കിയ ഓണര്‍മാരുടെ ശ്രദ്ധക്ക്, ഈ കാര്‍ ഉടന്‍ ഷോറൂമിലെത്തിക്കുക! നിങ്ങളുടെ നല്ലതിന് വേണ്ടിയാണെന്ന് കമ്പനി
ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ കിയ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന പ്രീമിയം ഇവിയാണ് EV6. കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ മോഡലായ ഇതിന് ഉയര്‍ന്ന വിലയാണുള്ളത്. കഴിഞ്ഞ ഏതാനും മാസത്തെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും 2025 ജനുവരിയിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മാസം കിയ EV6-ന്റെ ഒരു യൂണിറ്റ് പോലും വിറ്റുപോയിട്ടില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ അരങ്ങേറിയ 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് കിയ EV6-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഒരുപക്ഷേ അതായിരിക്കാം വില്‍പ്പന കുറയാന്‍ കാരണം.
ഈ കാര്‍ ഇതിനോടകം വാങ്ങിയ ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ ഒരു വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റിലെ (ICCU) സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി കിയ ഇന്ത്യ 1380 കാറുകള്‍ തിരിച്ചുവിളിക്കുകയാണ്. 2022 മാര്‍ച്ച് മൂന്നിനും 2023 ഏപ്രില്‍ 14-നും ഇടയില്‍ നിര്‍മ്മിച്ച 1,380 യൂണിറ്റ് EV6 കാറുകളാണ് കിയ ഇന്ത്യ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്.

EV6 ലെ 12V ഓക്‌സിലറി ബാറ്ററിയുടെ ചാര്‍ജിംഗ് പ്രക്രിയയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനാണ് തിരിച്ചുവിളിക്കല്‍. കിയ EV6 ഉടമകള്‍ക്ക് മികച്ച ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് നല്‍കുന്നതിനായി സോഫ്റ്റ്വെയര്‍ മുന്‍കൂര്‍ അപ്ഡേറ്റ് ചെയ്യുകയാണെന്ന് കൊറിയന്‍ കമ്പനി പറയുന്നു. ഇലക്ട്രിക് കാര്‍ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് കിയ ഇന്ത്യ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തെ (MoRTH) അറിയിച്ചിട്ടുണ്ട്.
കാര്‍ തിരിച്ച് വിളിക്കുന്നത് സംബന്ധിച്ച് മോല്‍പ്പറഞ്ഞ കാലയളവില്‍ നിര്‍മിച്ച കിയ EV6 ഉടമകളുമായി കമ്പനി അധികൃതര്‍ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഒരു കിയ EV6 ഉടമയാണെങ്കില്‍ ഇക്കാര്യം മനസ്സില്‍ വെക്കുക. മാത്രമല്ല നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും ഈ കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തിരിച്ചുവിളിയെ കുറിച്ച് അവരെ അറിയിക്കാനും ശ്രദ്ധിക്കു. കാറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനുള്ള അപ്‌ഡേറ്റ് ആയതിനാല്‍ ഉറപ്പായും ഇത് അറിയിക്കാന്‍ മറക്കല്ലേ.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ കിയ EV6 മോഡലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഫെയ്സ്ലിഫ്റ്റിന് മുമ്പുള്ള കിയ EV6 ആണ് തിരിച്ചുവിളി ബാധിച്ച മോഡല്‍. കാറിന്റെ ബാറ്ററി പായ്ക്ക് ഉള്‍പ്പെടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി അപ്ഡേറ്റുകള്‍ ലഭിക്കുന്നു.
പുതിയ 2 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മെച്ചപ്പെട്ട ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍ എന്നിവയുള്‍പ്പെടെ കാറിന്റെ ഇന്റീരിയറുകള്‍ക്ക് അപ്ഡേറ്റുകള്‍ ലഭിക്കുന്നു.കിയ EV6 ഫെയ്സ്ലിഫ്റ്റില്‍ 650 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന വലിയ 84 kWh ബാറ്ററി പായ്ക്ക് ഉണ്ട്.
ഇവിയുടെ ചാര്‍ജിംഗ് കഴിവുകളും മെച്ചപ്പെട്ടിട്ടുണ്ട്. ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളില്‍ ഇപ്പോള്‍ ഇവിയുടെ ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. കിയ EV6-നുള്ള ബുക്കിംഗ് ജനുവരി 17-ന് ആരംഭിച്ചു. വില പ്രഖ്യാപനവും ഡെലിവറിയും വരും മാസങ്ങളില്‍ നടക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








