കിയയുടെ പുത്തന്‍ ഫാമിലി കാര്‍ ഇങ്ങെത്താറായി! തിരക്ക് കുറയ്ക്കാന്‍ രഹസ്യബുക്കിംഗുമായി ഡീലര്‍മാര്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ 2022-ലാണ് കാരെന്‍സ് എന്ന പേരില്‍ ഒരു മാള്‍ട്ടി പര്‍പ്പസ് വാഹനം ഇന്ത്യയിലെത്തിച്ചത്. രാജ്യത്തെ എംപിവി ഉപഭോക്താക്കള്‍ക്കിടയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മികച്ച അഭിപ്രായം നേടാന്‍ കാരെന്‍സിനായി. ഇപ്പോള്‍ എംപിവിക്ക് ആദ്യമായി ഒരു മേജര്‍ അപ്‌ഡേറ്റ് സമ്മാനിക്കുകയാണ് കിയ. നിരവധി സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഈ ഫാമിലി കാറിന്റെ ലോഞ്ച് ആസന്നമായാതായാണ് കണക്കാക്കപ്പെടുന്നത്. 2025 കിയ കാരെന്‍സ് എംപിവി ഈ മാസം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഈ പുത്തന്‍ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. അത് നമുക്ക് വിശദമായി ചുവടെ വായിക്കാം.

2025 കാരെന്‍സ് മിക്കവാറും വേറെ പേരിലാകും കമ്പനി പുറത്തിറക്കുക. പുത്തന്‍ മോഡലിനൊപ്പം പഴയ മോഡലും വില്‍പ്പനക്കെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ മാസം അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ചില ഡീലര്‍ഷിപ്പുകള്‍ പുത്തന്‍ എംപിവിയുടെ അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. 2025 കിയ കാരെന്‍സില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍ നമുക്ക് നോക്കാം.

kia carens side view

പുതിയ കാരെന്‍സിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍, ചെറുതായി പരിഷ്‌കരിച്ച ബമ്പറുകള്‍, കണക്റ്റിംഗ് ലൈറ്റ് ബാര്‍ ഉള്ള പുനര്‍നിര്‍മ്മിച്ച ടെയില്‍ ലാമ്പുകള്‍ എന്നിവയുള്‍പ്പെടെ പരിഷ്‌കരിച്ച സ്‌റ്റൈലിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ കിയ കാരന്‍സിന്റെ ക്യാബിനും നിലവില്‍ ലഭ്യമായ മോഡലില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി നിര്‍മ്മിച്ച ഡാഷ്ബോര്‍ഡ്, പുതുക്കിയ കളര്‍ സ്‌കീം, നിരവധി സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പുതിയ കാരന്‍സില്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എയര്‍ ഫില്‍ട്ടര്‍, 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോ എസി തുടങ്ങിയ നിലവിലുള്ള ഫീച്ചറുകള്‍ക്ക് പുറമേ, വലിയ 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, രണ്ടാം നിര വെന്റിലേറ്റഡ് സീറ്റുകളും എന്നീ ഫീച്ചറുകള്‍ കിയ സജ്ജീകരിക്കുമെന്നാണ് കരുതുന്നത്.

kia carens instrument cluster

360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവ 2025 കിയ കാരന്‍സിന്റെ സേഫ്റ്റി സ്യൂട്ടില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ കിയ സിറോസില്‍ ADAS വരുന്നതിനാല്‍ എംപിവിയിലും ഇത് കമ്പനി കൂട്ടിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്. കൂടാതെ 6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ നിലവിലുള്ള സവിശേഷതകളും ലഭിക്കും.

നിലവില്‍ ലഭ്യമായ കാരന്‍സുകളിലുള്ള അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് 2025 കിയ കാരന്‍സ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. നിലവില്‍ കിയ കാരെന്‍സ് 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 6 സ്പീഡ് എംടി, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്നത്.

kia carens

2025 കിയ കാരന്‍സ് ഏകദേശം 11 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ് റേഞ്ച് എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ, XL6 എന്നിവയുമായാണ് 2025 കാരെന്‍സ് തുടര്‍ന്നും മത്സരിക്കുക. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി ഇന്‍വിക്‌റ്റോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ താങ്ങാനാവുന്ന ഒരു ചോയ്‌സായും ഇത് പരിഗണിക്കാം. എംപിവിയുടെ ഇലക്ട്രിക് പതിപ്പും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ കിയക്ക് പ്ലാന്‍ ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 9, 2025, 14:43 [IST]
English summary
Kia carens facelift unofficial bookings now open at some dealerships token amount of rs 25000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X