18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഓള്‍ കേരള ട്രിപ്പടിക്കാം! കിയയുടെ പുത്തന്‍ ഇവിയുടെ വില പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 (2025 Kia EV6) ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. 2025 കിയ EV6 65.9 ലക്ഷം എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങി. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള GT ലൈന്‍, GT ലൈന്‍ AWD എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോ കിയ ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഫെയ്സ്ലിഫ്റ്റ് അവതാരത്തില്‍ എത്തുന്ന വാഹനത്തിന് ഡിസൈന്‍ അപ്ഡേറ്റ്, പുതിയ സവിശേഷതകള്‍, കൂടുതല്‍ ശ്രേണിയുള്ള വലിയ ബാറ്ററി പായ്ക്ക് എന്നിവ ലഭിക്കുന്നു. നിറങ്ങളുടെ കാര്യത്തില്‍, കിയ EV6 ഫെയ്സ്ലിഫ്റ്റ് സ്‌നോ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, വുള്‍ഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ ലഭ്യമാണ്.

kia ev6

വലുപ്പത്തിന്റെ കാര്യത്തില്‍ മുന്‍ഗാമിയുമായി മാറ്റമൊന്നുമില്ല. ഇലക്ട്രിക് കാറിന് 4,695mm നീളവും 1,890mm വീതിയും 1,570mm ഉയരവുമുണ്ട്. 2,900mm വീല്‍ബോണുള്ളത്. രസകരമെന്നു പറയട്ടെ, വലിപ്പത്തില്‍ മാറ്റം വരുത്താതെ തന്നെ ഒരു വലിയ ബാറ്ററി പായ്ക്ക് കാറില്‍ ഘടിപ്പിക്കാന്‍ കിയക്ക് സാധിച്ചു. അപ്ഡേറ്റോടെ EV6 കൂടുതല്‍ അഗ്രസീവ് ലുക്ക് നേടിയിട്ടുണ്ട്.

പുതിയ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, GT-ലൈന്‍ സ്‌പെക്ക് ഫ്രണ്ട് ബമ്പര്‍, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്‍ഭാഗത്ത് സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് കിയ EV6 മോഡലിന് കൂടുതല്‍ സ്പോര്‍ട്ടിയറും അഗ്രസീവുമായ സ്‌റ്റൈലിംഗ് സമ്മാനിച്ചിട്ടുണ്ട്.

kia ev6 side view

ഡ്രൈവര്‍ക്കുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും ഉള്‍ക്കൊള്ളുന്ന പുതിയ ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേ കിയ EV6-ന്റെ ഇന്റീരിയറിലെ ശ്രദ്ധേയമായ അപ്ഗ്രേഡുകളില്‍ ഒന്നാണ്. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിള്‍ കാര്‍പ്ലേയ്ക്കുമായി വയര്‍ലെസ് കണക്റ്റിവിറ്റി പുതിയ മോഡലില്‍ ഉണ്ട്. 2-സ്പോക്ക് ഡി-കട്ട് സ്റ്റിയറിംഗ് വീലില്‍ ഒരു ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഇല്ലാതെ തന്നെ EV6 സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രാപ്തമാക്കുന്നു.

കിയ EV6-നുള്ള OTA അപ്ഗ്രേഡുകള്‍ നാവിഗേഷനും ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങളും ഉള്‍ക്കൊള്ളുന്നുന്നു. ഒരു ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, മെച്ചപ്പെടുത്തിയ 12 ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ സിസ്റ്റം എന്നിവയാണ് ക്യാബിലേക്കുള്ള മറ്റ് അപ്ഗ്രേഡുകള്‍. അഞ്ച് പുതിയ ഓട്ടോണമസ് സവിശേഷതകള്‍ ഉള്‍പ്പെടെ 27 സവിശേഷതകളുള്ള അപ്ഡേറ്റ് ചെയ്ത ADAS സ്യൂട്ടും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

kia ev6 interior

ബ്രാന്‍ഡിന്റെ ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (E-GMP) ആര്‍ക്കിടെക്ചറില്‍ അധിഷ്ഠിതമായ പുതിയ EV6 ഇപ്പോള്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 84kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 77.4 kWh യൂണിറ്റിന് പകരമായാണ് ഇത് വരുന്നത്. ഇവിയിലെ പവര്‍ട്രെയിന്‍ 320bhp, 605Nm എന്നിവയുടെ സംയോജിത ഔട്ട്പുട്ട് വികസിപ്പിക്കുന്നു. ക്ലെയിംഡ് റേഞ്ച് 663 കിലോമീറ്ററായി. പുതിയ ബാറ്ററി 350 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

ഇതുവഴി 18 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ ഇവി വെറും 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഹ്യുണ്ടായി കസിന്‍ മോഡലായ അയോണിക് 5 കൂടാതെ BYD സീലിയോണ്‍ 7, ബിഎംഡബ്ല്യു iX1, മെര്‍സിഡീസ് ബെന്‍സ് EQA, വോള്‍വോ C40 റീചാര്‍ജ് എന്നിവയുമായാണ് ഇത് ഏറ്റുമുട്ടുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 26, 2025, 19:53 [IST]
English summary
Kia ev6 facelift launched in india price design specs feature range details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X