15 ലക്ഷം ഓഫർ നൽകിയിട്ടും ആർക്കും വേണ്ട! നവംബറിൽ കണ്ണീരോടെ 600KM റേഞ്ചുള്ള കിയയുടെ ഇവി
ആഡംബര ഇലക്ട്രിക് വാഹനം വാങ്ങുന്നവർ വളരെ ചുരുക്കമാണ്, എന്നാൽ പല പ്രീമിയം ബ്രാൻഡുകളും വലിയ തരക്കേടില്ലാതെ വിറ്റുപോകുന്നുണ്ട്. പക്ഷേ കൊറിയൻ ബ്രാൻഡായ കിയയുടെ ആഡംബര ഇവിയും 660 കിലോമീറ്റർ റേഞ്ചും നൽകുന്ന മോഡലായ ഇവി6-ന് മാത്രം അത്ര നല്ല കാലം അല്ല. ഒരു മോഡലെങ്കിലും വിറ്റു പോകട്ടെ എന്ന് കരുതി 15 ലക്ഷം രൂപ വരെയാണ് മോഡലിന് ഓഫർ പ്രഖ്യാപിച്ചത്. എന്നിട്ടും നവംബർ മാസത്തിൽ ഒറ്റ യൂണിറ്റ് പോലും വിറ്റു പോയില്ല എന്നതാണ് അതിശയകരമായ കാര്യം. വാഹനത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
നവംബറിൽ മാത്രമല്ല ഒക്ടോബറിലും കിയ ഇവി6 ഒരു യൂണിറ്റ് പോലും വിറ്റു പോയിട്ടില്ല. 2024 വർഷത്തിൽ നവംബറിലെ കണക്കുകൾ നോക്കിയാൽ 68 യൂണിറ്റുകൾ വിറ്റുപോയിരുന്നു, എന്നാൽ 2025-ലേക്ക് എത്തിയപ്പോൾ കിയയുടെ ഈ ആഡംബര ഇവിയോട് ജനങ്ങൾക്ക് പ്രിയം കുറഞ്ഞിരിക്കുകയാണ്. 72 ലക്ഷം രൂപയാണ് കിയ EV6-ൻ്റെ ഓൺറോഡ് വില. അതിൽ നിന്ന് 15 ലക്ഷം രൂപയോളം നിങ്ങൾക്ക് കിഴിവ് ലഭിക്കുന്നുണ്ട്.

ഈ മാർച്ച് മാസത്തിലാണ് മുഖം മിനുക്കിയ മോഡൽ ബ്രാൻഡ് അവതരിപ്പിച്ചത്. പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭ്യമാകു എന്നതാണ് പ്രധാന പ്രത്യേകത. ഡിസൈന്‍ അപ്ഡേറ്റ്, പുതിയ സവിശേഷതകള്‍, കൂടുതല്‍ ശ്രേണിയുള്ള വലിയ ബാറ്ററി പായ്ക്ക് എന്നിവയൊക്കെ വാഹനത്തിന് ലഭിക്കുന്നുണ്ട്.
നിറങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ കിയ EV6 ഫെയ്സ്ലിഫ്റ്റ് സ്‌നോ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, വുള്‍ഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ ലഭ്യമാണ്. വലിപ്പത്തിലും അളവിലും ഒന്നും പഴയ മോഡലുമായി ഒരു വ്യത്യാസവുമില്ല. വലിപ്പത്തിൻ്റെ കാര്യം നോക്കുകയാണെങ്കിൽ കിയയുടെ ആഡംബര ഇവിക്ക് 4,695mm നീളവും 1,890mm വീതിയും 1,570mm ഉയരവുമുണ്ട്. 2,900mm വീല്‍ബേസുമാണുള്ളത്.

പുത്തൻ ബാറ്ററി പായ്കക് ലഭിക്കുമ്പോൾ സാധാരണ വാഹനത്തിന് വലിപ്പം കൂട്ടുക എന്നത് എല്ലാ ബ്രാൻഡുകളും ചെയ്യുന്നതാണ് പക്ഷേ ഇവി6-ൽ അതും കാണാനില്ല. പുതിയ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, GT-ലൈന്‍ സ്‌പെക്ക് ഫ്രണ്ട് ബമ്പര്‍, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്‍ഭാഗത്ത് സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്ലാ ലഭിക്കുന്നു.
അകത്തേക്ക് കയറിയാൽ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും ഉള്‍ക്കൊള്ളുന്ന പുതിയ ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേ കിയ EV6-ന്റെ ഇന്റീരിയറിലെ ശ്രദ്ധേയമായ അപ്ഗ്രേഡുകളില്‍ ഒന്നാണ് എന്ന് തന്നെ പറയാം. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിള്‍ കാര്‍പ്ലേയ്ക്കുമായി വയര്‍ലെസ് കണക്റ്റിവിറ്റി പുതിയ മോഡലില്‍ ഉണ്ട്. 2-സ്പോക്ക് ഡി-കട്ട് സ്റ്റിയറിംഗ് വീലില്‍ ഒരു ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഇല്ലാതെ തന്നെ EV6 സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നു.

EV6 ഇപ്പോള്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 84kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 77.4 kWh യൂണിറ്റിന് പകരമായാണ് ഇത് വരുന്നത്. ഇവിയിലെ പവര്‍ട്രെയിന്‍ 320bhp, 605Nm എന്നിവയുടെ സംയോജിത ഔട്ട്പുട്ട് വികസിപ്പിക്കുന്നു. ക്ലെയിംഡ് റേഞ്ച് 663 കിലോമീറ്ററായി. പുതിയ ബാറ്ററി 350 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നവയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








