കുറഞ്ഞ വിലയില്‍ ഒരു ഇവി കൂടി കളത്തിലേക്ക്! ടീസര്‍ ട്രെന്‍ഡിംഗ്, പണി വീണ്ടും ടാറ്റക്ക്?

വിവിധ ബോഡിടൈപ്പിലായി നിരവധി ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വലിയ രീതിയില്‍ ജനകീയമാകാതിരിക്കാനുള്ള ഒരു കാരണം മതിയായ ചെറുകാറുകള്‍ ഇല്ല എന്നുള്ളതാണ്. സാധാരണ ജനങ്ങള്‍ക്ക് വാങ്ങാന്‍ പറ്റിയ വിലയിലുള്ള ചെറുഇവികള്‍ വിരലിലെണ്ണാവുന്ന അത്ര മാത്രമേ നിലവില്‍ വില്‍പ്പനക്കെത്തുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ പുതിയ ചെറു ഇലക്ട്രിക് വാഹനമായ EV2 വികസിപ്പിക്കുന്നത്. ഈ വര്‍ഷം നടന്ന കിയ ഇവി ദിനത്തില്‍ ഈ മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി വിവിധ സ്ഥലങ്ങളിലായി ഇവിയുടെ പരീക്ഷണ ഓട്ടങ്ങള്‍ തകൃതിയായി നടന്നു വരികയാണ്.

ഈ കാര്‍ 2026 ജനുവരിയില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. 2026 ജനുവരി ഒമ്പതിന് ആരംഭിക്കാനിരിക്കുന്ന ബ്രസല്‍സ് മോട്ടോര്‍ ഷോയില്‍ വെച്ച് ആഗോള തലത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഇവിയുടെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് കൊറിയന്‍ ബ്രാന്‍ഡ്. ബെല്‍ജിയം തലസ്ഥാന നഗരത്തില്‍ വെച്ച് നടക്കുന്ന ഇവന്റില്‍ വെച്ച് EV2-വിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവതരിപ്പിക്കാനാണ് കിയ ഒരുങ്ങുന്നത്.

kia ev2 teaser

കറുത്ത തുണികൊണ്ട് മൂടിയ നിലയിലുള്ള കിയ EV2 കാറിന്റെ ടീസര്‍ ഓണ്‍ലൈനില്‍ തരംഗമായി. ഡിസൈന്‍ വശം കിയ EV2 അതിന്റെ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ നിലനിര്‍ത്തിയതായി ടീസര്‍ ചിത്രം സൂചന നല്‍കുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്ത് ചരിഞ്ഞ റൂഫ് ലൈന്‍, റൂഫിലെ സ്‌പോയിലറുകള്‍, പിന്നിലെ ചരിഞ്ഞ വിന്‍ഡ്‌സ്‌ക്രീന്‍, കണ്‍സെപ്റ്റ് കാറിലെ മുന്‍ഭാഗത്തെ ലൈറ്റിംഗ് ഘടകങ്ങള്‍ എന്നിവയെല്ലാം ടീസറില്‍ വ്യക്തമായി കാണാം.

എന്നിരുന്നാലും, ലൈറ്റിംഗ് സജ്ജീകരണത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ടീസറില്‍ ലഭ്യമല്ല. ഇവിയുടെ പ്രൊഡക്ഷന്‍ പതിപ്പില്‍ ലൈറ്റിംഗ് സെറ്റപ്പില്‍ ചില്ലറ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും, വാഹനത്തിന്റെ അടിസ്ഥാന രൂപകല്‍പ്പനക്ക് കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് ദൃശ്യമായ പ്രകടമായ മാറ്റങ്ങളില്‍ ഒന്ന് മുന്‍ഭാഗത്തെ നീളം അല്‍പ്പം കുറച്ചതാണ്. ഇത് ആത്യന്തികമായി വാഹനത്തിന്റെ പ്രായോഗികത കൂട്ടാന്‍ സഹായിച്ചേക്കാം.

kia ev2 teaser

കൂടാതെ, കണ്‍സെപ്റ്റ് പതിപ്പില്‍ ബി പില്ലര്‍ ഇല്ലായിരുന്നെങ്കിലും പ്രൊഡക്ഷന്‍ പതിപ്പില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.കാറിന്റെ ഉള്‍ഭാഗത്ത് സീറ്റ് കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. യാത്രക്കാരുടെ സൗകര്യത്തിനും കാര്‍ഗോ ശേഷിക്കും മുന്‍വശത്തും പിന്നിലുമായി സ്ലൈഡിംഗ് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പവര്‍ട്രെയിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 400 വോള്‍ട്ട് ആര്‍ക്കിടെക്ച്ചറിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കിയയുടെ ഇലക്ട്രിക് വാഹന നിരയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള മോഡലായിരിക്കും EV2 എന്നാണ് വിലയിരുത്തല്‍. അതേസമയം, കിയയുടെ പ്രീമിയം മോഡലുകളായ EV6, EV9 എന്നിവ 800 വോള്‍ട്ട് ഇ-ജിഎംപി (E-GMP) ആര്‍ക്കിടെക്ച്ചറിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ മോഡലുകളില്‍ ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് വരുന്നത്.

kia ev2 teaser

കിയ EV2-വിന് രണ്ട് ബാറ്ററി പായ്ക്കുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഹ്യുണ്ടായി ഇന്‍സ്റ്ററിന് സമാനമായി 39 kWh, 46 kWh ബാറ്ററി ഓപ്ഷനുകള്‍ വരാന്‍ പോകുന്ന കിയ മോഡലിന് ലഭിക്കുമെന്ന് കരുതപ്പെടുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇവ 450 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ഈ കാര്‍ കിയ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി, എംജി കോമെറ്റ് ഇവി പോലുള്ള എന്‍ട്രി ലെവല്‍ ഇവികള്‍ക്ക് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നതിനാല്‍ EV2 ഇന്ത്യയില്‍ എത്തിക്കുന്ന കാര്യം കിയ പരിഗണിച്ചേക്കും.

നിലവില്‍ 17.99 ലക്ഷം രൂപ പ്രാരംഭ വിലയുള്ള കാരെന്‍സ് ക്ലാവിസ് ഇവിയാണ് ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന കിയ ഇലക്ട്രിക് കാര്‍. എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് ഉള്ള സാഹചര്യത്തില്‍ കിയ ഒരു പുത്തന്‍ മോഡല്‍ പുറത്തിറക്കിയാല്‍ ഇന്ത്യക്കാര്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

More from DriveSpark

Article Published On: Thursday, December 4, 2025, 7:00 [IST]
English summary
Kia ev2 small electric car teased ahead of global debut brussels motor show 9th january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X