ഇന്നോവയൊക്കെ മറന്നേക്കൂ! 490Km റേഞ്ചുള്ള 7-സീറ്റര്‍ എംപിവി കുറഞ്ഞ വിലയില്‍; നാളെ മുതല്‍ ബുക്ക് ചെയ്യാം

സാധാരണക്കാരന് വാങ്ങാന്‍ പറ്റിയ ഒറ്റ ഇലക്ട്രിക് വാഹനം പോലുമില്ലെന്ന ഇന്ത്യക്കാരുടെ പരാതി തീര്‍ത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കിയ കാരെന്‍സ് ക്ലാവിസ് ഇവി പുറത്തിറക്കിയത്. 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഇലക്ട്രിക് എംപിവി ഇന്ത്യയില്‍ തദ്ദേശീയമായാണ് ദക്ഷിണ കൊറിയന്‍ കമ്പനി നിര്‍മിക്കുന്നത്. കിയ കരെന്‍സ് ക്ലാവിസ് ഇവിയുടെ വില 17.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടോപ് സ്പെക് വേരിയന്റിന് 24.49 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണ് ഇത്. ഈ പുത്തന്‍ ഇവി ഇതിനോടകം നിരവധി ഇന്ത്യക്കാരില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്.

കരെന്‍സ് ക്ലാവിസ് ഇവിയുടെ നാളെ (2025 ജൂലൈ 22 ) മുതല്‍ ബുക്ക് ചെയ്യാമെന്ന് കിയ അറിയിച്ചു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി റിസര്‍വ് ചെയ്യാവുന്നതാണ്. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും രാജ്യത്തുടനീളമുള്ള കിയ ഡീലര്‍ഷിപ്പുകള്‍ വഴിയും കരെന്‍സ് ക്ലാവിസ് ഇവി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇലക്ട്രിക് എംപിവി ബുക്ക് ചെയ്യുന്നതിന് മുമ്പ് അതിനെ അടുത്തറിയാന്‍ തുടര്‍ന്ന് വായിക്കാം.

kia carens clavis ev bookings

സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്, എക്സ്റ്റെന്‍ഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് എംപിവിയെ തംരംതിരിച്ചിരിക്കുന്നത്. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് HTK പ്ലസിന് 17.99 ലക്ഷം, HTX മോഡലിന് 20.49 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം കിയ കാരെന്‍സ് ക്ലാവിസ് ഇവിയിലെ എക്സ്റ്റെന്‍ഡ് റേഞ്ച് HTX വേരിയന്റിന് 22.49 ലക്ഷവും HTX പ്ലസിന് 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഗ്ലേഷ്യര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, പ്യൂട്ടര്‍ ഒലീവ്, ഇംപീരിയല്‍ ബ്ലൂ, ഐവറി സില്‍വര്‍ മാറ്റ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഇവി വാങ്ങാം. അടുത്തിടെ പുറത്തിറക്കിയ ഫെയ്സ്ലിഫ്റ്റഡ് കാരന്‍സ് ക്ലാവിസുമായി ഡിസൈനും ഫീച്ചറുകളുമെല്ലാം പങ്കുവെക്കുന്ന കാരെന്‍സ് ക്ലാവിസ് ഇവി കമ്പനിയുടെ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' എന്ന ഗ്ലോബല്‍ ഡിസൈന്‍ ഫിലോസഫി ഉള്‍ക്കൊള്ളുന്നു.

കാഴ്ചയില്‍ സമാനമാണെങ്കിലും കാരെന്‍സ് ക്ലാവിസ് ഇവി അതിന്റെ ഐസിഇ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കാനായി ചില ഇലക്ട്രിക്-നിര്‍ദ്ദിഷ്ട മാറ്റങ്ങളോടെയാണ് വരുന്നത്. മുന്‍വശത്ത് ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും എന്നിവയാണ് അവയില്‍ ചിലത്. കിയ കരെന്‍സ് ക്ലാവിസ് ഇവി 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇതില്‍ 42kWh ബാറ്ററി പായ്ക്കിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 404 കിലോമീറ്ററാണ്.

അതേസമയം വലിയ 51.4kWh ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 490 കിലോമീറ്റര്‍ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്്ക്കുന്നു. 100kW DC ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ 39 മിനിറ്റ് മാത്രം മതി. 126kW, 99kW പവറും 255 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന്റെ ശക്തി.

kia carens clavis ev bookings

കാരെന്‍സ് ക്ലാവിസ് ഇവിയില്‍ ഫോര്‍ ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും പാഡില്‍ ഷിഫ്റ്ററുകളും നല്‍കിയിട്ടുണ്ട്.20 ഓട്ടോണമസ് ഫീച്ചറുകളുള്ള ADAS ലെവല്‍ 2 ടെക്കും 18 ഹൈ-സേഫ്റ്റി ഫീച്ചറുകളും ഇതില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, ഇന്റലിജന്റ് നാവിഗേഷന്‍, റിമോട്ട് കണ്‍ട്രോള്‍ കഴിവുകള്‍ എന്നിവയുള്‍പ്പെടെ 90 കണക്റ്റഡ് കാര്‍ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.

ഈ ഇലക്ട്രിക് എംപിവിയില്‍ 67.62 cm ഡ്യുവല്‍ പനോരമിക് ഡിസ്‌പ്ലേ പാനലും ലഭിക്കുന്നു. ഇത് ഇന്‍ഫോടെയ്ന്‍മെന്റും ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റേഷനും സംയോജിപ്പിച്ച് ഒരു ഫ്യൂച്ചറിസ്റ്റിക് കോക്ക്പിറ്റ് അനുഭവം നല്‍കുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് - ടെംപറേച്ചര്‍ കണ്‍ട്രോള്‍ സ്വാപ്പ് സ്വിച്ച്, 64-കളര്‍ ആംബിയന്റ് ക്യാബിന്‍ ലൈറ്റിംഗ്, രണ്ടാം നിര സീറ്റുകള്‍ക്ക് വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍, ബോസ് മോഡ്, ഡ്യുവല്‍ പെയ്ന്‍ പനോരമിക് സണ്‍റൂഫ് എന്നിവയുമുണ്ട്.

kia carens clavis ev interior

അത്യാധുനിക സാങ്കേതികവിദ്യ, ആകര്‍ഷകമായ രൂപകല്‍പ്പന, മികച്ച മൂല്യം എന്നിവയിലൂടെ കരെന്‍സ് ക്ലാവിസ് ഇവി ഇലക്ട്രിക് മൊബിലിറ്റിക്ക് ഒരു പുതിയ നിര്‍വചനം നല്‍കുന്നുവെന്ന് കിയ അവകാശപ്പെടുന്നു. ശ്രദ്ധേയമായ രൂപവും വിശാലമായ ക്യാബിനും ഈ ഇലക്ട്രിക് എംപിവി ഇന്ത്യന്‍ ഇവി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഈ ഒരു കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഏതെങ്കിലും പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അയച്ചുകൊടുക്കുമല്ലോ.

Source: Press Release/Kia India

More from DriveSpark

Article Published On: Monday, July 21, 2025, 17:52 [IST]
English summary
Kia carens clavis ev bookings to open from tomorrow at rs 25000 token amount details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X