ഫാമിലി കാര്‍ വാങ്ങാനൊരുങ്ങുകയാണോ? ഈ 7 സീറ്റര്‍ എംപിവിക്ക് അപ്‌ഡേറ്റിന്, പിന്നാലെ ഇവിയും വരും
കിയ കാരെന്‍സ് എന്ന നെയിംപ്ലേറ്റ് രണ്ട് പതിറ്റാണ്ടിലധികമായി ആഗോള വിപണിക്ക് സുപരിചിതമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഈ നാമം സുപരിചിതമാകാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ. ഇന്ത്യയില്‍ മിഡ്‌സൈസ് എംപിവി സെഗ്‌മെന്റില്‍ തന്‍േറതായ ഇടം കണ്ടെത്തിയ കാരെന്‍സ് അടുത്തിടെയാണ് 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന് പാത്രമായത്. എന്നിരുന്നാലും കാരെന്‍സിന് മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റ് ഈ വര്‍ഷം തന്നെ ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ നിരത്തുകളില്‍ കണ്ട ടെസ്റ്റ് മ്യൂളുകള്‍ ഇതിന് അടിവരയിടുന്നു. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലത്തുമെന്ന് പ്രതീക്ഷിക്കുന്ന കാരെന്‍സ് ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ വിശദമായി ചുവടെ വായിക്കാം.
2025 കിയ കാരന്‍സിന് (2025 Kia Crens) പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം ലഭിക്കും. ഇത സ്ലീക്ക് എല്‍ഇഡി ലൈറ്റ് ബാറുമായി ബന്ധിപ്പിക്കും. വ്യത്യസ്തമായ ഇന്‍സെര്‍ട്ടുകളുള്ള ഗ്രില്ലിനും മുഖംമിനുക്കല്‍ ലഭിച്ചിട്ടുണ്ട്. എംപിവിക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ നല്‍കി മൊഞ്ചാക്കും. ഇവ കൂടാതെ, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ ഉപയോഗിച്ച് വശങ്ങള്‍ ആകര്‍ഷകമാക്കും.

പിറകിലേക്ക് വന്നാല്‍ C ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. കിയയുടെ ഏറ്റവും പുതിയ കാറുകളില്‍ നിന്നാണ് സ്‌റ്റൈലിംഗ് സൂചകങ്ങള്‍ കടംകൊള്ളുന്നത്. പതിവ് പോലെ തന്നെ വിശാലമായ അകത്തളമായിരിക്കും 2025 കിയ കാരെന്‍സിന്റെ പ്രത്യേകതകളില്‍ ഒന്ന്. അതേസമയം ക്യാബിനിന്റെ ആമ്പിയന്‍സ് ഉയര്‍ത്താനായി പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ ഓപ്ഷനുകള്‍ നല്‍കിയേക്കും.
ഔട്ട്‌ഗോയിംഗ് മോഡലില്‍ നിന്നുള്ള ഒട്ടുമിക്ക് ഫീച്ചറുകളും നിലനിര്‍ത്തും. അതേസമയം 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമസ് (ADAS) തുടങ്ങിയ ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കും. കാരെന്‍സ് ഫെയ്സ്ലിഫ്റ്റിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിലവിലെ മോഡലിന് സമാനമി രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിനും ഓപ്ഷനില്‍ ഇത് വാഗ്ദാനം ചെയ്യും.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 115 PS പവറും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഡീസല്‍ വേരിയന്റ് 116 PS പവറും 250 Nm ടോര്‍ക്കും നല്‍കും. കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് 160 PS പവറും 253 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ട്.
വൈവിധ്യപൂര്‍ണ്ണമായ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും 2025 കാരെന്‍സിലുണ്ടാകും. വേരിയന്റിനെ ആശ്രയിച്ച് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 6-സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ഗിയര്‍ബോക്‌സ് (iMT), 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാം. സ്‌റ്റൈല്‍, ടെക്‌നോളജി, പെര്‍ഫോമന്‍സ് എന്നിവ സംയോജിക്കുന്ന 2025 കാരെന്‍സ് ഇന്ത്യന്‍ എംപിവി വിഭാഗത്തില്‍ പുതിയ തരംഗം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.
വൈവിധ്യമാര്‍ന്ന എഞ്ചിന്‍-ഗിയര്‍ബോക്‌സ് കോമ്പിനേഷനുകള്‍ക്കൊപ്പം എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ അപ്‌ഡേറ്റുകള്‍ കൂടിയാകുന്നതോടെ മറ്റ് 7 സീറ്റര്‍ എംപിവി എതിരാളികളുമായുള്ള മത്സരം വര്‍ധിപ്പിക്കാന്‍ കാരെന്‍സിന് സാധിക്കും. കാരെന്‍സ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം എംപിവിയുടെ ഇലക്ട്രിക് പതിപ്പും കമ്പനി വികസിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം കാരെന്‍സ് ഇവി (Kia Carens EV) പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് എതിരാളികള്‍ക്ക് മുന്നേ ഇലക്ട്രിക് എംപിവി സെഗ്‌മെന്റില്‍ ചുവടുറപ്പിക്കാനാണ് കൊറിയൻ വാഹന ഭീമന്റെ ശ്രമം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








