സീറ്റ് കുറച്ച് ലക്ഷ്വറി കൂട്ടി കാര്‍ണിവല്‍ Hi ലിമോസിന്‍ ഇന്ത്യയില്‍! സാധാ മോഡല്‍ തന്നെ വാങ്ങാന്‍ കിട്ടാനില്ല

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ കൂടുതല്‍ ആഡംബരം തുളുമ്പുന്ന ഹൈ-റൂഫ് പതിപ്പായ കാര്‍ണിവല്‍ ഹൈ ലിമോസിന്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ണിവല്‍ ഹൈ ലിമോസിന്‍ 2020 ഓട്ടോ എക്സ്പോയില്‍ പഴയ തലമുറ അവതാരത്തില്‍ കിയ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ അത് ആദ്യമായി ഒരു പുതിയ തലമുറ പതിപ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. 4-സീറ്റര്‍ ലേഔട്ടില്‍ വരുന്ന പ്രീമിയം എംപിവി സാധാരണ കാര്‍ണിവലിനെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സാധാരണ കാര്‍ണിവലില്‍ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് നമുക്ക് ചുവടെ വിശദമായി വായിക്കാം.

കാര്‍ണിവല്‍ ഹൈ ലിമോസിന്‍ ഇതിനകം ആഗോള വിപണികളില്‍ വില്‍പ്പനയിലുണ്ട്. മൊത്തത്തിലുള്ള രൂപഭാവത്തില്‍ ഹൈ റൂഫ് സജ്ജീകരണം ഒഴികെ പുതിയ കാര്‍ണിവല്‍ ഹൈ ലിമോസില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനോട് സാമ്യത പുലര്‍ത്തുന്നു. കിയയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയിലാണ് പുതിയ കാര്‍ണിവല്‍ ഹൈ ലിമോസിന്‍ വരുന്നത്. ഇതിന് 5,200 mm നീളവും 2,070 mm വീതിയും 2,045 mm ഉയരവുമുണ്ട്. 3,090 mm ആണ് വീല്‍ബേസ് അളവുകള്‍.

kia carnival hi limousine

ഹൈ റൂഫ് സെറ്റപ്പും 4-സീറ്റര്‍ കോണ്‍ഫിഗറേഷനും മികച്ച ഇന്‍ ക്യാബിന്‍ എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനൊപ്പം എല്ലാ യാത്രക്കാര്‍ക്കും മതിയായ ഹെഡ് ആന്‍ഡ് ലെഗ് റൂം ഉറപ്പാക്കുന്നു. ഡിസൈന്‍ വശം നോക്കുമ്പോള്‍ കാര്‍ണിവല്‍ ഹൈ ലിമോസിന്‍ ക്രോം ആക്സന്റുകളുള്ള ഒരു വലിയ ഫ്രണ്ട് ഗ്രില്‍, 4-പീസ് ഡിസൈനില്‍ ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, റിയര്‍ സ്ലൈഡിംഗ് ഡോറുകള്‍, റിയര്‍ എന്‍ഡില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയുണ്ട്.

19 ഇഞ്ച് അലോയ് വീലുകളിലാണ് എംപിവി ഓടുക. എളുപ്പത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായി സൈഡ് സ്റ്റെപ്പുകളും ഇതിന് ലഭിക്കുന്നു. ലോവര്‍-സൈഡ് എയര്‍ ഡാമുകളും ഇന്റഗ്രേറ്റഡ് റൂഫ്-മൗണ്ടഡ് സ്പോയിലറും മുകളില്‍ സംയോജിത റൂഫ് ബോക്‌സും കാണാം. കാര്‍ണിവല്‍ ഹൈ ലിമോസിന്റെ ഡാഷ്‌ബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണെങ്കിലും വ്യത്യാസം വരുന്നത് രണ്ടാം നിര സീറ്റിലാണ്. കാര്‍ണിവല്‍ ഹൈ ലിമോസിന്‍ 4-സീറ്റര്‍ ലേഔട്ടില്‍ വരുന്നു.

kia carnival hi limousine seats

ഒപ്പം എക്‌സ്റ്റന്റഡ് ലെഗ് സപ്പോര്‍ട്ടോടുകൂടിയ രണ്ട് വലിയ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍പ്പെടുന്നു. സീറ്റ് ഹീറ്റിംഗ്, വെന്റിലേഷന്‍ ഫംഗ്ഷന്‍, എസി, ക്യാബിന്‍ ലൈറ്റുകള്‍, കര്‍ട്ടനുകള്‍ എന്നിവ പോലുള്ള കണ്‍ട്രോളുകള്‍ക്കായി ഒരു വ്യക്തിഗത സ്‌ക്രീന്‍ സജ്ജീകരണമുണ്ട്. ടച്ച് സ്‌ക്രീനിനും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേക്കുമായി രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളും 11 ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും (HUD) കാര്‍ണിവല്‍ ഹൈ ലിമോസിന് ലഭിക്കുന്നു.

ലംബര്‍ സപ്പോര്‍ട്ടുള്ള 12-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന പാസഞ്ചര്‍ സീറ്റും ഇതിന് ലഭിക്കുന്നു. ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ഹു-ടെക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഫൂട്ട് മസാജറും പാസഞ്ചര്‍ സീറ്റുകളില്‍ ഘടിപ്പിച്ചിരിക്കുന്നു. ഹായ് ലിമോസിനില്‍ സുരക്ഷയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നു. 8 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, നാല് ഡിസ്‌ക് ബ്രേക്കുകള്‍, ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) എന്നിവ ഇതിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

kia carnival hi limousine rear profila

മുന്‍വശത്തും വശത്തും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, എല്ലാ നിരകളിലും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. ഫ്രണ്ട് കൊളിഷന്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇതിന് ലഭിക്കുന്നു.

ആഗോള വിപണികളില്‍ കാര്‍ണിവല്‍ ഹൈ ലിമോസിന്‍ 3.5 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 3.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 294 PS പവറും 355 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 194 PS പവറും 441 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

കിയ കാര്‍ണിവല്‍ ഹൈ ലിമോസിന്‍ ഇന്ത്യയിലെത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഉപഭോക്തൃ താല്‍പ്പര്യം അളക്കുന്നതിനായി മാത്രമാണ് ഇത് ഓട്ടോ എക്‌സ്‌പോയില്‍ കൊണ്ടുവന്നത് എന്നാണ് തോന്നുന്നത്. പുറത്തിറങ്ങിയാല്‍ ടൊയോട്ട വെല്‍ഫയറിനെയും ലെക്‌സസ് എല്‍എമ്മിനെയുമാണ് കാര്‍ണിവല്‍ ഹൈ ലിമോസിന്‍ നേരിടുക. കാര്‍ണിവലിന് 63.90 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. ഹൈ ലിമോസിന് ഇതിനേക്കാള്‍ കൂടുതല്‍ വിലയുണ്ടാകും. കാര്‍ണിവല്‍ സാധാ മോഡലിന് തന്നെ 1 വര്‍ഷത്തോളമാണ് കാത്തിരിപ്പ് കാലയളവ്.

More from DriveSpark

Article Published On: Sunday, January 19, 2025, 14:02 [IST]
English summary
Kia carnival hi limousine 4 seater mpv showcased at auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X