6 കൊല്ലം കൊണ്ട് പണിതത് 15 ലക്ഷം കാറുകള്‍! മെയ്ക്ക് ഇന്‍ ഇന്ത്യക്ക് ഇത്രയും പിന്തുണ നല്‍കുന്ന ഫോറിന്‍ ബ്രാന്‍ഡ്

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് കിയ. സഹോദര ബ്രാന്‍ഡ് ആയ ഹ്യുണ്ടായിയെ പോലെ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് കിയയും ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ച് പറ്റിയത്. എസ്‌യുവി, എംപിവി, ഇവികള്‍ എന്നിങ്ങനെ വിവിധ ബോഡിടൈപ്പിലുള്ള വാഹനങ്ങള്‍ കിയ പുറത്തിറക്കുന്നു. സോനെറ്റ്, സെല്‍റ്റോസ്, കാരെന്‍സ്, കാര്‍ണിവല്‍ എന്നിവയ്ക്ക് പുറമെ ഏറ്റവും ഒടുവിലായി വിപണിയില്‍ എത്തിയ സിറോസിന് വരെ മികച്ച സ്വീകരണമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് കിയ ഇന്ത്യയുടെ വാഹന നിര്‍മാണശാല സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ അനന്തപൂര്‍ പ്ലാന്റില്‍ കമ്പനി 15 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് കിയ ഇന്ത്യ.

കാരെന്‍സ് എംപിവി നിര്‍മിച്ചാണ് കമ്പനി അസുലഭ നേട്ടം പൂര്‍ത്തിയാക്കിയത്. 2019 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 1.5 ദശലക്ഷം ഉല്‍പ്പാദന നാഴികക്കല്ല് ഏറ്റവും വേഗത്തില്‍ മറികടക്കുന്ന കാര്‍ നിര്‍മ്മാതാക്കളായി കിയ മാറി. 536 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അനന്തപൂര്‍ പ്ലാന്റില്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കാനുള്ള കാറുകള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള കാറുകളും നിര്‍മിക്കുന്നു.

kia india car production milestone

സെല്‍റ്റോസുമായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം സോനെറ്റ്, കാര്‍ണിവല്‍, കാരന്‍സ്, അടുത്തിടെ പുറത്തിറക്കിയ സിറോസ് കോംപാക്റ്റ് എസ്യുവി എന്നിവയിലൂടെ കിയ തങ്ങളുടെ വാഹന നിര അതിവേഗമാണ് വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഉല്‍പ്പാദന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവി തന്നെയാണ് ഒന്നാമത്. അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് ഇതുവരെ 700,668 യൂണിറ്റ് സെല്‍റ്റോസുകളാണ് പണിതിറക്കിയത്. മൊത്തം ഉത്പാദനത്തിന്റെ 46.7 ശതമാനം സംഭാവന ചെയ്തത് സെല്‍റ്റോസ് ആണ്.

519,064 യൂണിറ്റുകള്‍ (34.6%) നിര്‍മ്മിച്ച് സോനെറ്റ് രണ്ടാം സ്ഥാനത്താണ്. കാരെന്‍സ് 241,582 യൂണിറ്റുകള്‍ (16.1%) സംഭാവന ചെയ്തു. അതേസമയം സിറോസ്, കാര്‍ണിവല്‍ പോലുള്ള പുതിയ മോഡലുകള്‍ യഥാക്രമം 23,036 യൂണിറ്റുകളും (1.5%) 16,172 യൂണിറ്റുകളും (1.1%) വിറ്റു. പ്രീമിയം ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, ഉപഭോക്തൃ മുന്‍ഗണന എന്നിവയിലൂന്നിയുള്ള സമീപനമാണ് കിയയുടെ ഇന്ത്യയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണം. ഇത് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ ഒന്നാക്കി കിയയെ മാറ്റി.

kia car plant andhra

ഏറെ നാളായി കാത്തിരിക്കുന്ന പുത്തന്‍ കാര്‍ മോഡലുമായി പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ് കിയ. കൊറിയന്‍ ബ്രാന്‍ഡ് മെയ് എട്ടിന് കാരെന്‍സ് എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. 2025 കിയ കാരന്‍സിന് ഒരു പുതിയ പേര് ലഭിക്കും. നിലവില്‍ വില്‍പ്പനക്കെത്തുന്ന കാരെന്‍സ് നിര്‍ത്തലാക്കുന്നതിന് പകരം രണ്ട് മോഡലുകളും ഒരുമിച്ച് വിപണനം ചെയ്യും.

2022-ല്‍ കാരന്‍സ് ലോഞ്ച് ചെയ്തതിന് സമാനമായി അവതരണം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനുള്ളില്‍ പുതിയ എംപിവിയുടെ വില പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സാധാരണ മുഖംമിനുക്കലില്‍ നിന്ന് വ്യത്യസ്തമായി ഈ പുതിയ 7 സീറ്റര്‍ എംപിവി ഫീച്ചര്‍ സമ്പന്നവും കൂടുതല്‍ പ്രീമിയവുമായ പതിപ്പായിരിക്കും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാരെന്‍സ് ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താനാണ് സാധ്യത.

പുതുക്കിയ ഫ്രണ്ട് ഫാസിയ, ഷാര്‍പ്പ് എല്‍ഇഡി ലൈറ്റിംഗ് ഘടകങ്ങള്‍, പുതിയ അലോയ് വീലുകള്‍, എസ്‌യുവിഷ് സ്റ്റാന്‍സ് തുടങ്ങിയ മാറ്റങ്ങളുമായാകും പുത്തന്‍ കാര്‍ വരികയെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും ചെറിയ മാറ്റങ്ങള്‍ക്കൊപ്പം ലെവല്‍-2 ADAS, 360 ക്യാമറ എന്നിവ പോലുള്ള നൂതന സവിശേഷതകളും പുതിയ എംപിവി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,

മാരുതി എര്‍ട്ടിഗ, മാരുതി XL6, ടൊയോട്ട റൂമിയോണ്‍ എന്നീ എംപിവികളോടായിരിക്കും ഈ കാര്‍ ഏറ്റുമുട്ടുക. നിലവില്‍ കാരെന്‍സിന്റെ എക്സ്ഷോറൂം വില 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് പോകുന്നത്. ഫെയ്സ്ലിഫ്റ്റ് മോഡലിന് അല്‍പ്പം വില കൂടാന്‍ സാധ്യതയുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതേ മോഡലിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, April 25, 2025, 18:01 [IST]
English summary
Kia crossed 15 lakh unit production milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X