എര്‍ട്ടിഗ വാങ്ങാന്‍ വരട്ടെ... പുത്തന്‍ 7-സീറ്റര്‍ എംപിവിയുമായി കിയ! അവതരണത്തിന് തീയതി കുറിച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ പുറത്തിറക്കുന്ന 7 സീറ്റര്‍ എംപിവിയാണ് കാരെന്‍സ് (Kia Crens). അടുത്തിടെയാണ് ഈ കാര്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ഈ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലും വിദേശത്തും ഒന്നിലധികം തവണ പരീക്ഷണം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ കാറിന്റെ അവതരണ തീയതി പുറത്തുവന്നിരിക്കുകയാണ്. കൊറിയന്‍ ബ്രാന്‍ഡ് മെയ് എട്ടിന് പുതിയ എംപിവിയുടെ മൂടുപടമഴിക്കും. കിയയുടെ അഭിപ്രായത്തില്‍ 2025 കിയ കാരന്‍സിന് ഒരു പുതിയ പേര് ലഭിക്കും.

നിലവില്‍ വില്‍പ്പനക്കെത്തുന്ന കാരന്‍സ് നിര്‍ത്തലാക്കുന്നതിന് പകരം രണ്ട് മോഡലുകളും ഒരുമിച്ച് വില്‍ക്കും. വില പ്രഖ്യാപനം എന്ന് നടക്കുമെന്നതിനെ കുറിച്ച് വാഹന നിര്‍മ്മാതാവ് മൗനം പാലിച്ചിട്ടുണ്ടെങ്കിലും 2022-ല്‍ കാരന്‍സ് ലോഞ്ച് ചെയ്തതിന് സമാനമായി അവതരണം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനുള്ളില്‍ മോഡല്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

kia carens side design

ഒരു സാധാരണ ഫെയ്സ്ലിഫ്റ്റില്‍ നിന്ന് വ്യത്യസ്തമായി ഈ പുതിയ 7 സീറ്റര്‍ എംപിവി ഫീച്ചര്‍ സമ്പന്നവും കൂടുതല്‍ പ്രീമിയവുമായ പതിപ്പായിരിക്കും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാരെന്‍സ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താനാണ് സാധ്യത. പുതിയ കാരന്‍സില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അതിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എല്ലാം വിശദമായി വായിക്കാം.

മുന്‍കാല സ്‌പൈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ പുതിയ എംപിവിക്ക് നിലവിലുള്ള കാരന്‍സ് എംപിവിയില്‍ നിന്ന് വ്യത്യസ്തമായ പുതിയൊരു രൂപം ലഭിക്കുമെന്ന് നമുക്ക് മനസിലാകും. അടുത്തിടെ പുറത്തിറക്കിയ EV6 ഇലക്ട്രിക് കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഹെഡ്ലാമ്പുകള്‍, ഗ്രില്ലിലെ എല്‍ഇഡി ലൈറ്റ് ബാര്‍, പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കാരന്‍സ് ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയറിന്റെ സ്‌പൈ ഷോട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല,

kia carens

പക്ഷേ പുറംഭാഗത്തെക്കാള്‍ നേരിയ മാറ്റങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കുന്നു. പുതിയ അപ്‌ഹോള്‍സ്റ്ററിയും കളര്‍ ഓപ്ഷനുകളും കൂടാതെ ഡാഷ്ബോര്‍ഡിനും ഡോറുകള്‍ക്കും വരെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കാരന്‍സ് ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും കാണില്ലെങ്കിലും എംപിവിയുടെ ഫീച്ചര്‍ പട്ടികയില്‍ കൂടുതല്‍ സുഖ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും.

മെച്ചപ്പെട്ട സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360-ഡിഗ്രി ക്യാമറയും ലെവല്‍ 2 ADAS സ്യൂട്ടും പ്രധാന കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടും. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, അപ്ഡേറ്റ് ചെയ്ത ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ് എന്നിവയും കാരന്‍സ് ഫെയ്സ്ലിഫ്റ്റിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ വാഗ്ദാനം ചെയ്‌തേക്കാം.കാരെന്‍സ് ഫെയ്സ്ലിഫ്റ്റ് നിലവിലെ മോഡലിന്റെ പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

kia carens 6-seater

1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകും. 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 115hp പവറും 144Nm ടോര്‍ക്കും നല്‍കുമ്പോള്‍ ടര്‍ബോ മോട്ടോര്‍ 160hp പവറും 253Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 116hp പവറും 250Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് കാരെന്‍സിലെ ഡീസല്‍ എഞ്ചിന്‍.

എന്‍ട്രി ലെവല്‍ പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവലുമായി മാത്രമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതേസമയം കാരെന്‍സിന്റെ ടര്‍ബോ-പെട്രോള്‍ മോട്ടോറിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കും. അതേസമയം ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി വരുന്നു.

നിലവില്‍ കാരെന്‍സിന്റെ എക്‌സ്‌ഷോറൂം വില 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് പോകുന്നത്. ഫെയ്സ്ലിഫ്റ്റ് മോഡലിന് ഇതിനേക്കാള്‍ കൂടുതല്‍ വില പ്രതീക്ഷിക്കാം. ഫുള്ളി ലോഡഡ് ട്രിമിന് 20 ലക്ഷം രൂപയിലധികം വിലവരും. ഇത് പ്രാഥമികമായി മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6 , ടൊയോട്ട റൂമിയോണ്‍ തുടങ്ങിയ എംപിവികളുമായി മത്സരിക്കുന്നു. വരും മാസങ്ങളില്‍ കിയ പുതിയ കാരന്‍സിന്റെ ഒരു ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

More from DriveSpark

Article Published On: Wednesday, April 23, 2025, 19:02 [IST]
English summary
Kia carens facelift india debut on 2025 may 8th expected price design feature powertrain details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X