രണ്ട് ഫാമിലിക്ക് കയറാം, 400KM റേഞ്ചും... കിയയുടെ ബജറ്റ് ഇലക്ട്രിക് എംപിവി നാളെയെത്തും

ഇന്ത്യയില്‍ നിലവില്‍ വിവിധ ബോഡിസ്‌റ്റൈലുകളില്‍ ഇലക്ട്രിക് കാറുകള്‍ നമുക്ക് വാങ്ങാന്‍ സാധിക്കും. ഇലക്ട്രിക് ഹാച്ച്ബാക്ക്, ഇലക്ട്രിക് എസ്‌യുവി, ഇലക്ട്രിക് എസ്‌യുവി കൂപ്പെ എന്നിങ്ങനെ നിര നീളുന്നു. എന്നാല്‍ മാസ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ഒരു ഇലക്ട്രിക് എംപിവിയുടെ കുറവുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ആ വിടവ് നികത്താനായി നാളെ ഒരു പുത്തന്‍ ഇവി അവതരിക്കാന്‍ പോകുകയാണ്. കിയ കാരെന്‍സ് ക്ലാവിസ് ഇവി നാളെ അതായത് 2025 ജൂലൈ 15-ന് വില്‍പ്പനയ്ക്കെത്തും. കിയ ഇന്ത്യയുടെ ഇവി വിപണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പായിരിക്കും ഇത്.

അതിന്റെ സെഗ്‌മെന്റിലെ ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക് എംപിവി ആയിരിക്കും കാരെന്‍സ് ക്ലാവിസ് ഇവി. ഇത് ഇന്ത്യയിലെ കിയയുടെ ഇവി ലൈനപ്പ് വിപുലീകരിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ്. വിപുലമായ സ്‌പെയ്‌സ്, സൗകര്യം എന്നിവയുള്ള കാരെന്‍സ് ക്ലാവിസ് ഇവി വൈവിധ്യം നഷ്ടപ്പെടുത്താതെ ഒരു ഹരിത ബദല്‍ തേടുന്ന അര്‍ബന്‍ ഫാമിലികളെയാണ് പ്രധാനമായും ലക്ഷ്യംവെക്കുന്നത്. പുത്തന്‍ ഇവിയുടെ വിലയടക്കം എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നമുക്ക് നോക്കാം.

kia carens clavis ev launch

ഡിസൈന്‍: ഐസിഇ കാരെന്‍സ് ക്ലാവിസുമായി ചേര്‍ന്ന് നില്‍ക്കുന്ന രൂപകല്‍പ്പനയാണ് കാരെന്‍സ് ക്ലാവിസ് ഇവിക്കും ലഭിക്കുക. എന്നിരുന്നാലും രണ്ട് മോഡലുകളെയും വേര്‍തിരിച്ചറിയാനുള്ള ഇവി നിര്‍ദിഷ്ഠ മാറ്റങ്ങള്‍ ക്ലാവിസ് ഇവിയില്‍ കാണാനാകും. കാറിന്റെ ഫ്രണ്ട് വശത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ചാര്‍ജിംഗ് പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ക്ലോസ്ഡ് ഗ്രില്ലാണ്. പിന്‍ഭാഗത്ത് എല്‍ഇഡി ലൈറ്റ് ബാര്‍ പ്രതീക്ഷിക്കാം.

എയറോഡൈനാമിക് അലോയ് വീലുകളും മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായിയി രൂപകല്‍പ്പന ചെയ്ത ബമ്പറുകളുമാണ് മറ്റ് ഇവി സ്‌പെസിഫിക്കായ മാറ്റങ്ങള്‍. മൊത്തത്തിലുള്ള ബോഡി ആകൃതി ഐസിഇ മോഡലിന് സമാനമാണെങ്കിലും ഈ മാറ്റങ്ങള്‍ കാരെന്‍സ് ക്ലാവിസ് ഇവിയെ അതിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു.

kia carens clavis interior

ഫീച്ചറുകള്‍: കിയയുടെ മറ്റ് കാറുകളെ പോലെ തന്നെ ഫീച്ചര്‍ സമ്പന്നമായിരിക്കും ഇലക്ട്രിക് എംപിവിയുടെയും ക്യാബിന്‍. ഐസിഇ വേരിയന്റിന് സമാനമായ ക്യാബിനായിരിക്കും ഇലക്ട്രിക് പതിപ്പിനും ലഭിക്കുക. എന്നാല്‍ ഇവി നിര്‍ദിഷ്ഠ ഇന്റര്‍ഫേസ് ഗ്രാഫിക്‌സും അധിക സ്റ്റോറേജുള്ള ഒരു പുതിയ ലോവര്‍ കണ്‍സോളും ഇതില്‍ ഉണ്ടാകും. ഡ്യുവല്‍ 12.3 ഇഞ്ച് കണക്റ്റഡ് ഡിസ്പ്ലേകള്‍, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്റീരിയര്‍ സ്‌റ്റൈലിംഗ് എന്നിവയായിരിക്കും അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

കിയ കാരെന്‍സ് ക്ലാവിസ് ഇവിയില്‍ പവര്‍ഡ്, വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍, പിന്‍ യാത്രക്കാര്‍ക്ക് വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, രാത്രി യാത്രകളില്‍ വെളിച്ചം കുറയ്ക്കുന്നതിന് ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍ (IRVM) തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടാകും.

സേഫ്റ്റി ഫീച്ചറുകള്‍: ക്ലാവിസ് ഇവിയില്‍ യാത്രക്കാരുടെ സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗോടുകൂടിയ 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍-കീപ്പ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ അലേര്‍ട്ട്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ലെവല്‍-2 ADAS ഫീച്ചറുകളും ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പവര്‍ട്രെയിന്‍: കാരെന്‍സ് ക്ലാവിസ് ഇവിയില്‍ കിയ 51.4 kWh ബാറ്ററി പായ്ക്ക് ആയിരിക്കും നല്‍കിയേക്കുക. ഇലക്ട്രിക് എംപിവിക്ക് ഏകദേശം 490 കിലോമീറ്റര്‍ MIDC റേഞ്ച് പ്രതീക്ഷിക്കാം. 42 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച കുറഞ്ഞ വിലയുള്ള പതിപ്പും പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 400 കിലോമീറ്ററായിരിക്കും ഇതിന്റെ റേഞ്ച്. ഇവിക്ക് കരുത്ത് പകരാന്‍ എത്തുന്ന ഇലക്ട്രിക് മോട്ടോറിനെ കുറിച്ചുള്ള സൂചനകള്‍ ഒന്നുമില്ല. ഫ്രണ്ട്-വീല്‍-ഡ്രൈവ് ലേഔട്ടിലായിരിക്കും ഇവി വരിക.

kia carens clavis

വില: ഏകദേശം 18 ലക്ഷം രൂപയാണ് കിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. 7 സീറ്റര്‍ ഇലക്ട്രിക് എംപിവി വിഭാഗത്തില്‍ ഇതിന് നേരിട്ടുള്ള എതിരാളികള്‍ ഇല്ല. എന്നിരുന്നാലും ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE 6, വരാന്‍ പോകുന്ന മാരുതി ഇ-വിറ്റാര തുടങ്ങിയ 5 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവികളുമായി ഇത് മത്സരിക്കും.

More from DriveSpark

Article Published On: Monday, July 14, 2025, 12:28 [IST]
English summary
Kia carens clavis ev launch tomorrow expected price range design feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X