490Km റേഞ്ചുമായി രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എംപിവി പുറത്തിറങ്ങി! അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പ്രായോഗികവും വിശാലവും ടെയില്‍ പൈപ്പ് എമിഷന്‍ ഇല്ലാത്തതുമായ കിയ കാരെന്‍സ് ക്ലാവിസ് ഇവിയാണ് ആകര്‍ഷകമായ വിലയില്‍ അരങ്ങേറിയത്. ഐസി എഞ്ചിന്‍ പതിപ്പിനെ പോലെ തന്നെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കും ബജറ്റുകള്‍ക്കും അനുയോജ്യമായ ഒന്നിലധികം വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ജൂലൈ 22 മുതല്‍ ഇലക്ട്രിക് എംപിവിയുടെ ബുക്കിംഗ് ആരംഭിക്കും. അതിന് മുമ്പ് 2025 കിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ പ്രധാന ഹൈലൈറ്റുകള്‍ ഒന്ന് അറിഞ്ഞിരിക്കാം.

വിലയും നിറങ്ങളും: കാരെന്‍സ് ക്ലാവിസ് ഇവി നാല് വേരിയന്റുകളില്‍ ലഭ്യമാണ്. HTK+, HTX, HTX (എക്‌സ്റ്റന്റഡ് റേഞ്ച്), HTX+ (എക്‌സ്റ്റന്റഡ് റേഞ്ച്) എന്നിവയാണവ. ഇവയ്ക്ക് യഥാക്രമം 17.99 ലക്ഷം, 20.49 ലക്ഷം, 22.49 ലക്ഷം , 24.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില വരുന്നത്.

kia carens clavis ev

പുതിയ കിയ കാരെന്‍സ് ക്ലാവിസ് ഇവി ഫാമിലി ഇലക്ട്രിക് കാര്‍ ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഐവറി സില്‍വര്‍ മാറ്റ്, ഗ്ലേഷ്യര്‍ വൈറ്റ് പേള്‍, പെര്‍റ്റര്‍ ഒലീവ്, അറോറ ബ്ലാക്ക് പേള്‍, ഇംപീരിയല്‍ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ നിറങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കാം.

ഡിസൈന്‍: ഐസിഇ സഹോദരന് സമാനമായ രൂപവും വലിപ്പവുമാണ് ക്ലാവിസ് ഇവിക്കുള്ളത്. എന്നിരുന്നാലും, ഇതിനെ വ്യത്യസ്തമാക്കുന്ന ചില ഇവി നിര്‍ദിഷ്ഠ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഫാമിലി ഇലക്ട്രിക് കാറിന്റെ മുന്‍വശത്ത് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നു. കൂടാതെ, പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പര്‍, കണക്ടഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന്റെ താഴത്തെ ഭാഗത്ത് പുതിയ സില്‍വര്‍ ട്രിം, പുതിയ ഐസിഇ-ക്യൂബ്ഡ് എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവ ഇതിലുണ്ട്.

kia carens clavis ev

വശങ്ങളിലേക്ക് വരുമ്പോള്‍ വലിയ മാറ്റങ്ങള്‍ കാണാനാകില്ല. എന്നിരുന്നാലും പുതിയ 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് ഡ്യുവല്‍-ടോണ്‍ എയറോ-ഒപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍ ഇതിനെ സാധാരണ കാരെന്‍സ് ക്ലാവിസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. റിയര്‍ എന്‍ഡില്‍ ക്ലാവിസ് ഇവി ബാഡ്ജും സ്റ്റാര്‍ മാപ്പ് എല്‍ഇഡി കണക്റ്റഡ് ടെയില്‍ലാമ്പുകളും അവതരിപ്പിക്കുന്നു.

റേഞ്ചും ബാറ്ററിയും: കിയ കാരെന്‍സ് ക്ലാവിസ് ഇവി 42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ചെറിയ ബാറ്ററി പായ്ക്ക് 404 കിലോമീറ്റര്‍ വരെയും വലിയ ബാറ്ററി 490 കിലോമീറ്റര്‍ വരെയുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 51.4kWh ബാറ്ററി പായ്്ക്ക് ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ഇത് 171PS പവറും 255Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ പുതിയ ഇലക്ട്രിക് എംപിവി വെറും 8.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കിയ അവകാശപ്പെടുന്നു. കാരെന്‍സ് ക്ലാവിസ് ഇവി 100kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് കോളം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതില്‍ അവതരിപ്പിക്കുന്നു.

ഫീച്ചറുകള്‍: ക്ലാവിസ് ഇവിയുടെ ക്യാബിന്‍ ലേഔട്ട് ഐസിഇ പതിപ്പിന് സമാനമാണ്. എന്നാല്‍ പുതിയ ഫ്‌ലോട്ടിംഗ് ഡിസൈന്‍ സെന്റര്‍ കണ്‍സോള്‍, പുതിയ കളര്‍ അപ്‌ഹോള്‍സ്റ്ററി, ഗിയര്‍ ലിവറിന് പകരം സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മാറ്റങ്ങള്‍ അകത്തളത്തില്‍ കാണാം. 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ഫാമിലി ഇലക്ട്രിക് കാര്‍ വാങ്ങാന്‍ സാധിക്കുക. ഐസിഇ പതിപ്പിന് സമാനമായ ഫീച്ചര്‍ ലിസ്റ്റാണ് ഇതും മുന്നോട്ട് വെക്കുന്നത്.

kia carens clavis ev interior

ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ,് HVAC, മീഡിയ കണ്‍ട്രോളുകള്‍ക്കായി സ്വിച്ച് ചെയ്യാവുന്ന ടച്ച്-സെന്‍സിറ്റീവ് പാനല്‍, രണ്ടാമത്തെ നിരയിലെ സീറ്റുകള്‍ക്ക് വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍, ബോസ് മോഡ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ കിയ സജ്ജീകരിച്ചിട്ടുണ്ട്.

6 എയര്‍ബാഗുകള്‍, ADAS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, നാല് ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതില്‍ ഉണ്ട്. ബ്രാന്‍ഡിന്റെ ആദ്യത്തെ മാസ്മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനമായ കാരെന്‍സ് ക്ലാവിസ് ഇവി ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകര്‍ഷകമായ വിലയും മികച്ച ഫീച്ചറുകളും ഈ വാഹനത്തെ കൂടുതല്‍ ജനപ്രിയമാക്കും.

More from DriveSpark

Article Published On: Tuesday, July 15, 2025, 16:42 [IST]
English summary
Kia carens clavis ev top 5 things to know about affordable electric mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X