ഇത്രയും കുറഞ്ഞ വിലയില്‍ 7 സീറ്റര്‍ ഇലക്ട്രിക് കാര്‍ വരുന്നുവെന്നോ! അടുത്ത മാസം വിപണി ചാര്‍ജാകും

ഇന്ത്യയില്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലാണ്. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള എംപിവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ കഴിഞ്ഞ മാസം പുതിയ കാരെന്‍സ് ക്ലാവിസ് എന്ന മോഡല്‍ പുറത്തിറക്കിയിരുന്നു. കാരെന്‍സ് എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇത്. കാരെന്‍സും ക്ലാവിസും ഒരുമിച്ചാണ് കിയ ഇപ്പോള്‍ വില്‍ക്കുന്നത്. ഇതോടൊപ്പം തന്നെ കാരെന്‍സ് ക്ലാവിസിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങാന്‍ പോകുന്നതായി കിയ അറിയിച്ചിരുന്നു. പുത്തന്‍ ഇലക്ട്രിക് എംപിവിയുടെ ലോഞ്ച് സംബന്ധിച്ച് പുത്തന്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

കിയ കാരന്‍സ് ക്ലാവിസിന്റെ ഇലക്ട്രിക് പതിപ്പില്‍ ആകെ 2 ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 51.4 kWh, 42 kWh ബാറ്ററി പായ്ക്കുകള്‍ ആയിരിക്കും അത്. ജനുവരിയില്‍ പുറത്തിറങ്ങിയ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മോഡല്‍ ഇതേ ബാറ്ററി ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. കാരെന്‍സിന്റെ ഇലക്ട്രിക് പതിപ്പിനായി കിയ ഇവ കടംകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ചാര്‍ജില്‍ പരമാവധി 473 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കുന്നു.

kia carens clavis

കിയ കാരന്‍സ് ക്ലാവിസ് ഇലക്ട്രിക് കാര്‍ 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. മൊഞ്ചാക്കാന്‍ ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, എല്‍ഇഡി ലൈറ്റ്ബാര്‍, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയുണ്ടാകും. കൂടാതെ, കിയ കാരെന്‍സ് ക്ലാവിസ് ഇലക്ട്രിക് കാറില്‍ ഇന്‍ഫോടെയിന്‍മെന്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവക്കായി 12.25 ഇഞ്ച് വലിപ്പമുള്ള 2 സ്‌ക്രീനുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

സേഫ്റ്റിയുടെ കാര്യത്തിലും കിയ ഇവി മികച്ച് നില്‍ക്കും. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) അടക്കമുള്ള നൂതന സേഫ്റ്റി ഫീച്ചറുകള്‍ ഈ കാറില്‍ ഉള്‍ക്കൊള്ളിക്കും. കിയ നിലവില്‍ ആകെ രണ്ട് ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. EV6, EV9 എന്നീ മോഡലുകള്‍ രണ്ടും പ്രീമിയം മോഡിലുകളാണ്.

ഇതില്‍ കിയ EV6 ഇലക്ട്രിക് കാറിന്റെ വില 65.97 ലക്ഷം രൂപയാണ്. മറുവശത്ത് കിയ EV9 ഇലക്ട്രിക് കാറിന്റെ വില 1.30 കോടി രൂപയാണ്. ഇതെല്ലാം എക്‌സ്-ഷോറൂം വിലകളാണ്. എന്നാല്‍ കിയയുടെ ആദ്യ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാര്‍ ആയാണ് കാരെന്‍സ് ക്ലാവിസ് ഇലക്ട്രിക് വരാന്‍ പോകുന്നത്.

ഇതിനോടകം ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ഈ ഇലക്ട്രിക് കാര്‍ അടുത്ത മാസം അതായത് 2025 ജൂലൈ മാസം വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് കമ്പനി കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. വരും ആഴ്ചകളില്‍ കാറിന്റെ ടീസറുകള്‍ കമ്പനി റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്.

കിയ കാരന്‍സ് ക്ലാവിസ് ഇലക്ട്രിക് കാറിന്റെ വില ഏകദേശം 19 ലക്ഷം രൂപയായിരിക്കാം. അതേസമയം ഇവിയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 26 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന എംപിവി കൂടുതല്‍ പേരെ കിയ ഷോറൂമിലേക്ക് എത്തിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ക്ലാവിസിന്റെ ഇലക്ട്രിക് പതിപ്പിന് പുറമെ കോംപാക്ട് എസ്‌യുവിയായ സിറോസിന്റെ വൈദ്യുതീകരിച്ച പതിപ്പും കിയ അണിയറയില്‍ ഒരുക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 3, 2025, 19:31 [IST]
English summary
Kia carens clavis ev launch scheduled in july 2025 expected price range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X