കഴിഞ്ഞ മാസം വില്‍പ്പന വട്ടപ്പൂജ്യം! ഇത്രയും പേരുകേട്ട കമ്പനിക്ക് അപമാനമാവുമോ ഈ കാർ

ഇന്ത്യന്‍ കാര്‍ വിപണിയിലെ ടോപ് 5 കമ്പനികളില്‍ ഒന്നാണ് കിയ. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഫെബ്രുവരി ഒന്നാം തീയതി പുതിയ സിറോസ് എസ്‌യുവി പുറത്തിറക്കിയിരുന്നു. രാജ്യത്ത് കോംപാക്ട് എസ്‌യുവികള്‍ക്ക് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് മുതലെടുക്കാനാണ് കമ്പനി സിറോസ് പുറത്തിറക്കിയത്. ആദ്യ മാസം 5000 ബുക്കിംഗ് നേടി സിറോസ് കമ്പനിയുടെ പ്രതീക്ഷ കാത്തു. വരും മാസങ്ങളില്‍ ഇന്ത്യയിലെ വിപണി വിഹിതം ഉയര്‍ത്താന്‍ സിറോസ് തങ്ങളെ സഹായിക്കുമെന്നാണ് കിയ പ്രതീക്ഷിക്കുന്നത്. ഇതിനിടെ 2025 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം കോംപാക്റ്റ് എസ്‌യുവിയായ സോനെറ്റിന് 7,000-ത്തിലധികം പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ കമ്പനിയുടെ അന്നദാതാവായിരുന്ന സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോയ മാസം 6,000-ത്തിലധികം പേര്‍ സെല്‍റ്റോസ് വാങ്ങാനായി കിയ ഷോറൂമിലെത്തി. എന്നിരുന്നാലും ഈ കാലയളവില്‍ ഒരു യൂണിറ്റ് പോലും വിറ്റ് പോകാത്ത ഒരു കിയ കാര്‍ ഉണ്ട്. അത് ഏതാണെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കുന്നത്.

kia ev6

കിയ നിലവില്‍ ഒരു ഇലക്ട്രിക് കാര്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് എസ്‌യുവിയായ കിയ EV6 സമ്പൂര്‍ണ ഇറക്കുമതിയായാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാറിന് ഉയര്‍ന്ന വിലയുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഇവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 60.97 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 65.97 ലക്ഷം രൂപ മുടക്കണം. ഇത്രയും വിലയുള്ളതിനാലാകും ജനുവരിയില്‍ ഒരാള്‍ പോലും 5 സീറ്റര്‍ ഇ-എസ്‌യുവി വാങ്ങിയില്ല.

യാച്ച് ബ്ലൂ, അറോറ ബ്ലാക്ക് പേള്‍, റണ്‍വേ റെഡ്, സ്‌നോ വൈറ്റ് പേള്‍, മൂണ്‍സ്‌കേപ്പ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ കിയ EV6 വാങ്ങാം. ഇവിയുടെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ കാറിന്റെ മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയയോട് ഇഴുകി ചേരുന്ന ഒരു സെറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ക്കൊപ്പം മുന്‍വശത്ത് വളരെ സ്ലീക്കായ എല്‍ഇഡി ഡിആര്‍എല്ലുകളും കമ്പനി നല്‍കിയിട്ടുണ്ട്. വളരെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് വാഹനത്തിന് ലഭിക്കുന്നത്.

kia ev6 rear profile

അല്‍പ്പം താഴയായി നല്‍കിയിരിക്കുന്ന എയര്‍ ഇന്‍ടേക്കും കാറിന്റെ ഫ്രണ്ട് ഫാസിയയുടെ ലുക്ക് വര്‍ധിപ്പിക്കുന്നു.എക്സ്റ്റീരിയര്‍ പോലെ തന്നെ ഇലക്ട്രിക് എസ്‌യുവിക്ക് പ്രീമിയം ഇന്റീരിയറും ലഭിക്കുന്നു. സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ ഇലക്ട്രിക് എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു.

ഇതിനുപുറമെ, 14 സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ് എന്നിവയും ഇവിയില്‍ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 8 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി),
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകള്‍ ഇലക്ട്രിക് എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്.

പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ ഇവിക്ക് 77.4 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 528 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 50 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1 മണിക്കൂര്‍ 13 മിനിറ്റിനുള്ളില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

അതേസമയം ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 36 മണിക്കൂര്‍ എടുക്കും. ഇന്ത്യന്‍ വിപണിയില്‍ കിയ EV6 ബിഎംഡബ്ല്യു i4, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുമായാണ് മത്സരിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ വെച്ച് നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി EV6-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസൈന്‍, ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ക്കൊപ്പം ഇവിയില്‍ പുതിയ ഫീച്ചറുകളും കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, February 8, 2025, 10:00 [IST]
English summary
Kia ev6 electric suv registered 0 unit sales in january 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X