ക്ലാവിസ് എത്തി, ഇനി കാരെന്‍സ് ഈ 1 വേരിയന്റില്‍ മാത്രം! ഇപ്പോള്‍ വാങ്ങിയാല്‍ കൈനിറയെ ലാഭം

കഴിഞ്ഞ ആഴ്ചയാണ് കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ പുതിയ കാരെന്‍സ് ക്ലാവിസ് എംപിവി അവതരിപ്പിച്ചത്. എംപിവയുമായി ഒട്ടുമിക്ക വിവരങ്ങളും പുറത്തുവിട്ടെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വില്‍പ്പനക്കുള്ള കാരെന്‍സും ക്ലാവിസിനോടൊപ്പം വില്‍ക്കും. എന്നാല്‍ ഇപ്പോള്‍ മിക്ക വകഭേദങ്ങളും നിര്‍ത്തലാക്കി കിയ കാരന്‍സ് ശ്രേണിയില്‍ കാര്യമായ മാറ്റം വരുത്തി. ഇനിമുതല്‍ എന്‍ട്രി ലെവല്‍ പ്രീമിയം (O) സെവന്‍ സീറ്റ് വേരിയന്റില്‍ മാത്രമാണ് കാരെന്‍സ് ലഭ്യമാകുക. ഇതിന്റെ വില 11.40 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. ഒറ്റ ട്രിമ്മില്‍ മാത്രമാണ് ലഭ്യമാകുന്നതെങ്കിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകും. പക്ഷേ ഇത് ഒരു മാനുവല്‍ ട്രാന്‍സ്മിഷനിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രീ-അപ്ഡേറ്റ് കാരെന്‍സിന്റെ വേരിയന്റുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം തന്ത്രപരമാണെന്ന് തോന്നുന്നു. കാരെന്‍സും അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ക്ലാവിസ് എതിരാളിയും തമ്മിലുള്ള വില വ്യത്യാസം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്നാണ് തോന്നുന്നത്. ഇതിലൂടെ പുത്തന്‍ മോഡലുകളുടെ വ്യക്തമായ വിലനിര്‍ണയം നടത്താനാണ് കിയ ലക്ഷ്യമിടുന്നത്.

kia carens side view

നിരവധി വേരിയന്റുകള്‍ നിര്‍ത്തലാക്കിയെങ്കിലും പ്രീ ഫെയ്‌സ്‌ലിഫ്റ്റ് കാരെന്‍സിന്റെ പഴയ സ്‌റ്റോക്കുകള്‍ പലതും ഇപ്പോഴും ഡീലര്‍ഷിപ്പ് യാര്‍ഡുകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഘട്ടം ഘട്ടമായി നിര്‍ത്തലാക്കിയ വേരിയന്റുകളുടെ നിലവിലുള്ള ഇന്‍വെന്ററികള്‍ വിറ്റഴിക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ ഡീലര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്‌തേക്കാം. അതുകൊണ്ട് നിലവിലുള്ള കാരെന്‍സ് വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കിയയുടെ ഏറ്റവും അടുത്ത ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാം.

കിയ കാരെന്‍സിന്റെ വിശദാംശങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനെ പരിചയപ്പെടുത്താം. കാരന്‍സിന്റെ കളര്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഉപഭോക്താക്കള്‍ക്ക് ഏഴ് ഷേഡുകളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം. ഇംപീരിയല്‍ ബ്ലൂ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ക്ലിയര്‍ വൈറ്റ്, പ്യൂറ്റര്‍ ഒലിവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഓരോ ഉപഭോക്തക്കളുടെയും ഇഷ്ടത്തിനനുസരിച്ചുള്ള ഒരു നിറം തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു.

kia carens

യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയര്‍ കാഴ്ചയില്‍ ആകര്‍ഷകവും സുഖകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഡ്യുവല്‍-ടോണ്‍ തീം വാഹനത്തില്‍ ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും വരികളില്‍ മതിയായ സ്‌പെയ്‌സും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി വൈവിധ്യമാര്‍ന്ന സീറ്റിംഗ് കോണ്‍ഫിഗറേഷനുകളും വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, കണക്റ്റിവിറ്റിക്കും ചാര്‍ജിംഗിനുമായി ഒന്നിലധികം യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ ആധുനിക സവിശേഷതകളും കിയ കാരെന്‍സ് എംപിവിയുടെ ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു. കിയ കാരെന്‍സ് എംപിവിയില്‍ സമഗ്രമായ ഹൈ-സേഫ്റ്റി പാക്കേജും കമ്പനി ഒരുക്കിയിട്ടുണ്ട്.

Take a Poll

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ബ്രേക്ക് അസിസ്റ്റ് സിസ്റ്റം (BAS), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍ (DBC), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഹൈലൈന്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എന്‍ട്രി ലെവല്‍ പ്രീമിയം (O) വേരിയന്റിന് ഊന്നല്‍ നല്‍കി കാരന്‍സ് നിരയെ കാര്യക്ഷമമാക്കാനുള്ള കിയയുടെ തന്ത്രം മാര്‍ക്കറ്റ് പൊസിഷനിംഗിനും ഉപഭോക്തൃ ചോയ്‌സുകള്‍ക്കുമുള്ള ചിന്തനീയമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. വേരിയന്റുകളുടെ എണ്ണം കുറയുന്നുവെങ്കിലും വിവിധ കളറുകളും മികച്ച സുരക്ഷയും സൗകര്യങ്ങളും എന്റര്‍ടെയിന്‍മെന്റ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ കാരെന്‍സ് ഇപ്പോഴും അതിന്റെ സെഗ്‌മെന്റില്‍ ഒരു മത്സരാധിഷ്ഠിത ഓപ്ഷനായി തുടരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, May 11, 2025, 13:16 [IST]
English summary
Kia carens mpv multiple variants discontinued now only offering in base premium o trim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X