വാഹന മാമാങ്കത്തിൽ മിന്നി തിളങ്ങാൻ തയ്യാറെടുത്ത് കിയ; ഷോയിലെ സ്റ്റാറായി എത്തുന്നത് ഇവയെല്ലാം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഓട്ടോ എക്സ്പോയ്ക്ക് ഏതാനും മണിക്കൂറിനുള്ളിൽ തുടക്കം കുറിക്കും. ഇന്ത്യൻ വിപണിയിലെ മിക്ക വാഹന നിർമ്മാതാക്കളും ഇതിനോടകം 2025 ഓട്ടോ എക്സ്പോയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയും വമ്പൻ പദ്ധതികളും പുത്തൻ ലോഞ്ചുകളുമായിട്ടാണ് എത്തുന്നത്. കിയയുടെ പവലിയനിലെ രണ്ട് പ്രധാന പുതിയ മോഡലുകൾ സിറോസ് കോംപാക്ട് എസ്‌യുവിയും EV 6 ഫെയ്‌സ്‌ലിഫ്റ്റുമായിരിക്കും. കഴിഞ്ഞ മാസം ആഗോളതലത്തിൽ സിറോസ് അരങ്ങേറ്റം കുറിച്ചിരുന്നു, EV6 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഇത് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും എന്നത് ശ്രദ്ധേയമാണ്.

കിയയുടെ നിലവിലുള്ള കാറുകളായ EV9 ഇലക്ട്രിക് എസ്‌യുവി, കാർണിവൽ എംപിവി എന്നിവയും ഇവയ്ക്ക് ഒപ്പം എക്സ്പോ വേദിയിൽ ഉണ്ടാകും. ഇന്ത്യൻ വിപണിയിൽ എത്തി വളരെ ചുരുക്കം നാളുകൾ കൊണ്ട് ജനങ്ങളുടെ മനം കവർന്ന ഒരു ബ്രാൻഡാണ് കിയ, അതിനാൽ തന്നെ 2025 ഓട്ടോ എക്സ്പോയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു പവില്യനാവും കിയയുടേത്.

കിയ സിറോസ്: സോണറ്റിന് ശേഷം കിയയുടെ കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ രണ്ടാം മോഡലാണ് സിറോസ്. റിയർ സീറ്റ് സുഖസൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വലിയ വീൽബേസ്, ടോൾബോയ് ഡിസൈൻ, റിയർ സീറ്റ് സ്ലൈഡിംഗ് & റീക്ലൈനിംഗ് ഫംഗ്ഷനുകൾ, സീറ്റ് സ്ക്വാബിനുള്ള വെന്റിലേഷൻ ഫംഗ്ഷൻ തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ, നിലവിലുള്ള മറ്റ് കോംപാക്ട് എസ്‌യുവികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു എന്ന് നിസംശയം പറയാം.

ഹുഡിന് കീഴിൽ, സിറോസിന് നമുക്ക് ഏവർക്കും പരിചിതമായ 120 bhp പവർ പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 116 bhp പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ ലഭിക്കുന്നു. ഏകദേശം ഒരു വർഷത്തിനുള്ളിൽ ഇതിന്റെ ഒരു ഇലക്ട്രിക് പതിപ്പ് കൂടെ വരും എന്നാണ് റിപ്പോർട്ട്.

രൂപകൽപ്പനയുടേയും ഡിസൈന്റെയും കാര്യത്തിൽ, സിറോസ് കുഞ്ഞൻ മോഡൽ ഫ്ലാഗ്ഷിപ്പ് EV9 എസ്‌യുവിയിൽ നിന്ന് കാര്യമായി പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് എങ്കിലും, അതിന്റെ സമൂലമായ സ്റ്റൈലിംഗിൽ ചെറിയ വ്യത്യാസങ്ങൾ ഒക്കെയുണ്ട്. സൈഡ് പ്രൊഫൈൽ ശ്രദ്ധിക്കുമ്പോൾ, സിറോസിന്റെ ലുക്ക് 2000 കാലയളവിന്റെ തുടക്കത്തിൽ വിപണിയിൽ എത്തിയിരുന്ന സ്കോഡ യത്തിയോട് സാമ്യമുള്ളതാണിത്.

കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ്: സിറോസിനു ശേഷം, കിയ ഓട്ടോ എക്‌സ്‌പോയിൽ EV6 ഫെയ്‌സ്‌ലിഫ്റ്റും പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇത് ആഗോളതലത്തിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു, പുതുക്കിയ മോഡൽ പരിഷ്കരിച്ചതും, കൂടുതൽ ആംഗിൾ ലൈറ്റിംഗ് ഘടകങ്ങളുമുള്ള ഒരു പുതിയ ഫാസിയ അവതരിപ്പിക്കുന്നു.

ഫ്രണ്ട് ബമ്പറിനും ലോവർ ഗ്രില്ലിനും മറ്റ് ഡിസൈൻ മാറ്റങ്ങളുമായി നന്നായി ഇണങ്ങുന്ന ഒരു പുതിയ രൂപഭാവം ലഭിക്കുന്നു. ഇന്റീരിയറിന് കാര്യമായ ടെക്നിക്കൽ അപ്‌ഗ്രേഡുകൾ ലഭിക്കുന്നു. ഡിജിറ്റൽ റിയർ-വ്യൂ മിറർ, മെച്ചപ്പെട്ട ഹെഡ് -അപ്പ് ഡിസ്‌പ്ലേ, AI - അധിഷ്ഠിത നാവിഗേഷൻ സജ്ജീകരണം, പുതിയ ടു -സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഇതിൽ വരുന്നത്. അതോടൊപ്പം കൂടുതൽ റേഞ്ചുള്ള ഒരു വലിയ 84 kWh ബാറ്ററി പായ്ക്കും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

മെക്കാനിക്കലിന്റെ കാര്യത്തിൽ, മുകളിൽ സൂചിപ്പിച്ചതു പോലെ EV6 ഫെയ്‌സ്‌ലിഫ്റ്റിന് ഒരു വലിയ ബാറ്ററി ലഭിക്കുന്നു. ഇത് ഇപ്പോൾ 84 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്, ഇത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ 77.4 kWh പായ്ക്കിന് പകരമാണ്. വലിയ ബാറ്ററിക്ക് 494 കിലോമീറ്റർ റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

EV6 RWD -ക്ക് 229 bhp പവറും 350 Nm ടോർക്കും പുറപ്പെടുവികുന്ന ഒരു സിംഗിൾ മോട്ടോർ ലഭിക്കുന്നു, അതേസമയം ഡ്യുവൽ -മോട്ടോർ വേരിയന്റുകൾ 325 bhp പവറും 605 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. റൈഡ് കംഫർട്ട് മെച്ചപ്പെടുത്തുന്ന ഫ്രീക്വൻസി -സെലക്ടീവ് ഡാംപറുകളും ഇവിയ്ക്ക് ലഭിക്കുന്നു. 2025 -ൽ കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, January 16, 2025, 18:02 [IST]
English summary
Kia gears up for auto expo 2025 syros and ev6 facelift ready for the show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X