ഡീസല്‍ വിട്ട് കറണ്ടിലോട്ട് മാറിയാലോ? ടാക്‌സിക്കാര്‍ക്കായി ക്ലാവിസ് ഇവിയുടെ ഫ്ലീറ്റ് സ്‌പെക് വിപണിയിൽ

കഴിഞ്ഞ മാസമാണ് കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ കാരെന്‍സ് ക്ലാവിസിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിച്ചത്. കാരെന്‍സ്, ക്ലാവിസ്, ക്ലാവിസ് ഇവി എന്നീ മൂന്ന് മോഡലുകളുടെ മികവില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്ത നെയിംപ്ലെയിറ്റ് ആയി ഇത് മാറി. ഇന്ത്യയില്‍ കിയ പുറത്തിറക്കിയ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവി ആയിരുന്നു കാരെന്‍സ് ക്ലാവിസ് ഇവി (Kia Carens Clavis EV). നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് എംപിവി കൂടിയാണ് ഇത്.

ഇപ്പോള്‍ കമ്പനി ഈ പുതിയ ഇലക്ട്രിക് മള്‍ട്ടി പര്‍പ്പസ് വാഹനം ഒരു ഫ്‌ലീറ്റ്-സ്‌പെക്ക് HTM വേരിയന്റിലും ലഭ്യമാക്കിയതായി കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. HTK+ വേരിയന്റിനെ അപേക്ഷിച്ച് 20,000 രൂപയാണ് ഈ വേരിയന്റിന് അധികം മുടക്കേണ്ടത്. ഫ്‌ലീറ്റ്-സ്‌പെക്ക് കാരെന്‍സ് ക്ലാവിസ് ഇവിക്ക് 18.20 ലക്ഷം രൂപയാണ് വില. HTK+ വേരിയന്റിന് 17.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

kia carens clavis ev

ഫ്‌ലീറ്റ് മോഡലില്‍ ജിപിഎസ് ട്രാക്കറും സ്പീഡ് ഗവര്‍ണറും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയ ഇലക്‌ട്രോണിക് സ്പീഡ് ലിമിറ്ററും ജിപിഎസ് ട്രാക്കറും ടാക്‌സി നിര്‍ദിഷ്ട സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. മറ്റ് സവിശേഷതകളില്‍ HTK+ വേരിയന്റില്‍ നിന്ന് വലിയ വ്യത്യാസമില്ല.

42kWh ബാറ്ററി പായ്ക്കാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 404 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കിയ അവകാശപ്പെടുന്നു. 99kW ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് 255 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയത്തിരിക്കുന്നു. 39 മിനിറ്റില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

kia carens clavis ev charging

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ വരുന്ന ഈ മോഡലില്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി 16 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. അകത്ത് കറുപ്പും ബീജും കലര്‍ന്ന ഡ്യുവല്‍-ടോണ്‍ ഇന്റീരിയറാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍ ആറ് എയര്‍ബാഗുകള്‍, എബിഎസ്, വിഎസ്എം, ഹൈലൈന്‍ ടിപിഎംഎസ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ അണ്‍ലോക്ക്, ISOFIX, റോള്‍ഓവര്‍ സെന്‍സര്‍, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

നിലവില്‍ ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനിലാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ കാരെന്‍സ് ക്ലാവിസ് ഇവിയുടെ 6 സീറ്റര്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇവിയുടെ 6 സീറ്റര്‍ പതിപ്പ് ടോപ്പ്-സ്‌പെക്ക് HTX+ ER വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. സ്ലൈഡ്, റീക്ലൈന്‍, ടംബിള്‍ ഫംഗ്ഷനുകളുള്ള രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകളും ഈ ഓഫറില്‍ ഉള്‍പ്പെടും.

kia carens clavis ev seats

മുകളില്‍ പറഞ്ഞ സവിശേഷതകള്‍ക്ക് പുറമെ, ബാക്കിയെല്ലാം 7 സീറ്റര്‍ പതിപ്പിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 6 സീറ്റര്‍ രൂപത്തിലുള്ള കിയ കാരെന്‍സ് ക്ലാവിസ് ഇവി FWD ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 51.4kWh ബാറ്ററി പായ്ക്കാണ് ഇത് നല്‍കുന്നത്. 169bhp പവറും 255Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഇത് ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 11, 2025, 20:21 [IST]
English summary
Kia carens clavis ev fleet spec launched in india at rs 18 2 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X