റർ ഡീസൽ 6-സ്പീഡ് MT 19.54 kmpl
1.5 ലിറ്റർ ഡീസൽ 6-സ്പീഡ് AT 17.50 kmpl

ഇന്ധനക്ഷമത എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാരെന്‍സ് ക്ലാവിസ് അല്‍പ്പം പിന്നിലായിപ്പോകും. എതിരാളികളായ മാരുതി സുസുക്കി XL6 (20.27-20.97 kmpl), എര്‍ട്ടിഗ (20.30-26.11 kmpl), ടൊയോട്ട റൂമിയോണ്‍ (20.11-26.11 kmpl) എന്നിവ കിയ മോഡലിനേക്കാള്‍ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇവി സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്നുവെന്നത് ഇതിന്റെ കൂടെ കൂട്ടി വായിക്കണം. മറുവശത്ത് കാരെന്‍സ് ക്ലാവിസിന് കൂടുതല്‍ ശക്തമായ എഞ്ചിനുകളാണ് കരുത്ത് പകരുന്നത്.

വേരിയന്റുകൾ, എഞ്ചിൻ, സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിനകം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കാറിന്റ വിലകൾ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 12 ലക്ഷം രൂപയാണ് പുത്തൻ കാറിന്റെ വില പ്രതീക്ഷിക്കുന്നത്. മൈലേജ് കൂടി വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനി വില അറിയാനുള്ള കാത്തിരിപ്പാണ്.

FAQs
കിയ പുറത്തിറക്കാന്‍ പോകുന്ന പുതിയ എംപിവിയുടെ പേര്?

കാരെൻസ് ക്ലാവിസ്

കാരെന്‍സ് ക്ലാവിസില്‍ എത്ര എഞ്ചിന്‍ ഓപ്ഷനുകളുണ്ട്?

3

ക്ലാവിസിന്റെ ഏറ്റവും ഉയര്‍ന്ന മൈലേജ് എത്രയാണ്?

19.54 kmpl

DriveSpark Automotive

More from DriveSpark

Article Published On: Friday, May 16, 2025, 17:49 [IST]
English summary
Kia carens clavis arai claimed mileage figures revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X