വലിയ ഫാമിലിയെ മൊത്തം കയറ്റിപ്പോകാം! ഈ കാര്‍ വരുന്നതോടെ മാരുതി ഷോറൂമില്‍ തിരക്ക് കുറയും

നമ്മുടെ രാജ്യത്ത് നിലവില്‍ കൂടുതല്‍ സീറ്റുകള്‍ ഉള്ള മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് പ്രിയമേറെയാണ്. കൂടുതല്‍ സീറ്റുകള്‍ക്കൊപ്പം ബജറ്റ് വിലയും നല്ല മൈലേജും പ്രീമിയം ഫീച്ചറുകള്‍ കൂടിയുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ ഹാപ്പി. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയും ലഭിക്കുന്നുണ്ട്. കൊറിയന്‍ കമ്പനിയായ കിയ എംപിവി വിഭാഗത്തില്‍ പുറത്തിറക്കുന്ന ജനപ്രിയ മോഡലാണ് കാരെന്‍സ് (Kia Carens). സോനെറ്റ്, സെല്‍റ്റോസ് എന്നീ എസ്‌യുവികളെ പോലെ തന്നെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റിയ കാരെന്‍സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്.

കിയ കാരെന്‍സ് 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. നിലവില്‍ 10.60 ലക്ഷം രൂപ മുതലാണ് കിയ കരെന്‍സിന്റെ വില ആരംഭിക്കുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില 19.70 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. ഈ വില നിലവാരത്തില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന കാര്‍ ആയി കണക്കാക്കപ്പെടുന്ന കാരെന്‍സ് പ്രതിമാസം ഏകദേശം 5000 മുതല്‍ 6000 യൂണിറ്റ് വരെ വില്‍പ്പന നേടുന്നു.

kia carens side view

മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6 , ടൊയോട്ട റൂമണിയോ, റെനോ ട്രൈബര്‍ എന്നീ എംപിവികളുടെ വെല്ലുവിളിയാണ് കാരെന്‍സ് നേരിടുന്നത്. എംപിവി വിഭാഗത്തലെ രാജാക്കന്‍മാരായി വിലസുന്ന എര്‍ട്ടിഗയെ ഇതുവരെ ഓടിത്തോല്‍പ്പിക്കാന്‍ കിയ മോഡലിന് സാധിച്ചിട്ടില്ല. എന്നാല്‍ വില്‍പ്പന വര്‍ധിപ്പിക്കാനുറച്ച് പുത്തന്‍ ഡിസൈനും സവിശേഷതകളും ഉള്‍പ്പെടെ വമ്പന്‍ അപ്ഡേറ്റുകളോടെ കാരെന്‍സിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കാന്‍ പോകുകയാണ് കൊറിയക്കാര്‍.

കിയ കാരെന്‍സ് എംപിവിയുടെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ തന്നെ ലോഞ്ച് ആസന്നമായതായി പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ എംപിവിയുട ഫെയ്‌സ്‌ലിറ്റ് പതിപ്പിന്റെ ലോഞ്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് അനുസരിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാരെന്‍സ് ഫെയ്സ്ലിഫ്റ്റ് മോഡല്‍ അടുത്ത മാസം അതായത് ഏപ്രിലില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പറയപ്പെടുന്നു.

kia carens side view

പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 എബിഎസ്, 360-ഡിഗ്രി ക്യാമറ, പുതിയ 2-ടോണ്‍ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ കിയ കാരെന്‍സ് ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോസ്‌മെറ്റിക്, ഡിസൈന്‍ അപ്‌ഡേറ്റുകള്‍ കാണുമെങ്കിലും എംപിവിക്ക് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ കാരെന്‍സില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകള്‍ തന്നെ തുടര്‍ന്നും തുടിപ്പേകും.

നിലവില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് കാരെന്‍സില്‍ വരുന്നത്. . 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് എംപിവി തെരഞ്ഞെടുക്കാനാവുക.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകള്‍, ഡ്രൈവ് മോഡുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് നിലവില്‍ കാരന്‍സില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍.

എംപിവി മോഡലില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷന്‍ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നീ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

kia carens 6-seater

അപ്‌ഡേറ്റുകളോടെ വരുന്നതിനാല്‍ കിയ കാരെന്‍സ് ഫെയ്സ്ലിഫ്റ്റിന് അല്‍പ്പം വില കൂടാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, പണത്തിനു മൂല്യമുള്ള വണ്ടിയെന്ന ഖ്യാതി മോഡല്‍ നിലനിര്‍ത്തും. ഐസിഇ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതിന്റെ ആരവം വിട്ട് മാറുന്നതിന് മുമ്പേ കാരെന്‍സ് ഇലക്ട്രിക് പുറത്തിറക്കാനും കിയക്ക് പദ്ധതിയുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇലക്ട്രിക് എംപിവി ജൂണില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. ഏതായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടല്ല. അതിനായി കാത്തിരിക്കാം.

More from DriveSpark

Article Published On: Thursday, March 13, 2025, 8:30 [IST]
English summary
Kia carens facelift india launch expected in 2025 april details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X