20.75KM മൈലേജുള്ള ഡീസല്‍ എസ്‌യുവിക്ക് ₹1.60 ലക്ഷം വരെ കിഴിവ്! കിയ ഷോറൂമില്‍ ആദായവില്‍പ്പന, വേഗം വിട്ടോ
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലിയോടനുബന്ധിച്ച് കാര്‍ വില്‍പ്പനയും പൊടിപൊടിക്കാറുണ്ട്. വിശേഷ ദിവസങ്ങളില്‍ പുതിയ വാഹനം വാങ്ങുന്നത് ശുഭകരമായതിനാല്‍ ഉത്സവ സീസണില്‍ ഇന്ത്യക്കാര്‍ കാര്‍ ഷോറൂമുകളിലേക്ക് ഒഴുകുന്നു. ഇപ്പോള്‍ ദീപാവലിയോട് അനുബന്ധിച്ച് കിയ ഇന്ത്യ ഐസിഇ കാറുകള്‍ക്ക് 1.6 ലക്ഷം രൂപ വരെ കിഴിവുകള്‍ പ്രഖ്യാപിച്ചു. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ വഴി പല മോഡലുകളുടെയും വില കുറച്ചതിനാല്‍ പുതിയ കാര്‍ വാങ്ങാന്‍ പ്ലാനുള്ളവര്‍ക്ക് ഇത് മികച്ച അവസരമാണ്. 45,000 രൂപ മുതല്‍ 1.15 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
ഉത്സവകാല ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, ലോയല്‍റ്റി ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സോനെറ്റ്, സെല്‍റ്റോസ് പോലുള്ള പ്രധാന മോഡലുകള്‍ക്ക് ശ്രദ്ധേയമായ വിലക്കുറവുകള്‍ ലഭിക്കുന്നുണ്ട്. കിയയുടെ മോഡല്‍ തിരിച്ചുള്ള ദീപാവലി കിഴിവുകള്‍ ചുവടെ വായിക്കാം.. ഏറ്റവും കൂടുതല്‍ ഓഫറുള്ള കാറുകളാണ് ഏറ്റവും മുകളില്‍ പരാമര്‍ശിക്കുന്നത്.

കിയ സിറോസ്: ഫെസ്റ്റിവല്‍ സീസണ്‍ ഓഫറിന് കീഴില്‍ കിയ സിറോസ് എസ്‌യുവിക്ക് 1,60,400 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നീ വേരിയന്റുകളിലാണ് ഈ കോംപാക്ട് എസ്‌യുവി ഓഫര്‍ ചെയ്യുന്നത്. നിലവില്‍ കിയ സിറോസിന്റെ ബേസ് വേരിയന്റിന്റെ വില 8.67 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 15.94 ലക്ഷം രൂപ മുടക്കണം.
118 bhp പവറും 172 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും, 114 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സിറോസിന് കരുത്തേകാന്‍ എത്തുന്നത്. 6 സ്പീഡ് MT, 7 സ്പീഡ് DCT, 6 സ്പീഡ് AT എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ലിറ്ററിന് 17.65 കിലോമീറ്റര്‍ മുതല്‍ 20.75 കിലോമീറ്റര്‍ വരെയാണ് സിറോസിന്റെ ക്ലെയിംഡ് മൈലേജ്.

കിയ സെല്‍റ്റോസ്: കൊറിയന്‍ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആദ്യ മോഡല്‍ ആയ സെല്‍റ്റോസിന് 1.47 ലക്ഷം രൂപ വരെയാണ് കിഴിവ്. HTE (O), HTK, HTK (O), HTK+, HTK+ (O), HTX, HTX (O), GTX+, X Line എന്നിങ്ങനെ ഒമ്പത് ട്രിം ലെവലുകളില്‍ സെല്‍റ്റോസ് വാങ്ങാം. നിലവില്‍ 10.79 ലക്ഷം രൂപ മുതല്‍ 19.81 ലക്ഷം രൂപ വരെയാണ് സെല്‍റ്റോസിന്റെ വില.
മിഡ്‌സൈസ് എസ്‌യുവിയും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 115hp പവറുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 160hp കരുത്തുള്ള ടര്‍ബോ-പെട്രോള്‍, 116hp പവറുള്ള ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് വാഗ്ദാനം ചെയ്യുന്നത്. ഈ മൂന്ന് എഞ്ചിനുകളും മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കാം.

