കുടുംബങ്ങള്‍ക്കിടയില്‍ ക്ലിക്കാവാന്‍ ക്ലാവിസ്! കിയയുടെ പുത്തന്‍ എംപിവി നാളെയെത്തും

ഇന്ത്യയില്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഒരു പുത്തന്‍ മോഡല്‍ കൊണ്ടുവരാന്‍ പോകുകയാണ്. നാളെ അതായത് 2025 മെയ് എട്ടിന് കിയ ക്ലാവിസ് എന്ന് പേരിട്ടിരിക്കുന്ന 7 സീറ്റര്‍ എംപിവിയുടെ മൂടുപടമഴിക്കാന്‍ പോകുകയാണ്. ഇതിനോടകം ഇന്ത്യക്കാരുടെ പ്രിയം നേടിയ കാരെന്‍സ് എംപിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ക്ലാവിസ് എന്ന പേരില്‍ പുറത്തിറക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുതിയ എംപിവിക്കൊപ്പം നിലവില്‍ വില്‍പ്പനയിലുള്ള കാരെന്‍സും ഒരുമിച്ച് വില്‍ക്കും. ക്ലാവിസിനെ കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങളും പ്രതീക്ഷിക്കാവുന്ന വിലയും ഈ ലേഖനത്തില്‍ വായിക്കാം.

മുന്‍ഗാമിയായ കാരെന്‍സില്‍ നിന്ന് കാര്യമായ ഡിസൈന്‍ അപ്ഗ്രേഡുകള്‍ ക്ലാവിസിന് ലഭിക്കുമെന്നാണ് ടീസര്‍, സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ക്ലാവിസിലെ ശ്രദ്ധേയമായ L-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആര്‍എല്‍) ത്രീ-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റുകളും എംപിവി വിഭാഗത്തില്‍ ഒരു പുതിയ നിലവാരം സൃഷ്ടിക്കും. കൂടാതെ, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ബമ്പറുകള്‍, പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ഫ്രണ്ട് ഫാസിയ വാഹനത്തിന് ലഭിക്കും.

kia clavis teased

പുതിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ വരുന്ന ക്ലാവിസിന്റെ റിയര്‍ എന്‍ഡ് ആധുനിക നിലവാരത്തിലുള്ളതാണ്. അകത്തളത്തിലേക്ക് കടന്നാല്‍ നവീകരിച്ച അപ്‌ഹോള്‍സ്റ്ററി, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുടെ ഉപയോഗം, പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് എന്നിവ ഉള്‍പ്പെടുത്തി ആഡംബരത്തിന്റെ കാര്യത്തില്‍ കാരെന്‍സിനെ മറികടക്കുന്ന തരത്തിലാണ് ക്ലാവിസിന്റെ രൂപകല്‍പ്പന.

കിയയുടെ നിരയിലെ പ്രീമിയം ഓഫര്‍ എന്ന നിലയില്‍ നല്ല വഴക്കമുള്ള സീറ്റിംഗ് ക്രമീകരണങ്ങളും മൂന്ന് വരി എംപിവിയില്‍ സജ്ജീകരിക്കും. ടെക് സവിശേഷതകളുടെ കാര്യത്തിലും മിടുക്കനായിരിക്കും ക്ലാവിസ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഇരട്ട 12.3 ഇഞ്ച് ഡിസ്പ്ലേകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് കാരെന്‍സിന്റെ 10.25 ഇഞ്ച്, 8 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീനുകളില്‍ നിന്ന് ശ്രദ്ധേയമായ ഒരു അപ്ഗ്രേഡാകും ഇത്.

kia clavis teased

എംപിവി സെഗ്മെന്റില്‍ ആഡംബരത്തിന് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്ന ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസ് മോഡുള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് പ്രീമിയം സവിശേഷതകള്‍.
സുരക്ഷയുടെ കാര്യത്തിലും ക്ലാവിസ് മുന്നിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ട് അവതരിപ്പിക്കുന്ന ആദ്യ എംപിവിയാകാന്‍ ഒരുങ്ങുകയാണ് ക്ലാവിസ്.

ഫോര്‍വേഡ് കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് കൊളീഷന്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇരുവശത്തും പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ എന്നിവ സജ്ജീകരിക്കുന്ന കാര്‍ എല്ലാ യാത്രക്കാര്‍ക്കും സമഗ്ര സുരക്ഷ ഉറപ്പാക്കുന്നു.

kia clavis teased

കാരെന്‍സിന്റെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ക്ലാവിസിലും വാഗ്ദാനം ചെയ്യും. ഇതില്‍ 113 bhp പവറും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇത് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രം ജോടിയാക്കിയിരിക്കുന്നു. കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് 158 bhp പവറും 253 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്.

6-സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT) അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ചോയ്കുകളില്‍ ഇത് വാങ്ങാം. 114 bhp പവറും 250 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ പവര്‍ട്രെയിന്‍. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ഇത് ബന്ധിപ്പിക്കുന്നു.

നൂതന സവിശേഷതകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുമായി വരുന്ന ക്ലാവിസ് അതിന്റെ സെഗ്‌മെന്റ് പുനര്‍നിര്‍വചിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ കാരെന്‍സിന്റെ എക്‌സ്‌ഷോറൂം വില 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് പോകുന്നത്. ഇതിനേക്കാള്‍ അല്‍പ്പം പ്രീമിയം വിലയിലാകും ക്ലാവിസ് എത്തുക. ഏകദേശം 11 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, May 7, 2025, 18:10 [IST]
English summary
Kia clavis mpv set to launch in india tomorrow all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X