ലോഞ്ചിന് മുമ്പേ ക്ലാവിസ് എംപിവിയുടെ വില ചോര്‍ന്നു? വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം
മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും പുതിയ എംപിവിയായ കാരെന്‍സ് ക്ലാവിസിന്റെ (Kia Carens Clavis) മൂടുപടമഴിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാരെന്‍സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുത്തന്‍ നെയിംപ്ലെറ്റില്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. എര്‍ട്ടിഗയ്ക്ക് XL6 പോലെ കാരെന്‍സിന്റെ പ്രീമിയം പതിപ്പാണ് കാരെന്‍സ് ക്ലാവിസ്. കാരെന്‍സിനേക്കാള്‍ ഫീച്ചര്‍ റിച്ചായ വാഹനത്തിന്റെ വില പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ലോഞ്ചിന് മുമ്പേ തന്നെ ക്ലാവിസിന്റെ വില ചോര്‍ന്നതായി ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ വാസ്തവം നമുക്ക് പരിശോധിക്കാം.
കാരന്‍സ് ക്ലാവിസ് നിലവിലുള്ള കാരന്‍സിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് നിര്‍മാണം. മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായി ആകെ 19 വേരിയന്റുകളിലായാണ് കാരെന്‍സ് ക്ലാവിസ് വില്‍പ്പനക്കെത്തുന്നത്. 6 സീറ്റര്‍, 7 സീറ്റര്‍ ലേഔട്ടുകളും വാഹനത്തില്‍ ഉണ്ടാകും. വില ഒഴികെ വാഹനവുമാതയി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്.

കാര്‍ മോഡല്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ 25000 രൂപ ടോക്കന്‍ തുക നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. പ്രീമിയം റിക്രിയേഷണല്‍ വെഹിക്കിള്‍ എന്ന് കിയ വിശേഷിപ്പിക്കുന്ന എംപിവിയുടെ വില പ്രഖ്യാപനം അടുത്ത മാസം നടക്കാനാണ് സാധ്യത. എന്നാല്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി തേജന്‍ ധന്‍ഖര്‍ മുഖേന കിയ കാരെന്‍സ് ക്ലാവിസിന്റെ വിലകള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്ന ഒരു ചിത്രത്തില്‍ ക്ലാവിസിന്റെ എല്ലാ വേരിയന്റുകളുടെയും വിലകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില പൊരുത്തക്കേടുകള്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്ന ചിത്രം അനുസരിച്ച് കിയ കാരെന്‍സ് ക്ലാവിസിന്റെ വില 11.60 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 20.40 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. ഈ ചിത്രത്തിലെ വിലകള്‍ തെറ്റാണെന്ന് പറയാനുള്ള കാരണം കിയ നല്‍കുന്ന ട്രിമ്മുകളുടെ ഔദ്യോഗിക പേരും ചോര്‍ന്ന ചിത്രത്തിലെ വേരിയന്റുകളുടെ പേരും പൊരുത്തപ്പെടുന്നില്ലെന്നതാണ്.

വിശദമായി പറഞ്ഞാല്‍ കിയ കാരെന്‍സ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTX+, HTX+ എന്നിങ്ങനെ ഏഴ് ട്രിമ്മുകളിലായാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചോര്‍ന്ന ചിത്രത്തില്‍ ട്രിമ്മുകളുടെ നാമകരണം പ്രീമിയം, പ്രസ്റ്റീജ്, ഗ്രാവിറ്റി എന്നിങ്ങനെയാണ്. നിലവില്‍ വില്‍പ്പനയിലുള്ള കിയ കാരെന്‍സിന്റെ വേരിയന്റ് ലിസ്റ്റുമായി യോജിക്കുന്നു. ഇതില്‍ നിന്ന് ക്ലാവിസിന്റെ വിലയെന്ന് പറഞ്ഞ് വന്ന ചിത്രത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന് മനസ്സിലാക്കാം.
മറ്റൊന്ന് ക്ലാവിസില്‍ കിയ കൊണ്ടുവന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന വേരിയന്റുകളുടെ വില ഈ പട്ടികയില്‍ വരുന്നില്ലെന്നതാണ്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വൈറലായ ചിത്രത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന് ഇത് ഒന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും ഔദ്യോഗികമല്ലാത്ത ഈ വിവരങ്ങളൊന്നും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. കാരെന്‍സ് എംപിവിയില്‍ പിന്തുടര്‍ന്ന രീതി പോലെ അവതരണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ക്ലാവിസിന്റെയും വില കിയ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്ലാവിസിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂട്ടര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, അറോറ ബ്ലാക്ക് പേള്‍, ക്ലിയര്‍ വൈറ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം കളര്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ വാങ്ങാം. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകളാണ് കാരെന്‍സ് ക്ലാവിസിന് കരുത്ത് പകരുന്നത്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീന്‍, ഓഫ്സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 8സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, എല്ലാ വിന്‍ഡോകളും മുകളിലേക്കും താഴേക്കും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കീ, റൂഫ് ഫിറ്റഡ് എയര്‍ വെന്റുകള്‍, സീറ്റില്‍ ഘടിപ്പിച്ച എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് കാറിലെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.

രണ്ടാം നിരയില്‍ വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍ ഉള്ളതിനാല്‍ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രണ്ടാം നിര സീറ്റുകള്‍ക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, നാല് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം എംപിവിയുടെ പ്രത്യേകതയാണ്.
20-ലധികം ഡ്രൈവര്‍ അസിസ്റ്റീവ് ഫീച്ചറുകള്‍ കൊണ്ടുവരുന്ന ലെവല്‍ 2 ADAS സഹിതമാണ് കിയ കാരന്‍സ് ക്ലാവിസ് വരുന്നത്. അതോടൊപ്പം ആറ് എയര്‍ബാഗുകള്‍, ESC, റിയര്‍ സീറ്റ് ഒക്കുപെന്റ് അലേര്‍ട്ട്, ആകെ 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രീമിയം സവിശേഷതകള്‍ കുത്തിനിറച്ചെത്തുന്ന കാറിന് താങ്ങാവുന്ന വില കൂടി നല്‍കിയാല്‍ എര്‍ട്ടിഗയുടെ കുത്തക പൊളിക്കാന്‍ കിയക്ക് സാധിക്കും. പുതിയ മോഡലിന്റെ വില അറിയാനായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം ഫോളോ ചെയ്യുമല്ലോ.


Click it and Unblock the Notifications