കിയ കാരന്‍സ്, കാരന്‍സ് ക്ലാവിസ്: കിയ പുറത്തിറക്കുന്ന എംപിവി മോഡലുകളായ കാരെന്‍സിനും കാരെന്‍സ് ക്ലാവിസിനും മികച്ച കിഴിവുകളുണ്ട്. ഉത്സവകാല ഓഫറിന് കീഴില്‍ കാരെന്‍സിന് 83200 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതേസമയം അടുത്ത കാലത്തായി പുറത്തിറങ്ങിയ കാരെന്‍സ് ക്ലാവിസ് വാങ്ങുന്നവര്‍ക്ക് 141800 രൂപ വരെ ലാഭിക്കാനാണ് അവസരം.
നിലവില്‍ പ്രീമിയം (O) ട്രിമ്മില്‍ മാത്രം വില്‍ക്കുന്ന കാരെന്‍സിന്റെ വില തുടങ്ങുന്നത് 10.79 ലക്ഷം രൂപ മുതലാണ്. കാരന്‍സ് ക്ലാവിസിന്റെ വില 11.08 ലക്ഷം രൂപ മുതല്‍ 20.71 ലക്ഷം രൂപ വരെ പോകുന്നു. HTE, HTE (O), HTK, HTK+, HTK+ (O), HTX, HTX (O), HTX+ എന്നീ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.
സെല്‍റ്റോസിനെപ്പോലെ, കിയ കാരന്‍സ് ക്ലാവിസിലും 115hp NA പെട്രോള്‍, 160hp ടര്‍ബോ-പെട്രോള്‍, 116hp ഡീസല്‍ എന്നിങ്ങനെ മൂന്ന് 1.5 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. സ്റ്റാന്‍ഡേര്‍ഡ് കാരെന്‍സില്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് ലഭ്യമല്ല. മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്. കാരെന്‍സ് ക്ലാവിസ് ടര്‍ബോ-പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ്.
കിയ സോനെറ്റ്: ഒക്‌ടോബറില്‍ സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവിക്ക് കിയ 1,02,700 ലക്ഷം രൂപ വരെയാണ് കിഴിവ് പ്രഖ്യാപിച്ചത്. HTE, HTE (O), HTK, HTK (O), HTK+, HTK+ (O), HTX, GTX+, X-Line എന്നീ ട്രിമ്മുകളിലാണ് സോനെറ്റ് ലഭ്യമാകുന്നത്. കിയ സോനെറ്റിന്റെ വില 7.30 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെയാണ്. സിറോസിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇത് സ്വന്തമാക്കാം.

സോനെറ്റില്‍ 83hp 1.2 ലിറ്റര്‍ NA പെട്രോള്‍, 120hp 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 116hp 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ഉള്ളത്. മൂന്ന് എഞ്ചിനുകളിലും മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ആണ്. ടര്‍ബോ-പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ മാത്രം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും. സമീപകാലത്ത് സെല്‍റ്റോസിന് ചെറുതായി കാലിടറിയപ്പോള്‍ ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായിരുന്നു സോനെറ്റ്.
കിയ ഈ ഓഫറുകള്‍ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുകളില്‍ പരാമര്‍ശിച്ചത് എക്‌സ്‌ഷോറൂം വിലകളാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഓരോ നഗരത്തിനും സ്റ്റോക്ക് ലഭ്യതയെയും ആശ്രയിച്ച് ഓഫറില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേക്കാം. അതുകൊണ്ട് ദീപാവലി ഓഫറിനെ കുറിച്ചും ലഭ്യമായ കാറുകളെ കുറിച്ചും അറിയാന്‍ നിങ്ങളുടെ തൊട്ടടുത്തുള്ള കിയ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.


Click it and Unblock the Notifications








